Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Retires

ലോകസിനിമയിലെ ഇതിഹാസം ക്ലിന്‍റ് ഈസ്റ്റ്‌വുഡ് വിരമിച്ചു

സാൻ ഫ്രാൻസിസ്കോ: ലോ​​​​ക​​​​സി​​​​നി​​​​മ​​​​യി​​​​ലെ ഇ​​​​തി​​​​ഹാ​​​​സ​​​താ​​​​രം ക്ലി​​​​ന്‍റ് ഈ​​​​സ്റ്റ്‌​​​​വു​​​​ഡ് സി​​​​നി​​​​മാ​​​ജീ​​​​വി​​​​തം അ​​​​വ​​​​സാ​​​നി​​​​പ്പി​​​​ച്ചു. 96ാം വ​​​​യ​​​​സി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം വി​​​​ശ്ര​​​​മ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു പോ​​​​കു​​​​ന്ന​​​​ത്.

ഏ​​​​ഴു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​നി​​​​ടെ എ​​​​ഴു​​​​പ​​​​തി​​​​ല​​​​ധി​​​​കം സി​​​​നി​​​​മ​​​​ക​​​​ളി​​​​ൽ അ​​​​ഭി​​​​ന​​​​യി​​​​ക്കു​​​​ക​​​​യും 40തി​​​​ല​​​​ധി​​​​കം സി​​​​നി​​​​മ​​​​ക​​​​ൾ സം​​​​വി​​​​ധാ​​​​നം ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. സാ​​​​ധാ​​​​ര​​​​ണ ന​​​​ട​​​​നാ​​​​യി തു​​​​ട​​​​ങ്ങി സ്വ​​​​ന്തം ക​​​​ഠി​​​​നാ​​​​ധ്വാ​​​​ന​​​​വും ത​​​​ന​​​​ത് ശൈ​​​​ലി​​​​യും കൊ​​​​ണ്ട് ഹോ​​​​ളി​​​​വു​​​​ഡി​​​​ന്‍റെ സി​​​​നി​​​​മാ സം​​​​സ്‌​​​​കാ​​​​ര​​​​ത്തെ​​​​ത്ത​​​​ന്നെ മാ​​​​റ്റി​​​​മ​​​​റി​​​​ച്ച അ​​​​സാ​​​​ധാ​​​​ര​​​​ണ​ ക​​​​രി​​​​യ​​​​റാ​​​​ണ് ക്ലി​​​​ന്‍റ് ഈ​​​​സ്റ്റ്‌​​​​വു​​​​ഡി​​​​ന്‍റേ​​​​ത്. മ​​​​ക​​​​ന്‍ കൈ​​​​ല്‍ ഈ​​​​സ്റ്റ്‌​​​​വു​​​​ഡാ​​​​ണ് താ​​​​ര​​​​ത്തി​​​​ന്‍റെ വി​​​​ര​​​​മി​​​​ക്ക​​​​ല്‍ വാ​​​​ര്‍ത്ത സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.

◄ കൗ​​​​ബോ​​​​യ് ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ജ​​​​ന​​​​ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക്

