x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ സൗ​ഹൃ​ദ​വേ​ദി വാ​ർ​ഷി​കാ​ഘോ​ഷം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു


Published: January 14, 2026 11:35 AM IST | Updated: January 14, 2026 11:35 AM IST

മ​നാ​മ: ബ​ഹ്റ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന സം​ഘ​ട​ന​യാ​യ കു​ടും​ബ സൗ​ഹൃ​ദ​വേ​ദി​യു​ടെ 29-ാമ​ത് വാ​ർ​ഷി​ക​ത്തി​ന്‍റെ​യും ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ന്‍റെ​യും പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഓ​റ​യി​ൽ ന​ട​ന്നു.

ഓ​റ ആ​ർ​ട്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ മ​നോ​ജ്‌ മ​യ്യ​ന്നൂ​രി​ന് സം​ഘ​ട​യു​ടെ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബോ​ബി പു​ളി​മൂ​ട്ടി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് പോ​സ്റ്റ​ർ ന​ൽ​കി പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി അ​ജി​ത് ക​ണ്ണൂ​ർ, ട്ര​ഷ​റ​ർ ജി. ​മ​ണി​ക്കു​ട്ട​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യ മ​നോ​ജ്‌ പി​ലി​ക്കോ​ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജ​യേ​ഷ് താ​ന്നി​ക്ക​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍ സ​ജി ചാ​ക്കോ, മെ​മ്പ​ർ​ഷി​പ് സെ​ക്ര​ട്ട​റി അ​ജി​ത് ഷാ​ൻ, ചാ​രി​റ്റി ക​ൺ​വീ​ന​ർ സ​യി​ദ് ഹ​നി​ഫ്, ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ജി പു​തു​ക്കു​ടി, മ​നു ആ​ർ, സു​നി​ൽ തോ​മ​സ് റാ​ന്നി, ബ​ഹ്‌​റ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ എം.​എ​സ്. സു​നീ​ഷ്, ബി​ബി​ൻ ഫി​ലി​പ്പ് മാ​ട​ത്തേ​ത്ത്, സ​ൽ​മാ​നു​ൽ ഫാ​രി​സ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ജ​നു​വ​രി 22ന് ​ഓ​റ ആ​ർ​ട്സി​ൽ രാ​ത്രി ഏ​ഴ് മു​ത​ൽ വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ വാ​ർ​ഷി​കാ​ഘോ​ഷ​വും ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​വും ന​ട​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : Kudumba Souhruda Vedi Annuval Celebration Poster Released

Recent News

Corehub Up