Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Service

Palakkad

ടി.ആ​ർ. കൃ​ഷ്ണ​സ്വാ​മി പാ​ർ​ക്കി​ൽ അ​നു​സ്മ​ര​ണ​യോ​ഗം

പാ​ല​ക്കാ​ട്‌: ഗാ​ന്ധി​ജി​യു​ടെ ആ​ഹ്വാ​നം കേ​ട്ട് വ​ക്കീ​ൽ കു​പ്പാ​യം അ​ഴി​ച്ചു​വെ​ച്ച് ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ ടി.​ആ​ർ. കൃ​ഷ്ണ​സ്വാ​മി ഹ്ര​സ്വ​കാ​ലം കൊ​ണ്ട് ത​ന്നെ ചോ​ര​കൊ​ണ്ട് സ​മ​ര​പ​ര​മ്പ​ര​യ്ക്ക് ച​രി​ത്രം എ​ഴു​തി​യ തീ​ക്ഷ​ണ​ത​യു​ടെ മു​ഖ​മാ​യി​രു​ന്നു എ​ന്ന് ടി.​ആ​ർ. കൃ​ഷ്ണ​സ്വാ​മി സ്മാ​ര​ക​സ​മി​തി ചെ​യ​ർ​മാ​ൻ എ. ​രാ​മ​സ്വാ​മി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ്വാ​ത​ന്ത്ര്യസ​മ​ര​സേ​നാ​നി​യും സാ​മൂ​ഹ്യ പ​രി​ഷ്ക​ർ​ത്താ​വും അ​ക​ത്തേ​ത്ത​റ ശ​ബ​രി ആ​ശ്ര​മ സ്ഥാ​പ​ക​നു​മാ​യ ടി.​ആ​ർ. കൃ​ഷ്ണ​സ്വാ​മി​യു​ടെ 135 ാമ​ത് ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​സ്മ​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മി​തി ക​ൺ​വീ​ന​ർ മോ​ഹ​ൻ ഐ​സ​ക് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​ൻ. സൈ​ഫു​ദ്ദീ​ൻ കി​ച്ച​ലു, ഓ​ട്ടൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷെ​നി​ൻ മ​ന്ദി​രാ​ട്, ആ​ർ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, പൊ​ന്നി​ൽ വേ​ണു, ക​ബീ​ർ വെ​ണ്ണ​ക്ക​ര, ജ​നാ​ർ​ദ​ന​ൻ ക​രി​ങ്ക​ര​പ്പു​ള്ളി, കെ. ​ജ​ഗ​ദീ​ഷ് പി​രാ​യി​രി, രാ​ജേ​ഷ് മ​ല​മ്പു​ഴ, കൃ​ഷ്ണ​ൻ തി​രു​നെ​ല്ലാ​യി, അ​ര​വി​ന്ദാ​ക്ഷ​ൻ വെ​ണ്ണ​ക്ക​ര, ഷ​ണ്മു​ഖ​ദാ​സ് ക​ണ്ണാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൃ​ഷ്ണ​സ്വാ​മി പാ​ർ​ക്കി​ലെ പ്ര​തി​മ​യി​ൽ എ. ​രാ​മ​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹാ​രാ​ർ​പ്പ​ണ​വും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

Kerala

കാ​ലാ​വ​ധി ക​ഴി​ഞ്ഞ സൂ​പ്പ​ർ ഫാ​സ്റ്റു​ക​ൾ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സി​ന് ഒ​രു​ക്കു​ന്നു


ചാ​​​​ത്ത​​​​ന്നൂ​​​​ർ: കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞ ഓ​​​​ടി​​​​ത്ത​​​​ള​​​​ർ​​​​ന്ന കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി സൂ​​​​പ്പ​​​​ർ ഫാ​​​​സ്റ്റു​​​​ക​​​​ൾ പെ​​​​യി​​​​ന്‍റ് മാ​​​​റ്റി ഫാ​​​​സ്റ്റ് പാ​​​​സ​​​​ഞ്ച​​​​ർ സ​​​​ർ​​​​വീ​​​​സി​​​​ന് ഒ​​​​രു​​​​ക്കു​​​​ന്നു.

