Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Principal

ഡോ. സിബി ജയിംസ് പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍

പാ​​​ലാ: കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ സി​​​വി​​​ല്‍ സ​​​ര്‍വീ​​​സ് പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​മാ​​​യ പാ​​​ലാ സി​​​വി​​​ല്‍ സ​​​ര്‍വീ​​​സ് ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് പ്രി​​​ന്‍സി​​​പ്പ​​​ലാ​​​യി ഡോ. ​​​സി​​​ബി ജ​​​യിം​​​സ് ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് ഓ​​​ട്ടോ​​​ണ​​​മ​​​സ് കോ​​​ള​​​ജ് പ്രി​​​ന്‍സി​​​പ്പ​​​ലാ​​​യി​​രു​​ന്നു. മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ നീ​​​ണ്ട അ​​​ധ്യാ​​​പ​​​ന അ​​​ക്കാ​​​ഡ​​​മി​​​ക് പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ശ്ര​​​ദ്ധേ​​​യ​​​നാ​​​ണ്.

ന്യൂ​​​ഡ​​​ല്‍ഹി ജ​​​വ​​​ഹ​​​ര്‍ലാ​​​ല്‍ നെ​​​ഹ്‌​​​റു യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ല്‍ നി​​​ന്ന് ഒ​​​ന്നാം റാ​​​ങ്കോ​​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദം ക​​​ര​​​സ്ഥ​​​മാ​​​ക്കി. കൂ​​​ടാ​​​തെ എം​​​എ മ​​​ല​​​യാ​​​ളം, പി​​​എ​​​ച്ച്ഡി എ​​​ന്നീ ബി​​​രു​​​ദ​​​ങ്ങ​​​ളും ഇം​​​ഗ്ലീ​​​ഷി​​​ലും മ​​​ല​​​യാ​​​ള​​​ത്തി​​​ലും നെ​​​റ്റ് ജെ​​​ആ​​​ര്‍എ​​​ഫും നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

സി​​​വി​​​ല്‍ സ​​​ര്‍വീ​​​സ് ഇ​​​ന്‍സ്റ്റി​​​റ്റ്യു​​​ട്ടി​​​ന്‍റെ നാ​​​ലാ​​​മ​​​ത്തെ പ്രി​​​ന്‍സി​​​പ്പ​​​ലാ​​​ണ് ഡോ. ​​​സി​​​ബി ജ​​​യിം​​​സ്. പാ​​​ലാ രൂ​​​പ​​​ത ചീ​​​ങ്ക​​​ല്ലേ​​​ല്‍ ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​ണ്.

Kerala

ടി​സി ത​ർ​ക്കം: മ​ഹാ​രാ​ഷ്ട്ര​യി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ക്യാ​ബി​നി​ൽ അ​ധ്യാ​പ​ക​നെ കു​ത്തി​വീ​ഴ്ത്തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ത്ഥി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റി​ൽ ട്രാ​ൻ​സ്ഫ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി (ടി​സി) ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ത്ഥി സ്കൂ​ളി​നു​ള്ളി​ൽ വ​ച്ച് അ​ധ്യാ​പ​ക​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ന്‍റോ​ൺ​മെ​ന്‍റ് മേ​ഖ​ല​യി​ലെ 'ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ളി'​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. നെ​ഞ്ചി​ന് പ​രി​ക്കേ​റ്റ അ​ധ്യാ​പ​ക​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ക്യാ​ബി​നി​ൽ വെ​ച്ചു​ണ്ടാ​യ ച​ർ​ച്ച​യ്ക്കി​ട​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വി​ദ്യാ​ർ​ത്ഥി​യും അ​ധ്യാ​പ​ക​നും പ്രി​ൻ​സി​പ്പ​ലും ത​മ്മി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് പ്ര​കോ​പി​ത​നാ​യ വി​ദ്യാ​ർ​ത്ഥി അ​ധ്യാ​പ​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൂ​വ​രും എ​ഴു​ന്നേ​ൽ​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ത്ഥി ക​യ്യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് അ​ധ്യാ​പ​ക​ന്‍റെ നെ​ഞ്ചി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. ഭ​യ​ന്നു​പോ​യ അ​ധ്യാ​പ​ക​ൻ പി​ന്നോ​ട്ട് മാ​റി​യ​തോ​ടെ ക്യാ​ബി​നി​ൽ വ​ലി​യ പ​രി​ഭ്രാ​ന്തി പ​ര​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ മ​റ്റ് സ്കൂ​ൾ ജീ​വ​ന​ക്കാ​ർ ചേ​ർ​ന്നാ​ണ് അ​ക്ര​മി​യാ​യ വി​ദ്യാ​ർ​ത്ഥി​യെ പി​ടി​ച്ചു​മാ​റ്റി​യ​ത്.

