x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ദ ​ജീ​ൻ സേ​വ്യ​ർ’ ഡോ​ക്യു​മെ​ന്‍റ​റി പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

വെബ് ഡെസ്ക്
Published: August 20, 2026 01:21 AM IST | Updated: August 20, 2026 01:21 AM IST

പ​ത്മ​ശ്രീ ചെ​റു​വ​യ​ൽ രാ​മ​ന്‍റെ ജീ​വി​തം പ്ര​മേ​യ​മാ​കു​ന്ന "ദ ​ജീ​ൻ സേ​വ്യ​ർ' ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​റു​വ​യ​ൽ രാ​മ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള​ത്തി​ന്‍റെ നെ​ല്ല​ച്ഛ​നാ​യ് അ​റി​യ​പ്പെ​ടു​ന്ന പ​ത്മ​ശ്രീ ചെ​റു​വ​യ​ൽ രാ​മ​ന്‍റെ ജീ​വി​തം പ്ര​മേ​യ​മാ​കു​ന്ന "ദ ​ജീ​ൻ സേ​വ്യ​ർ' ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ന​ട​ന്നു.

സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ ഗോ​ത്ര​ദി​നാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ത്മ​ശ്രീ ചെ​റു​വ​യ​ൽ രാ​മ​ൻ പ്ര​കാ​ശ​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു. ഫോ​ട്ടോ​ഗ്രാ​ഫ​ർ കെ.​ആ​ർ. ര​മി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പൊ​ളി​റ്റി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ഡ്യു​ക്കേ​ഷ​ൻ തീ​യ​റ്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഫാ. ​ബേ​ബി ജോ​ണ്‍ നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ർ​ജ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗോ​ത്ര അ​ക്ടി​വി​സ്റ്റ് പ്ര​കൃ​തി, ഡോ. ​സു​നി​ൽ ജോ​ണ്‍, സ്റ്റാ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ശ്വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News The Jean Xavier poster released

Recent News

Corehub Up