1960ക​​​​ളി​​​​ല്‍ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ഡോ​​​​ളേ​​​​ഴ്സ് ട്രി​​​​ല​​​​ജി എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന കൗ​​​​ബോ​​​​യ് വെ​​​​സ്റ്റേ​​​​ണ്‍ സി​​​​നി​​​​മ​​​​ക​​​​ളി​​​​ലെ ‘പേ​​​​രി​​​​ല്ലാ​​​​ത്ത മ​​​​നു​​​​ഷ്യ​​​​ന്‍’ എ​​​​ന്ന ക​​​​ഥാ​​​​പാ​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ക്ലി​​​​ന്‍റ് ഈ​​​​സ്റ്റ്‌​​​​വു​​​​ഡ് ലോ​​​​ക​​​​ശ്ര​​​​ദ്ധ നേ​​​​ടു​​​​ന്ന​​​​ത്. സെ​​​​ർ​​​​ജി​​​​യോ ലി​​​​യോ​​​​ണി​​​​യാ​​​​ണ് സി​​​​നി​​​​മ​​​​യു​​​​ടെ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ. ലോ​​​​ക​​​​മെ​​​​ങ്ങും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് വ​​​​ലി​​​​യ ആ​​​​രാ​​​​ധ​​​​ക​​​​രെ​​​​യാ​​​​ണ് എ ​​​​ഫി​​​​സ്റ്റ്ഫു​​​​ൾ ഓ​​​​ഫ് ഡോ​​​​ളേ​​​​ഴ്സ് (1964), ഫോ​​​​ർ എ ​​​​ഫ്യു ഡോ​​​​ളേ​​​​ഴ്സ് മോ​​​​ർ (1965), ദ ​​​​ഗു​​​​ഡ്, ദ ​​​​ബാ​​​​ഡ് ആ​​​​ൻ​​​​ഡ് ദ ​​​​അ​​​​ഗ്ളി (1966) എ​​​​ന്നീ ചി​​​​ത്ര​​​​ങ്ങ​​​​ൾ നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്ത​​​​ത്. ഈ ​​​​സി​​​​നി​​​​മ​​​​ക​​​​ളി​​​​ലെ ക​​​​ഥാ​​​​പാ​​​​ത്രം അ​​​​ദ്ദേ​​​​ഹ​​​​ത്തെ ഒ​​​​രു ആ​​​​ഗോ​​​​ള ഐ​​​​ക്ക​​​​ണാ​​​​ക്കി മാ​​​​റ്റി. കോ​​​​ട്ടും ചു​​​​ണ്ടി​​​​ല്‍ ക​​​​ത്തു​​​​ന്ന ചു​​​​രു​​​​ട്ടു​​​​മാ​​​​യി നി​​​​ല്‍ക്കു​​​​ന്ന അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ രൂ​​​​പം സി​​​​നി​​​​മാ​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ വ​​​​ലി​​​​യൊ​​​​രു അ​​​​ട​​​​യാ​​​​ള​​​​മാ​​​​ണ്. ഇ​​​​റ്റാ​​​​ലി​​​​യ​​​​ന്‍ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലു​​​​ള്ള ഇ​​​​ത്ത​​​​രം കൗ​​​​ബോ​​​​യ് സി​​​​നി​​​​മ​​​​ക​​​​ള്‍ ‘സ്പ​​​​ഗെ​​​​റ്റി വെ​​​​സ്റ്റേ​​​​ണ്‍’ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ട്ടു. പി​​​​ന്നീ​​​​ട് 20 ഓ​​​​ളം കൗ​​​​ബോ​​​​യ് ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​ദ്ദേ​​​​ഹം അ​​​​ഭി​​​​ന​​​​യി​​​​ച്ചു.

◄ ഡേ​​​​ർ​​​​ട്ടി ഹാ​​​​രി​​​​യാ​​​​യി മി​​​​ന്നി

കു​​​​റ്റാ​​​​ന്വേ​​​​ഷ​​​​ക ഹാ​​​​രി​​​​യാ​​​​യി അ​​​​ഭി​​​​ന​​​​യി​​​​ച്ച ഡേ​​​​ര്‍ട്ടി ഹാ​​​​രി (1971) സി​​​​നി​​​​മ​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ലോ​​​​ക​​​​മാ​​​​കെ ക്ലി​​​​ന്‍റ് ഈ​​​​സ്റ്റ്‌​​​​വു​​​​ഡ് എ​​​​ന്ന നാ​​​​മം ഖ്യാ​​​​തി​​​​യാ​​​​ര്‍ജി​​​​ച്ചു. കൗ​​​​ബോ​​​​യ് വേ​​​​ഷ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു മാ​​​​റി മോ​​​​ഡേ​​​​ണ്‍ ആ​​​​ക്‌​​​​ഷ​​​​ന്‍ സി​​​​നി​​​​മ​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​ദ്ദേ​​​​ഹം ചു​​​​വ​​​​ടു​​​​മാ​​​​റ്റി. നി​​​​യ​​​​മം കൈ​​​​യി​​​​ലെ​​​​ടു​​​​ക്കു​​​​ന്ന ‘ഹാ​​​​രി കാ​​​​ല​​​​ഹ​​​​ന്‍’ എ​​​​ന്ന പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യി അ​​​​ദ്ദേ​​​​ഹം ത​​​​ക​​​​ര്‍പ്പ​​​​ന്‍ പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ചു. ഈ ​​​​സീ​​​​രീ​​​​സി​​​​ലെ അ​​​​ഞ്ചു സി​​​​നി​​​​മ​​​​ക​​​​ളും വ​​​​ലി​​​​യ വി​​​​ജ​​​​യ​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു.