സ്കൂ​ളി​ൽ നി​ന്ന് ടി​സി വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​വി​ദ്യാ​ർ​ത്ഥി മു​ൻ​പും ഇ​തേ ക്ലാ​സ് അ​ധ്യാ​പ​ക​നു​മാ​യി സ്കൂ​ളി​ൽ വെ​ച്ച് വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച ക​ത്തി വി​ദ്യാ​ർ​ത്ഥി ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ് ഓ​ർ​ഡ​ർ ചെ​യ്ത് വ​രു​ത്തി​യ​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ത്ഥി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.



National

പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് പീ​ഡ​നം; സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ മ​ക​നെ​തി​രെ കേ​സ്

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​റി​ൽ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ​യു​ണ്ടാ​യ ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ മ​ക​നെ​തി​രെ പോ​ലീ​സ് കേ​സ്. സ്കൂ​ളി​ന്‍റെ ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

സെ​ക്ട​ർ-21 പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് പ്ര​തി​ക്കെ​തി​രെ നി​ല​വി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും, എ​സ്‌​സി-​എ​സ്ടി (പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യ​ൽ) നി​യ​മ​പ്ര​കാ​ര​വു​മു​ള്ള വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

പ​രാ​തി പ്ര​കാ​രം, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള കു​ട്ടി പ​ത്താം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പി​നാ​യാ​ണ് സ്കൂ​ൾ ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ഈ ​സ​മ​യ​ത്ത് പ്ര​തി കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

പ്ര​തി കു​ട്ടി​യെ ത​ന്‍റെ മു​റി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും, കു​ട്ടി​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ പ​ല​ത​വ​ണ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണ് പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​തി​ക്ര​മ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടും കു​ട്ടി പ​ഠ​നം തു​ട​രു​ക​യും പ​ത്താം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ എ​ഴു​തു​ക​യും ചെ​യ്തു. പ​രീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം കു​ട്ടി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. എ​ന്നാ​ൽ ഹോ​സ്റ്റ​ൽ വി​ട്ട് പോ​യ​തി​ന് ശേ​ഷ​വും പ്ര​തി കു​ട്ടി​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​ത് തു​ട​ർ​ന്ന​താ​യും സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യി​രു​ന്ന​താ​യും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ പീ​ഡ​ന​ങ്ങ​ൾ കു​ട്ടി​യു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ​യും പ​ഠ​ന​ത്തെ​യും സാ​ര​മാ​യി ബാ​ധി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ പ്ര​ക​ട​മാ​യ മാ​റ്റ​ങ്ങ​ൾ ശ്ര​ദ്ധി​ച്ച കു​ടും​ബാം​ഗ​ങ്ങ​ൾ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ​പ്പോ​ഴാ​ണ് ഈ ​അ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച് പു​റ​ത്ത​റി​യു​ന്ന​ത്.

വി​വ​ര​ങ്ങ​ൾ അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് സെ​ക്ട​ർ-21 പോ​ലീ​സ് പ്ര​തി​ക്കെ​തി​രെ ഔ​ദ്യോ​ഗി​ക​മാ​യി എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Kerala

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍.

ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വെള്ളിയാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. ‌‌

വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

NRI

സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ന്‍റെ പ്രി​ൻ​സി​പ്പ​ലാ​യി നി​യ​മി​ത​യാ​യ സൂ​സ​ൻ എ​ലി​യാ​സി​നെ ആ​ദ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ന്‍റെ 14-ാമ​ത് പ്രി​ൻ​സി​പ്പ​ലാ​യി നി​യ​മി​ത​യാ​യ സൂ​സ​ൻ എ​ലി​യാ​സി​നെ ആ​ദ​രി​ച്ച് ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ വി​കാ​രി റ​വ.ഫാ. ​ജോ​യ്സ​ൺ തോ​മ​സ് പൂ​ച്ചെ​ണ്ട് ന​ൽ​കി ആ​ശം​സ​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​ർ​പ്പി​ച്ചു.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പു​തി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​യു​ടെ സ്നേ​ഹ​വും പ്രാ​ർ​ഥ​ന​ക​ളും അ​റി​യി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഈ ​ആ​ദ​ര​വ്. ച​ട​ങ്ങി​ൽ ഇ​ട​വ​ക ട്ര​സ്റ്റി സാ​ബു എ​ബ്ര​ഹാ​മും സ​മീ​പം സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ അ​ധ്യാ​യ​ത്തി​ന് തു​ട​ക്ക​മി​ടു​ന്ന സൂ​സ​ൻ എ​ലി​യാ​സി​ന് ഇ​ട​വ​ക​യു​ടെ ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ളും പ്രാ​ർ​ത്ഥ​ന​ക​ളും നേ​ർ​ന്നു. പു​തി​യ ദൗ​ത്യ​ത്തി​ൽ ദൈ​വാ​നു​ഗ്ര​ഹ​വും വി​ജ​യ​വും ഉ​ണ്ടാ​ക​ട്ടെ​യെ​ന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ളും ആ​ശം​സി​ച്ചു.

Kerala

ശസ്ത്രക്രിയ നടത്തിയത് എല്ലാ പ്രോട്ടോകോളും പാലിച്ച്: പ്രിൻസിപ്പൽ

അ​​​​മ്പ​​​​ല​​​​പ്പു​​​​ഴ: വ​​​​യ​​​​റ്റി​​​​ൽ മു​​​​ഴ​​​​യു​​​​മാ​​​​യാ​​​​ണ് ഉ​​​​ഷ ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി വ​​​​ണ്ടാ​​​​നം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ എ​​​ത്തി​​​യ​​​​തെ​​​​ന്നു പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​ബി. പ​​​​ത്മ​​​​കു​​​​മാ​​​​ർ. വ​​​​ള​​​​രെ വ​​​​ലി​​​​യ മു​​​​ഴ​​​യാ​​​യ​​​​തി​​​​നാ​​​​ലാ​​​​ണു ശ​​​സ്ത്ര​​​ക്രി​​​യ ന​​​​ട​​​​ത്തി​​​​യ​​​​ത്. അ​​​​ഡ്മി​​​​റ്റ് ചെ​​​​യ്യാ​​​​ൻ പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ ഇ​​​​പ്പോ​​​​ൾ അ​​​​ഡ്മി​​​​റ്റാ​​​​കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും പി​​​​ന്നീ​​​​ട് വ​​​​രാ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞു​​​​വെ​​​​ന്നും പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ബി. ​​​​പ​​​​ത്മ​​​​കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം, ഉ​​​​ഷ​​​​യ്ക്കു ശ​​​സ്ത്ര​​​ക്രി​​​യ ന​​​​ട​​​​ത്തി​​​​യ​​​​ത് ഡോ. ​​​​ല​​​​ളി​​​​താം​​​​ബി​​​​ക​​​യ​​​​ല്ലെ​​​​ന്നും ഡോ. ​​​​ഷാ​​​​ഹി​​​​ത​​​​യാ​​​​ണെ​​​​ന്നും മെ​​​ഡി​​​ക്ക​​​ൽ കോ​​​​ള​​​​ജ് സൂ​​​​പ്ര​​​​ണ്ട് ഡോ. ​​​​ഹ​​​​രി​​​​കു​​​​മാ​​​​റും പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലും വ്യ​​​​ക്ത​​​​മാ​​​​ക്കി. വി​​​​ഷ​​​​യം ഗൗ​​​​ര​​​​വ​​​​മാ​​​​യിത്ത​​​​ന്നെ എ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണ്. ശ​​​സ്ത്ര​​​ക്രി​​​യ ന​​​​ട​​​​ന്ന​​​​തു കോ​​​​വി​​​​ഡ് സ​​​​മ​​​​യ​​​​ത്താ​​​​ണ്. 2021 മേ​​​യ് പ​​​ത്തി​​​നാ​​​ണ് ആ​​​​ദ്യ ചി​​​​കി​​​​ത്സ ന​​​​ട​​​​ത്തി​​​​യ​​​​ത്.

