x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചുമമരുന്ന് വില്പനയ്ക്ക് നിയന്ത്രണം വരും


Published: January 2, 2026 06:46 AM IST | Updated: January 2, 2026 06:46 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്ത് ലൈ​​​​സ​​​​ൻ​​​​സി​​​​ല്ലാ​​​​തെ വി​​​​ൽ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​നി​​​​ന്ന് ചു​​​​മമ​​​​രു​​​​ന്നു(ക​​​​ഫ് സി​​​​റ​​​​പ്പ്) ക​​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്നു.

ചു​​​​മ​​​​ മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ വി​​​​ല്പ​​​​ന​​​​യി​​​​ൽ ക​​​​ർ​​​​ശ​​​​ന മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ളും നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​നാ​​​​യി 1945ലെ ​​​​ഡ്ര​​​​ഗ്സ് ആ​​​​ൻ​​​​ഡ് കോ​​​​സ്മെ​​​​റ്റി​​​​ക് നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തു​​​​ന്ന ക​​​​ര​​​​ട് വി​​​​ജ്ഞാ​​​​പ​​​​നം കേ​​​​ന്ദ്രം പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞാ​​​​ൽ നി​​​​ല​​​​വി​​​​ൽ പൂ​​​​ർ​​​​ണ ലൈ​​​​സ​​​​ൻ​​​​സ് ഇ​​​​ല്ലാ​​​​തെ വി​​​​ൽ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യാ​​​​യ ഷെ​​​​ഡ്യൂ​​​​ൾ "കെ’ ​​​​യി​​​​ൽ​​​​നി​​​​ന്ന് ചു​​​​മ​​​​മ​​​​രു​​​​ന്നു​​​​ക​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്കും. ഇ​​​തോ​​​ടെ ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​രു​​​​ടെ കു​​​​റി​​​​പ്പ​​​​ടി​​​​കൊ​​​​ണ്ടു മാ​​​​ത്ര​​​​മേ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് ഇ​​​​വ വാ​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​യൂ.

Tags : restrictions cough medicine

Recent News

Corehub Up