Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rahul Mankoottathil

ഒ​രേ നി​റ​ത്തിൽ അമ്പരിപ്പിച്ച് അ​നു​ശ്രീ​യും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലും  

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യാ​യ സ്മൈ​ൽ ഭ​വ​ന​യു​ടെ പു​തി​യ വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​നെ​ത്തി ന​ടി അ​നു​ശ്രീ. പാ​ല​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന എം​എ​ൽ​എ​യു​ടെ പ​ദ്ധ​തി​യാ​ണ് സ്മൈ​ൽ ഭ​വ​നം.

സ്വ​ന്ത​മാ​യി വീ​ട് ഇ​ല്ലാ​ത്ത​വ​രു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ താ​ൻ അ​തീ​വ സ​ന്തു​ഷ്ട​യാ​ണെ​ന്ന് അ​നു​ശ്രീ പ​റ​ഞ്ഞു. ‘ഒ​രു വീ​ട് എ​ന്നു​ള്ള​ത് എ​ത്ര​ത്തോ​ളം ഒ​രാ​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള ഘ​ട​ക​മാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ഏ​റ്റ​വും വ​ലി​യ സ്വ​പ്ന​മാ​ണ് സ്വ​ന്ത​മാ​യൊ​രു വീ​ട്. ഇ​ത്ര​യും ന​ല്ലൊ​രു ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ വ​ലി​യ സ​ന്തോ​ഷം. ഏ​റ്റ​വും ഭം​ഗി​യാ​യി വീ​ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യ​ട്ടെ.

ഈ ​വീ​ട് പൂ​ർ​ത്തി​യാ​യി എ​ന്ന് അ​റി​യു​ന്ന​തു വ​രെ എ​നി​ക്ക് ടെ​ൻ​ഷ​നാ​ണ്. ഇ​ത് എ​ന്‍റെ ആ​ദ്യ​ത്തെ അ​നു​ഭ​വ​മാ​ണ്. എ​ന്‍റെ വീ​ടി​നു പോ​ലും ഞാ​ൻ ക​ല്ലി​ട്ടി​ട്ടി​ല്ല. ഞാ​ൻ പാ​ല​ക്കാ​ട്ടു​കാ​രി​യും തൃ​ശൂ​ർ​കാ​രി​യു​മൊ​ക്കെ​യാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​രു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് പാ​ല​ക്കാ​ടി​നോ​ട് എ​നി​ക്ക് ഒ​രു സ്പെ​ഷ​ൽ സ്നേ​ഹം. വീ​ണ്ടും നി​ങ്ങ​ളെ​യൊ​ക്കെ കാ​ണാ​ൻ ക​ഴി​യ​ട്ടെ. വീ​ട് പൂ​ർ​ത്തി​യാ​കു​മ്പോ​ൾ എ​ത്താം,’ അ​നു​ശ്രീ പ​റ​ഞ്ഞു.

ചു​വ​ന്ന പ​ട്ടു​സാ​രി ഉ​ടു​ത്താ​ണ് അ​നു​ശ്രീ ച​ട​ങ്ങി​നെ​ത്തി​യ​ത്. അ​തേ നി​റ​ത്തി​ലു​ള്ള കു​ർ​ത്ത​യും മു​ണ്ടു​മാ​യി​രു​ന്നു എ​ൽ​എ​ൽ​എ​യു​ടെ വേ​ഷം.

കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് രാ​ഹു​ൽ ത​ന്നെ സം​ഘ​ടി​പ്പി​ച്ച മ​റ്റൊ​രു ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​ന് ത​ൻ​വി റാം ​ആ​ണ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത​ത്. ആ​സി​ഫ് അ​ലി, സൈ​ജു കു​റു​പ്പ് തു​ട​ങ്ങി​യ താ​ര​ങ്ങ​ളും സം​വി​ധാ​യ​ക​ൻ അ​ഭി​ലാ​ഷ് പി​ള്ള​യും ഈ ​പ​ദ്ധ​തി​യു​ടെ വി​വി​ധ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

Latest News

Corehub Up