പി​​​​ന്നീ​​​​ട് ഇ​​​തേ​​​മാ​​​സം 12നും ​​​​ശ​​​സ്ത്ര​​​ക്രി​​​യ ന​​​​ട​​​​ന്നു. 15 ന് ​​​ഡി​​​​സ്ചാ​​​​ർ​​​​ജ് ചെ​​​​യ്തു. ഉ​​​​ഷ പി​​​​ന്നീ​​​​ട് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​ല്ല. സം​​​​ഭ​​​​വം നി​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണ്. നാ​​​​ലം​​​​ഗ സം​​​​ഘം ഇ​​​​ക്കാ​​​​ര്യം അ​​​​ന്വേ​​​​ഷി​​​​ക്കും. അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കും.

ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ ഡോ. ​​​​ഷാ​​​​ഹി​​​​ത സ​​​​ർ​​​​വീ​​​​സി​​​​ലു​​​​ണ്ട്. വി​​​​ഷ​​​​യം പു​​​​റ​​​​ത്തു​​​പ​​​​റ​​​​യ​​​​രു​​​​തെ​​​​ന്ന് പ​​​​റ​​​​ഞ്ഞി​​​​ട്ടി​​​​ല്ല. എ​​​​ല്ലാ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും ഒ​​​​രു​​​​ക്കു​​​​ക​​​​യാ​​​​ണു ചെ​​​​യ്ത​​​​ത്. അ​​​​വ​​​​രാ​​​​ണ് പി​​​​ന്നീ​​​​ട് വ​​​​രാ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​ത്. കേ​​​​സ് ഷീ​​​​റ്റ് പ​​​​രി​​​​ശോ​​​​ധി​​​​ച്ചു. എ​​​​ല്ലാ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു മു​​​​ന്പും ശേ​​​ഷ​​​വും ഉ​​​​ണ്ടെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ. ര​​​​ണ്ടാ​​​​മ​​​​തു ന​​​​ട​​​​ന്ന​​​​ത് വ​​​​ലി​​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​യാ​​​ണ്.

ഉ​​​​പ​​​​ക​​​​ര​​​​ണം അ​​​​ക​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ കാ​​​​ണേ​​​​ണ്ട​​​​താ​​​​ണ്. ഡോ. ​​​​ഷാ​​​​ഹി​​​​ത ഇ​​​​പ്പോ​​​​ൾ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലാ​​​​ണ്. ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ൽ എ​​​​ല്ലാ പ്രോ​​​​ട്ടോ​​​​കോ​​​​ളും പാ​​​​ലി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഡോ​​​​ക്‌​​​ട​​​​ർ​​​​മാ​​​​രെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു​​​​വെ​​​​ങ്കി​​​​ലും ചി​​​​ല​​​​ർ സ​​​​ർ​​​​വീ​​​​സി​​​​ലി​​​ല്ല. അ​​​​ന്ന​​​​ത്തെ എ​​​​ച്ച്ഒ​​​​ഡി ഡോ. ​​​​ല​​​​ളി​​​​താം​​​​ബി​​​​ക​​​​യു​​​​ടെ യൂ​​​ണി​​​​റ്റാ​​​​ണു ശ​​​സ്ത്ര​​​ക്രി​​​യ ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നും വ​​​​ണ്ടാ​​​​നം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലും സൂ​​​​പ്ര​​​​ണ്ടും പ​​​​റ​​​​ഞ്ഞു.

Kerala

മ​ദ്യം ന​ൽ​കി വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​ധാ​നാ​ധ്യാ​പി​ക​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പ​ക​ൻ മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ.

