Movies
കൂട്ടുകാരന്റെ കുട്ടിയുമായി മമ്മൂട്ടിയെ കാണാനെത്തിയ പിഷാരടിയുടെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധേയമാകുന്നത്. മമ്മൂട്ടിയെ കാണണമെന്ന കുട്ടിയുടെ ആഗ്രഹം സാധ്യമാക്കിയപ്പോൾ പിഷാരടിക്കുണ്ടായ സന്തോഷവും കുറിപ്പിൽ വ്യക്തമാണ്.
പാട്രിയാറ്റിന്റെ സെറ്റിലാണ് സുഹൃത്ത് സിത്തുവിന്റെ മകനുമായി മമ്മൂട്ടിയെ കാണാൻ പിഷാരടി ചെന്നത്. കുട്ടിക്ക് ബിരിയാണി വിളമ്പി നൽകുന്ന മമ്മൂട്ടിയെ ചിത്രത്തിൽ കാണാം.
മമ്മൂട്ടി കോസ്റ്റ്യൂമിലാണെങ്കിൽ അത് സാധിക്കില്ലെന്നും എന്നാലും വാ ചിലപ്പോ ബിരിയാണി കിട്ടിയാലോ എന്നു പറഞ്ഞാണ് പിഷാരടി കുട്ടിയുമായി ലൊക്കേഷനിലെത്തിയത്. താൻ പറഞ്ഞതുപോലെ തന്നെ കുട്ടിക്ക് മമ്മൂട്ടി വിളമ്പിക്കൊടുത്ത ബിരിയാണ് കിട്ടി എന്നുമാണ് നർമത്തിലൂടെ അദ്ദേഹം പറഞ്ഞത്.
മമ്മൂട്ടിയെയും കാണാൻ പറ്റി. ബിരിയാണിയും ലഭിച്ചു എന്നതാണ് അതിലെ പ്രത്യേകത.
പിഷാരടിയുടെ കുറിപ്പ്
ചിലപ്പൊ ബിരിയാണി കിട്ടിയാലോ! സുഹൃത്തും സാരഥിയുമായ സിത്തുവിന്റെ മകന് മമ്മുക്കയെ കാണണം. പാട്രിയറ്റ് പോലെ വലിയ ഒരു ലൊക്കേഷൻ. കോസ്റ്റ്യുമിലോ, ഗെറ്റപ്പിലോ ഒക്കെയാണെങ്കിൽ അത് സാധിക്കുക എളുപ്പമല്ല.
“എന്നാലും വാ ചിലപ്പോ ബിരിയാണി കിട്ടിയാലോ! ”എന്റെ ആ ഡയലോഗ് അറംപറ്റി, ബിരിയാണി കിട്ടി.
Movies
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയെ വിശ്വസിക്കുന്നുവെന്ന് നടൻ രമേഷ് പിഷാരടി. ദിലീപ് പ്രതിയാണെന്ന് ഒരു ഘട്ടത്തിലും തോന്നിയിട്ടില്ലെന്നും എന്നാൽ അതിജീവിതയ്ക്കൊപ്പമാണ് നിൽക്കുന്നതെന്നും രമേഷ് വ്യക്തമാക്കി. തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിഷാരടി.
രമേഷ് പിഷാരടിയുടെ വാക്കുകൾ
നടിയെ ആക്രമിച്ച കേസിലെ വിധിയെക്കുറിച്ചുള്ള എന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നാണ് തോന്നുന്നത്. നീതിയെ സംബന്ധിച്ച് രണ്ട് കാര്യങ്ങളാണ്, ഞാനും നിങ്ങളും മാധ്യമങ്ങളുമൊക്കെ തീരുമാനിക്കുന്ന നീതിയുണ്ട്. ഇതുകൂടാതെ കോടതിക്ക് മുന്നിൽ വരുന്ന തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടുന്ന നീതിയുമുണ്ട്.
ഈ രണ്ട് നീതികളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. എപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന വിധി കോടതിയിൽ നിന്ന് വരണമെന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കോടതി പറയുന്ന കാര്യങ്ങൾ വിശ്വസിക്കുക എന്നത് മാത്രമെ എനിക്ക് ചെയ്യാനുള്ളൂ.
ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കിൽ അദ്ദേഹം വേട്ടയാടപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അത് തെളിയിക്കേണ്ടത് അദ്ദേഹമാണ്. വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന് ഇവിടെ പ്രസക്തിയില്ല. എനിക്ക് ഇവരൊക്കെയുമായി വ്യക്തി ബന്ധമുണ്ട്. ഞാൻ അതിജീവിതയ്ക്കൊപ്പമാണ് നിൽക്കുന്നത്. അവർക്ക് മാനസികമായ പിന്തുണ നൽകാനല്ലേ നമുക്ക് പറ്റൂ.
ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും എനിക്ക് തോന്നിയിട്ടില്ല. കാരണം അങ്ങനെ തോന്നാനുള്ളതൊന്നും എന്റെ കൈയിൽ ഇല്ല. ദിലീപിനെതിരെ ആരോപണം ഉന്നയിച്ചയാളെ എനിക്ക് വ്യക്തിപരമായി പരിചയമില്ല. അപ്പോൾ, ഇത് കേട്ടയുടനെ ഒരാൾ കുറ്റക്കാരനാണ് എന്നെനിക്ക് അനുമാനിക്കാൻ കഴിയില്ലല്ലോ.