Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rss Event

ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല വി​സി

കാ​സ​ർ​ഗോ​ഡ്: ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ​ങ്കെ​ടു​ത്ത​ത് വി​വാ​ദ​മാ​കു​ന്നു. കാ​ഞ്ഞ​ങ്ങാ​ട്ട് ബു​ധ​നാ​ഴ്ച ന​ട​ത്തി​യ ആ​ർ​എ​സ്എ​സ് ച​ട​ങ്ങി​ലാ​ണ് പെ​രി​യ കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല വി​സി സി​ന്ധു പി. ​അ​ൽ​ഗൂ​ർ പ​ങ്കെ​ടു​ത്ത​ത്.

ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ വെ​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ വൈ​സ് ചാ​ൻ​സ​ല​ർ​ക്കൊ​പ്പം സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ഇ​ൻ ചാ​ർ​ജും പ​ങ്കെ​ടു​ത്തി​രു​ന്നു. നി​ര​വ​ധി ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ സം​ഘ​ട​ന​യു​ടെ ച​രി​ത്രം പ​റ​യു​ന്ന സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​ന​വു​മു​ണ്ടാ​യി​രു​ന്നു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന​വ​ർ പ​ര​സ്യ​മാ​യി ആ​ർ​എ​സ്എ​സ് വേ​ദി പ​ങ്കി​ട്ട​തി​നെ​തി​രെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. നേ​ര​ത്തെ ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ മൂ​ന്ന് വി​സി​മാ​ർ പ​ങ്കെ​ടു​ത്ത​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

Latest News

Corehub Up