പീ​ഡ​ന വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ന്ന​തി​ൽ വീ​ഴ്ച പ​റ്റി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. അ​ധ്യാ​പി​ക​യ്ക്ക് ഉ​ണ്ടാ​യ​ത് കു​റ്റ​ക​ര​മാ​യ വീ​ഴ്ച​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

അ​തേ​സ​മ​യം, കേ​സി​ൽ പ്ര​തി​യാ​യ അ​ധ്യാ​പ​ക​നെ പു​റ​ത്താ​ക്കാ​ൻ എ​ഇ​ഒ ശി​പാ​ർ​ശ ന​ൽ​കും. സ്കൂ​ള്‍ മാ​നേ​ജ​രെ അ​യോ​ഗ്യ​നാ​ക്കും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഒ​രാ​ഴ്ച​ക്ക​കം തു​ട​ങ്ങും.

പീ​ഡ​ന വി​വ​രം അ​റി​ഞ്ഞി​ട്ടും സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ദി​വ​സ​ങ്ങ​ളോ​ളം സം​ഭ​വം മ​റ​ച്ചു​വ​ച്ചെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. പോ​ലീ​സ് അ​ന്വേ​ഷി​ച്ച് എ​ത്തി​യ​പ്പേ​ഴാ​ണ് ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ഡി​സം​ബ​ർ 18നാ​ണ് വി​ദ്യാ​ർ​ഥി സ​ഹ​പാ​ഠി​യോ​ട് പീ​ഡ​ന വി​വ​രം തു​റ​ന്നു​പ​റ​ഞ്ഞ​ത്. അ​ന്നേ ദി​വ​സം ത​ന്നെ സ്‌​കൂ​ൾ അ​ധി​കൃ​ത​ർ വി​വ​ര​മ​റി​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്ന് 19 ന് ​അ​ധ്യാ​പ​ക​നെ​തി​രെ മാ​നേ​ജ്മെ​ന്‍റ് മു​ഖേ​ന ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, സം​ഭ​വം പോ​ലീ​സി​ലോ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ​യോ അ​റി​യി​ക്കാ​ൻ വൈ​കി​യെ​ന്നാ​ണ് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ൽ.

National

ഛത്തീ​സ്ഗ​ഡി​ൽ വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ൽ ജീ​വ​നൊ​ടു​ക്കി; പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ ലൈം​ഗീ​കാ​രോ​പ​ണം

ജാ​ഷ്പൂ​ർ: ഛ​ത്തീ​സ്ഗ​ഡി​ലെ ജാ​ഷ്പൂ​ർ ജി​ല്ല​യി​ൽ വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ൽ ജീ​വ​നൊ​ടു​ക്കി. ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ 15കാ​രി​യാ​ണ് ക്ലാ​സ് മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച​ത്.

സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും ക​ണ്ടെ​ത്തി​യ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ, സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് വി​ദ്യാ​ർ​ഥി​നി ആ​രോ​പി​ക്കു​ന്നു. ഇ​തേ​ത​ടു​ർ​ന്ന് പ്രി​ൻ​സി​പ്പ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബ​ഗി​ച്ച പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ജാ​ഷ്പൂ​ർ സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് ശ​ശി​മോ​ഹ​ൻ സിം​ഗ് പ​റ​ഞ്ഞു. അ​യ​ൽ ജി​ല്ല​യാ​യ സ​ർ​ഗു​ജ​യി​ലെ സീ​താ​പൂ​ർ പ്ര​ദേ​ശ​വാ​സി​യാ​ണ് മ​രി​ച്ച പെ​ൺ​കു​ട്ടി.

സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കു​ൽ​ദി​പ​ൻ ടോ​പ്‌​നോ​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്തു​വെ​ന്നും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. "സ്കൂ​ളി​ൽ ആ​റ് മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന 124 വി​ദ്യാ​ർ​ഥി​ക​ളി​ൽ 22 ആ​ൺ​കു​ട്ടി​ക​ളും 11 പെ​ൺ​കു​ട്ടി​ക​ളും ഹോ​സ്റ്റ​ലി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​ഹോ​സ്റ്റ​ൽ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്'. ട്രൈ​ബ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് സിം​ഗ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കൃ​ത്യ​മാ​യ കാ​ര​ണം അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മേ വ്യ​ക്ത​മാ​കൂ എ​ന്ന് ബാ​ഗി​ച്ച സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് പ്ര​ദീ​പ് ര​തി​യ പ​റ​ഞ്ഞു.