നി​​​​ല​​​​വി​​​​ൽ സൂ​​​​പ്പ​​​​ർ ഫാ​​​​സ്റ്റി​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി 12 വ​​​​ർ​​​​ഷ​​​​വും ഫാ​​​​സ്റ്റ് പാ​​​​സ​​​​ഞ്ച​​​​റി​​​​ന്‍റേത് 15 വ​​​​ർ​​​​ഷ​​​​വു​​​​മാ​​​​ണ്. 12 വ​​​​ർ​​​​ഷം ക​​​​ഴി​​​​ഞ്ഞ സൂ​​​​പ്പ​​​​ർ ഫാ​​​​സ്റ്റു​​​​ക​​​​ൾ മൂ​​​​ന്നു വ​​​​ർ​​​​ഷംകൂ​​​​ടി ഫാ​​​​സ്റ്റ് പാ​​​​സ​​​​ഞ്ച​​​​റാ​​​​യി ഓ​​​​ടി​​​​ക്കാ​​​​നാ​​​​ണ് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ നീ​​​​ക്കം. ഇ​​​​ത് യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ​​​​യെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്.

2016-നു ​​​മു​​​​മ്പ് സൂ​​​​പ്പ​​​​ർ ഫാ​​​​സ്റ്റു​​​​ക​​​​ളു​​​​ടെ കാ​​​​ലാ​​​​വ​​​​ധി അ​​​​ഞ്ച് വ​​​​ർ​​​​ഷ​​​​വും ഫാ​​​​സ്റ്റ് പാ​​​​സ​​​​ഞ്ച​​​​റി​​​​ന്‍റേ​​​​ത് ഏ​​​​ഴു വ​​​​ർ​​​​ഷ​​​​വു​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​തു ക​​​​ഴി​​​​ഞ്ഞാ​​​​ൽ പി​​​​ന്നീ​​​​ട് ഈ ​​​​ബ​​​​സു​​​​ക​​​​ൾ ഓ​​​​ർ​​​​ഡി​​​​ന​​​​റി സ​​​​ർ​​​​വീ​​​​സ് ആ​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നു.

കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി പു​​​​തി​​​​യ ബ​​​​സു​​​​ക​​​​ൾ വാ​​​​ങ്ങാ​​​​താ​​​​യ​​​​തോ​​​​ടെ നി​​​​ല​​​​വി​​​​ലെ സൂ​​​​പ്പ​​​​ർ, ഫാ​​​​സ്റ്റ് പാ​​​​സ​​​​ഞ്ച​​​​ർ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളു​​​​ടെ കാ​​​​ലാ​​​​വ​​​​ധി ര​​​​ണ്ടു ഘ​​​​ട്ട​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​യാ​​​​ണ് 12ഉം 15-​​​​ഉം വ​​​​ർ​​​​ഷ​​​​മാ​​​​ക്കി​​​​യ​​​​ത്.

ആ​​​​ദ്യഘ​​​​ട്ട​​​​ത്തി​​​​ൽ വി​​​​വി​​​​ധ ഡി​​​​പ്പോ​​​​ക​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള 54 സൂ​​​​പ്പ​​​​ർ ഫാ​​​​സ്റ്റു​​​​ക​​​​ൾ നി​​​​റം മാ​​​​റ്റി ഫാ​​​​സ്റ്റ് പാ​​​​സ​​​​ഞ്ച​​​​റാ​​​​ക്കി മ​​​​റ്റ് ഡി​​​​പ്പോ​​​​ക​​​​ൾ​​​​ക്ക് ന​​​​ൽ​​​​കും.

ഷെ​​​​ഡ്യൂ​​​​ൾ ന​​​​ട​​​​ത്താ​​​​ൻ ഫാ​​​​സ്റ്റ് പാ​​​​സ​​​​ഞ്ച​​​​റു​​​​ക​​​​ൾ തി​​​​ക​​​​യാ​​​​ത്ത ഡി​​​​പ്പോ​​​​ക​​​​ൾ​​​​ക്കാ​​​​ണ് ഇ​​​​ത്ത​​​​രം ബ​​​​സു​​​​ക​​​​ൾ കൈ​​​​മാ​​​​റു​​​​ന്ന​​​​ത്. കൈ​​​​മാ​​​​റാ​​​​നു​​​​ള്ള ബ​​​​സു​​​​ക​​​​ൾ നി​​​​ശ്ച​​​​യി​​​​ച്ച് യൂ​​​​ണി​​​​റ്റ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്ക് ഉ​​​​ത്ത​​​​ര​​​​വ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

