District News
ചാലക്കുടി: കോടശേരി പഞ്ചായത്ത് പരിധിയിലെ മേച്ചിറയിലും പരിസര പ്രദേശങ്ങളിലും ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ഏർപ്പെടുത്തിയിരുന്ന നിർമാണ നിയന്ത്രണങ്ങളിൽനിന്ന് ജനവാസ മേഖലകളെ ഒഴിവാക്കിയതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. ജിയോ ളജിക്കൽ സർവേ ഓഫ് ഇന്ത്യ സമർപ്പിച്ച പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശങ്ങളിലെ നിർമാണ വിലക്ക് പിൻവലിച്ചത്.
നിർമാണനിയന്ത്രണംമൂലം പ്രദേശത്തെ ജനങ്ങൾ നേരിട്ട പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സനീഷ്കുമാർ ജോസഫ് എം എൽ എ സർക്കാ രിലേക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനത്തിനു വഴിതെളിഞ്ഞത്. വിഷയം തുടർച്ചയായി നിയമസഭയലും അവതരിപ്പിച്ചി രുന്നു. കഴിഞ്ഞ എട്ടുവർഷമായി പ്രദേശവാസികൾ നേരിട്ടിരുന്ന പ്രശ്നമാണ് ഇതോടെ പരിഹരിക്കപ്പെട്ടത്.
2018 ലെ മണ്ണിടിച്ചലുമായി ബന്ധപ്പെട്ട് സംസ്ഥന ദുരന്ത നിവാരണ അഥോറിറ്റിയുടെ ഉരുൾപൊട്ടൽ ഉപദേശകസമിതി നടത്തിയ പഠന റിപ്പോർട്ടിന്റെ അടി സ്ഥാനത്തിലാണു നിർമാണനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
Kerala
കൊച്ചി : മകരവിളക്ക് ദിനത്തിൽ ശബരിമലയിൽ ഹൈക്കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 35,000 പേർക്ക് മാത്രമായിരിക്കും അന്ന് പ്രവേശനം. സ്പോട്ട് ബുക്കിംഗ് വഴി 5000 പേർക്കുമാണ് പ്രവേശനം അനുവദിക്കുക.
13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും പ്രവേശനം നൽകും. മകരവിളക്ക് ദിനത്തിൽ രാവിലെ പത്തിനുശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല.
11 കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു. മകരവിളക്ക് ദിനത്തിലെ തിരക്ക് കുറയ്ക്കാൻ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ഡിജിപി പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യത്ത് ലൈസൻസില്ലാതെ വിൽക്കാൻ കഴിയുന്ന മരുന്നുകളുടെ പട്ടികയിൽനിന്ന് ചുമമരുന്നു(കഫ് സിറപ്പ്) കൾ ഒഴിവാക്കുന്നു.
ചുമ മരുന്നുകളുടെ വില്പനയിൽ കർശന മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി ഭേദഗതികളും നിർദേശിച്ചിട്ടുണ്ട്. ഇതിനായി 1945ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് നിയമങ്ങളിൽ നിർണായക ഭേദഗതി വരുത്തുന്ന കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി.
ഭേദഗതികൾ നടപ്പിലായിക്കഴിഞ്ഞാൽ നിലവിൽ പൂർണ ലൈസൻസ് ഇല്ലാതെ വിൽക്കാൻ കഴിയുന്ന മരുന്നുകളുടെ പട്ടികയായ ഷെഡ്യൂൾ "കെ’ യിൽനിന്ന് ചുമമരുന്നുകളെ ഒഴിവാക്കും. ഇതോടെ ഡോക്ടർമാരുടെ കുറിപ്പടികൊണ്ടു മാത്രമേ ഉപയോക്താക്കൾക്ക് ഇവ വാങ്ങാൻ കഴിയൂ.
Kerala
തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം ഏർപ്പെടുത്തും.
തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന 26ന് 30000 പേരെയും മണ്ഡലപൂജ നടക്കുന്ന 27ന് 35000 പേരെയുമേ വെർചൽ ക്യൂ വഴി അനുവദിക്കുകയുള്ളു. രണ്ടു ദിവസങ്ങളിലും സ്പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തിയിട്ടുണ്ട്.
തങ്ക അങ്കി ഘോഷയാത്ര എത്തുന്ന ദിവസം സന്നിധാനത്തേക്കുള്ള ഭക്തരുടെ നീക്കത്തിലും ക്രമീകരണം ഏർപ്പെടുത്തും. മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ചയാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടത്.
ഘോഷയാത്ര 26ന് രാവിലെ 11ന് നിലയ്ക്കൽ ക്ഷേത്രത്തിലും ഉച്ചയ്ക്ക് 1.30ന് പമ്പയിലും ദീപാരാധനയ്ക്കു മുമ്പ് സന്നിധാനത്തെത്തും. 26ന് രാവിലെ ഒമ്പതിനുശേഷം നിലയ്ക്കൽ നിന്നും പത്തിനുശേഷം പമ്പയിൽ നിന്നും ഭക്തരെ സന്നിധാനത്തേക്കു വിടില്ല.
ഘോഷയാത്ര ശരം കുത്തിയിലെത്തിയശേഷമായിരിക്കും ഭക്തരെ പമ്പയിൽ നിന്നു കടത്തിവിടുന്നത് പുനരാരംഭിക്കുക.
Kerala
പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. വെള്ളിയാഴ്ച ഒരു ലക്ഷത്തിനടുത്ത് ആളുകൾ ദർശനം നടത്തിയെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. ബാബരി മസ്ജിദ് ആക്രമണ വാർഷികദിനത്തിന്റെ പശ്ചാത്തലത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ തുടങ്ങിയടത്ത് അധിക സുരക്ഷയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
രാത്രി വൈകി എത്തുന്ന ഭക്തർ നടപ്പന്തലിൽ തന്നെ തുടരണം. അടുത്ത ദിവസം മാത്രമേ പതിനെട്ടാം പടി ചവിട്ടാൻ സാധിക്കൂ. ദർശനം നടത്തി ഇറങ്ങുന്ന ഭക്തരുടെ എണ്ണത്തിന് അനുസരിച്ച് ബാച്ചുകളായി തിരിച്ചാണ് വിശ്വാസികളെ മല കയറാൻ അനുവദിക്കുന്നത്.
തിരക്ക് അനുസരിച്ച് സ്പോട്ട് ബുക്കിംഗ് കൂടുതൽ ആളുകൾക്ക് നൽകും. ഞായറാഴ്ച കൂടുതൽ പേർ ദർശനത്തിന് എത്തുമെന്നും തിരക്ക് നിയന്ത്രിക്കാൻ നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.