പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒരിടവേളയ്ക്ക് ശേഷം ഇന്ന് പാലക്കാട് മണ്ഡലത്തിലെത്തും. മൂന്നാം ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിലെത്തുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കും. ജനുവരി 11ന് ആയിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ലൈംഗികാതിക്രമ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്.
അതേസമയം ആദ്യ ലൈംഗികാതിക്രമ കേസിൽ രാഹുലിന് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം നിയമ വിരുദ്ധം ആണെന്ന് ഹർജിയിൽ ആരോപിക്കുന്നു.
ഇതുകൂടാതെ പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ ഉൾപ്പടെ പത്തോളം പേരെ പീഡനത്തിന് ഇരയാക്കിയെന്ന പരാതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിലുണ്ടെന്നും പരാതിക്കാരിയുടെ ഹർജിയിൽ ആരോപിക്കുന്നുണ്ട്.
Tags : rahul mankoottathil palakkad congress kerala high court