Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seat Sharing

കു​റ്റ്യാ​ടി​യും പേ​രാ​മ്പ്ര​യു​മി​ല്ല; കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ പ്ര​തീ​ക്ഷ അ​സ്ത​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് നി​രാ​ശ. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കു​റ്റ്യാ​ടി അ​ല്ലെ​ങ്കി​ൽ പേ​രാ​മ്പ്ര സീ​റ്റ് കി​ട്ടു​മെ​ന്നാ​യി​രു​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പേ​രാ​മ്പ്ര​യി​ൽ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ മ​ത്സ​രി​ക്കും.

ക​ഴി​ഞ്ഞ ത​വ​ണ കു​റ്റ്യാ​ടി സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സി​പി​എ​മ്മി​ലെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് സീ​റ്റ് അ​വ​ർ​ക്ക് തി​രി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഈ ​സീ​റ്റ് വേ​ണ​മെ​ന്ന് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ സി​റ്റിം​ഗ് സീ​റ്റെ​ന്ന നി​ല​യി​ൽ കു​റ്റ്യാ​ടി സീ​റ്റി​ൽ കെ.​പി.​കു​ഞ്ഞ​മ്മ​ദ് കു​ട്ടി മാ​സ്റ്റ​റെ ത​ന്നെ പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

പേ​രാ​മ്പ്ര​യി​ൽ ടി.​പി. രാ​മ​കൃ​ഷ്‌​ണ​നെ​യും നി​ശ്ച​യി​ച്ചു. പേ​രാ​മ്പ്ര സീ​റ്റ് ന​ൽ​കാ​മെ​ന്ന് നേ​ര​ത്തെ ധാ​ര​ണ​യാ​ണെ​ങ്കി​ലും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​യാ​ണ് ഒ​രി​ക്ക​ൽ കൂ​ടി ടി.​പി. രാ​മ​കൃ​ഷ്‌​ണ​നി​ലേ​ക്ക് സ്ഥാ​നാ​ർ​ത്ഥി​ത്വം എ​ത്തി​യ​ത്. 1980 മു​ത​ൽ തു​ട​ർ​ച്ച​യാ​യി സി​പി​എം മ​ത്സ​രി​ച്ച് ജ​യി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് പേ​രാ​മ്പ്ര.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ തി​രി​ച്ച​ടി​യാ​ണ് എ​ൽ​ഡി​എ​ഫ് ഇ​വി​ടെ നേ​രി​ട്ട​ത്. ആ​കെ​യു​ള്ള പ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ ഒ​മ്പ​തും കൈ​വ​ശം വെ​ച്ചി​ടു​ത്തു നി​ന്ന് ഇ​ത്ത​വ​ണ നാ​ലി​ലേ​ക്ക് ഒ​തു​ങ്ങി​യി​രു​ന്നു.

Latest News

Corehub Up