◄ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍റെ കു​​​​പ്പാ​​​​യ​​​​ത്തി​​​​ലും തി​​​​ള​​​​ങ്ങി

സ്വ​​​​യം നാ​​​​യ​​​​ക​​​​നാ​​​​യ ‘പ്ലേ ​​​​മി​​​​സ്റ്റി ഫോ​​​​ര്‍ മി’ (1971) ​​​​എ​​​​ന്ന ത്രി​​​​ല്ല​​​​ര്‍ ചി​​​​ത്ര​​​​മാ​​​​ണ് അ​​​​ദ്ദേ​​​​ഹം ആ​​​​ദ്യ​​​​മാ​​​​യി സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത​​​​ത്. 94-ാം വ​​​​യ​​​​സി​​​​ൽ നി​​​​ക്കോ​​​​ളാ​​​​സ് ഹോ​​​​ള്‍ട്ടി​​​​നെ നാ​​​​യ​​​​ക​​​​നാ​​​​ക്കി 2024ല്‍ ​​​​റി​​​​ലീ​​​​സ് ചെ​​​​യ്ത ‘ജു​​​​റോ​​​​ര്‍ 2’ ആ​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന ചി​​​​ത്രം. ഈ ​​​​കോ​​​​ര്‍ട്ട്‌ റൂം ​​​​ഡ്രാ​​​​മ വ​​​​ലി​​​​യ നി​​​​രൂ​​​​പ​​​​ക പ്ര​​​​ശം​​​​സ പി​​​​ടി​​​​ച്ചു​​​​പ​​​​റ്റി​​​​യി​​​​രു​​​​ന്നു. 2021 ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ക്രൈ ​​​​മാ​​​​ച്ചോ​​​​യി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി അ​​​​ഭി​​​​ന​​​​യി​​​​ച്ച​​​​ത്. അ​​​​ഭി​​​​ന​​​​യ​​​​ത്തേ​​​​ക്കാ​​​​ള്‍ വ​​​​ലി​​​​യ അം​​​​ഗീ​​​​കാ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ എ​​​​ന്ന​​​നി​​​​ല​​​​യി​​​​ല്‍ അ​​​​ദ്ദേ​​​​ഹ​​​​ത്തെ തേ​​​​ടി​​​​യെ​​​​ത്തി​​​​യ​​​​ത്. വ​​​​ള​​​​രെ വേ​​​​ഗ​​​​ത്തി​​​​ലും കൃ​​​​ത്യ​​​​മാ​​​​യ ബ​​​​ജ​​​​റ്റി​​​​ലും സി​​​​നി​​​​മ​​​​ക​​​​ള്‍ പൂ​​​​ര്‍ത്തി​​​​യാ​​​​ക്കു​​​​ന്ന സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​ണ് അ​​​​ദ്ദേ​​​​ഹം.

മി​​​​ക​​​​ച്ച ന​​​​ട​​​​നു​​​​ള്ള ഓ​​​​സ്‌​​​​ക​​​​ര്‍ നാ​​​​മ​​​​നി​​​​ര്‍ദേ​​​​ശ​​​​വും മി​​​​ക​​​​ച്ച സം​​​​വി​​​​ധാ​​​​യ​​​​ക​​​​നു​​​​ള്ള ഓ​​​​സ്‌​​​​ക​​​​ര്‍ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​വും ഒ​​​​രേ സി​​​​നി​​​​മ​​​​യി​​​​ലൂ​​​​ടെ (അ​​​​ൺ​​​​ഫോ​​​​ർ​​​​ഗി​​​​വ​​​​ൺ, മി​​​​ല്യ​​​​ൺ ഡോ​​​​ള​​​​ർ ബേ​​​​ബി) ര​​​​ണ്ടു​​​​ത​​​​വ​​​​ണ നേ​​​​ടി​​​​യ ചു​​​​രു​​​​ക്കം ചി​​​​ല​​​​രി​​​​ല്‍ ഒ​​​​രാ​​​​ളാ​​​​ണ് അ​​​​ദ്ദേ​​​​ഹം. കൂ​​​​ടാ​​​​തെ മി​​​​സ്റ്റി​​​​ക്ക് റി​​​​വ​​​​ര്‍, അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ സ്‌​​​​നൈ​​​​പ്പ​​​​ര്‍, ചെ​​​​യ്ഞ്ച​​​​ലിം​​​​ഗ്, സ​​​​ള്ളി : മി​​​​റാ​​​​ക്കി​​​​ള്‍ ഓ​​​​ണ്‍ ദി ​​​​ഹ​​​​ഡ്സ​​​​ണ്‍ തു​​​​ട​​​​ങ്ങി​​​​യ നി​​​​ര​​​​വ​​​​ധി പ്രേ​​​​ക്ഷ​​​​ക​​​​പ്രീ​​​​തി നേ​​​​ടി​​​​യ ചി​​​​ത്ര​​​​ങ്ങ​​​​ള്‍ അ​​​​ദ്ദേ​​​​ഹം സി​​​​നി​​​​മാ​​​ലോ​​​​ക​​​​ത്തി​​​​ന് സ​​​​മ്മാ​​​​നി​​​​ച്ചു.