National

വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നും മ​റ​ച്ചു​വ​ച്ച പ്ര​ധാ​നാ​ധ്യാ​പി​ക​യും അ​റ​സ്റ്റി​ൽ

 

ചെ​ന്നൈ: വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ​യും സം​ഭ​വം മ​റ​ച്ചു​വ​ച്ച പ്ര​ധാ​നാ​ധ്യാ​പി​ക​യെ​യും പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. ത​ഞ്ചാ​വൂ​ർ പ​ട്ടു​ക്കോ​ട്ട​യി​ലാ​ണ് സം​ഭ​വം.

എ​ട്ടു​പു​ലി​ക്കാ​ട് ഗ​വ. മി​ഡി​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ഭാ​സ്ക​ർ, പ്ര​ധാ​നാ​ധ്യാ​പി​ക വി​ജ​യ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ധ്യാ​പ​ക​നി​ൽ നി​ന്നു​ള്ള മോ​ശം അ​നു​ഭ​വം വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു മാ​താ​പി​താ​ക്ക​ൾ പ്ര​ധാ​നാ​ധ്യാ​പി​ക​യോ​ടു പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​ർ പ​രാ​തി അ​വ​ഗ​ണി​ച്ചു.

ഇ​തേ​ത്ത​ടു​ർ​ന്നു മാ​താ​പി​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ സ്കൂ​ൾ ഉ​പ​രോ​ധി​ക്കു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ഭാ​സ്ക​റി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് ഇ​യാ​ൾ മ​റ്റു നി​ര​വ​ധി കു​ട്ടി​ക​ളെ​യും ഇ​ത്ത​ര​ത്തി​ൽ പീ​ഡി​പ്പി​ച്ച​താ​യി തെ​ളി​ഞ്ഞെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

പാ​ല​ക്കാ​ട്ടെ വി​ദ്യാ​ർ​ഥി​യു​ടെ ആ​ത്മ​ഹ​ത്യ; ക്ലാ​സ് ടീ​ച്ച​ർ​ക്കും പ്ര​ധാ​ന അ​ധ്യാ​പി​ക​യ്ക്കും സ​സ്‌​പെ​ൻ​ഷ​ൻ

 പാ​ല​ക്കാ​ട്: ക​ണ്ണാ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി മാ​നേ​ജ്മെ​ന്‍റ്. ആ​രോ​പ​ണ​വി​ധേ​യ​യാ​യ അ​ധ്യാ​പി​ക ആ​ശ​യേ​യും സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക ലി​സി​യേ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു. വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ല്ല​ൻ​ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി​യാ​യ അ​ർ​ജു​ൻ വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. സ്കൂ​ൾ വി​ട്ട് വ​ന്ന​യു​ട​ൻ യൂ​ണി​ഫോ​മി​ൽ ത​ന്നെ തൂ​ങ്ങി മ​രി​ക്ക​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ അ​ർ​ജു​ൻ പ​ഠി​ക്കു​ന്ന ക​ണ്ണാ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ ആ​ശ​ക്കെ​തി​രെ ഗു​രു​ത​ര പ​രാ​തി​യു​മാ​യി കു​ടും​ബ​വും വി​ദ്യാ​ർ​ഥി​ക​ളും രം​ഗ​ത്തെ​ത്തി .

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​ട്ടി​ക​ൾ അ​യ​ച്ച മെ​സേ​ജി​നെ തു​ട​ർ​ന്ന് , സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും ജ​യി​ലി​ൽ ഇ​ടു​മെ​ന്നും അ​ധ്യാ​പി​ക ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി കു​ടും​ബം ആ​രോ​പി​ച്ചു. ഒ​ന്ന​ര വ​ർ​ഷം ജ​യി​ലി​ൽ കി​ട​ത്തു​മെ​ന്ന് അ​ധ്യാ​പി​ക ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം.

Latest News

Corehub Up