◄ മാസ് ഡയലോഗുകളുടെ സഹചാരി

പ​ല്ലി​റു​മ്മി സം​സാ​രി​ക്കു​ന്ന ശൈ​ലി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ആ​ദ്യ​കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​നു വ​ലി​യ വി​മ​ര്‍ശ​ന​ങ്ങ​ളെ നേ​രി​ടേ​ണ്ടി​വ​ന്നു. പി​ന്നീ​ട് ഇ​തേ ശൈ​ലി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​സ് ഡ​യ​ലോ​ഗു​ക​ളു​ടെ സി​ഗ്നേ​ച്ച​ര്‍ ആ​യി മാ​റി​യ​ത്. അ​ക്ര​മി​ക്ക് നേ​രേ തോ​ക്കു ചൂ​ണ്ടി​ക്കൊ​ണ്ട് ‘സ​ഡ​ന്‍ ഇം​പാ​ക്ടി’​ലെ ഹാ​രി കാ​ല​ഗ​ന്‍ പ​റ​യു​ന്നു: “ഗോ ​എ​ഹെ​ഡ്, മേ​ക്ക് മൈ ​ഡേ..’’ സി​നി​മാ​പ്രേ​മി​ക​ള്‍ ഒ​രി​ക്ക​ലും മ​റ​ക്കാ​ത്ത ഡ​യ​ലോ​ഗാ​ണി​ത്. എ​ക്കാ​ല​ത്തെ​യും പ്ര​ശ​സ്ത​മാ​യ സി​നി​മാ ഡ​യ​ലോ​ഗു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ആ​റാം സ്ഥാ​ന​മാ​ണ് ആ ​സം​ഭാ​ഷ​ണ​ത്തി​ന് അ​മേ​രി​ക്ക​ന്‍ ഫി​ലിം ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് (എ​എ​ഫ്ഐ) ന​ല്‍കി​യ​ത്. ഇ​ന്‍ ദി​സ് വേ​ള്‍ഡ് ദെ​യ​ര്‍ ആ​ര്‍ ടു ​കൈ​ന്‍ഡ്‌​സ് ഓ​ഫ് പീ​പ്പി​ള്‍, ഫ്ര​ന്‍ഡ് (ദ ഗു​ഡ്, ദ ​ബാ​ഡ് ആ​ന്‍ഡ് ദ അ​ഗ്ലി) എ​ന്ന ഡ​യ​ലോ​ഗ് ഇ​ന്നും കാ​ണി​ക​ളെ രോ​മാ​ഞ്ചം കൊ​ള്ളി​ക്കു​ന്നു.

പേ​രി​ല്ലാ​ത്ത ക​ഥാ​പാ​ത്ര​മാ​യി ചു​ണ്ടി​ല്‍ എ​രി​യു​ന്ന ചു​രു​ട്ടു​മാ​യി കു​തി​ര​പ്പു​റ​ത്തു പ്ര​ത്യ​ക്ഷ​പ്പെ​ട്ട ക്ലി​ന്‍റ് ഈ​സ്റ്റ്‌വുഡ് വെ​ള്ളി​ത്തി​ര​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ദ ​ഗു​ഡ്, ദ ​ബാ​ഡ് ആ​ന്‍ഡ് ദ ​അ​ഗ്ലി സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഴ​ങ്ങി​യ ബി​ജി​എ​മ്മും ലോ​ക​പ്ര​ശ​സ്ത​മാ​യി. ഒ​രു ചൂ​ള​മ​ടി ശ​ബ്ദ​മാ​യി​രു​ന്നു അ​ത്. പി​ന്നീ​ട് ആ ​ശ​ബ്ദം എ​ത്ര​യെ​ത്ര സി​നി​മ​ക​ളി​ല്‍ കേ​ട്ടു.

Latest News

Corehub Up