ഗ​​​​ണേ​​​​ഷ്കു​​​​മാ​​​​ർ മ​​​​ന്ത്രി​​​​യാ​​​​യ​​​​ശേ​​​​ഷം പു​​​​തി​​​​യ ബ​​​​സു​​​​ക​​​​ൾ വാ​​​​ങ്ങാ​​​​ൻ തു​​​​ട​​​​ങ്ങി. സ​​​​ർ​​​​ക്കാ​​​​രി​​​​ൽനി​​​​ന്നു​​​​ള്ള പ്ലാ​​​​ൻ ഫ​​​​ണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് 360 പു​​​​തി​​​​യ ബ​​​​സു​​​​ക​​​​ൾ​​​​ക്ക് ഓ​​​​ർ​​​​ഡ​​​​ർ കൊ​​​​ടു​​​​ത്തു. ഈ ​​​​ബ​​​​സു​​​​ക​​​​ൾ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​ക്ക് ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​തേ​​​​യു​​​​ള്ളൂ. ആ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞ സൂ​​​​പ്പ​​​​ർ ഫാ​​​​സ്റ്റു​​​​ക​​​​ൾ ഫാ​​​​സ്റ്റ് പാ​​​​സ​​​​ഞ്ച​​​​റു​​​​ക​​​​ളാ​​​​ക്കു​​​​ന്ന​​​​ത്.

Business

ക​ണ്ണൂ​ർ-​ല​ണ്ട​ൻ ക​ണ​ക്‌‌​ഷ​ൻ സ​ർ​വീ​സു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും ഇ​ൻ​ഡി​ഗോ​യും

 മ​​​​ട്ട​​​​ന്നൂ​​​​ർ: ക​​​​ണ്ണൂ​​​​ർ രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​നി​​​​ന്നു ല​​​​ണ്ട​​​​നി​​​​ലെ ഹീ​​​​ത്രു​​​​വി​​​​ലേ​​​​ക്ക് ക​​​​ണ​​​​ക്‌ഷൻ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളു​​​​മാ​​​​യി എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സും ഇ​​​​ൻ​​​​ഡി​​​​ഗോ​​​​യും. ബം​​​​ഗ​​​​ളൂ​​​​രു വ​​​​ഴി​​​​യാ​​​​ണ് എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സ് സ​​​​ർ​​​​വീ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​ത്.

എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യാ​​​​ണ് ബം​​​​ഗ​​​​ളൂ​​​​രു-​​​​ഹീ​​​​ത്രു സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ക​​​​ണ്ണൂ​​​​രി​​​​ൽ​​​നി​​​​ന്നു രാ​​​​വി​​​​ലെ 10.15നു ​​​​പു​​​​റ​​​​പ്പെ​​​​ട്ട് 11.25ന് ​​​​ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ​​​​ത്തും. 2.10ന് ​​​​ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ​​​നി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന വി​​​​മാ​​​​നം 7.30ന് ​​​​ല​​​​ണ്ട​​​​ൻ ഹീ​​​​ത്രു​​​​വി​​​​ലെ​​​​ത്തും. തി​​​​രി​​​​കെ 9.05ന് ​​​​ഹീ​​​​ത്രു​​​​വി​​​​ൽ​​​നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട് 12.20 ന് ​​​​ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ​​​​ത്തും. ക​​​​ണ്ണൂ​​​​രി​​​​ലേ​​​​ക്കു​​​​ള്ള വി​​​​മാ​​​​നം പി​​​​റ്റേ​​​​ന്നു രാ​​​​വി​​​​ലെ 8.35ന് ​​​​പു​​​​റ​​​​പ്പെ​​​​ട്ട് 9.40ന് ​​​​ക​​​​ണ്ണൂ​​​​രി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​രും.

ഫെ​​​​ബ്രു​​​​വ​​​​രി ആ​​​​റു​​​​മു​​​​ത​​​​ൽ ഡ​​​​ൽ​​​​ഹി വ​​​​ഴി​​​​യാ​​​​ണ് ഇ​​​​ൻ​​​​ഡി​​​​ഗോ​​​​യു​​​​ടെ ഹീ​​​​ത്രു സ​​​​ർ​​​​വീ​​​​സ്. തി​​​​ങ്ക​​​​ൾ, ചൊ​​​​വ്വ, വെ​​​​ള്ളി, ശ​​​​നി ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​ണു സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ക. രാ​​​​വി​​​​ലെ 6.05ന് ​​​​പു​​​​റ​​​​പ്പെ​​​​ട്ട് 8.55ന് ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തും. ഡ​​​​ൽ​​​​ഹി-​​​​ഹീ​​​​ത്രു വൈ​​​​ഡ്‌ ബോ​​​​ഡി വി​​​​മാ​​​​നം 11.55ന് ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട് 5.10ന് ​​​​ഹീ​​​​ത്രു​​​​വി​​​​ലെ​​​​ത്തും. തി​​​​രി​​​​കെ 7.10ന് ​​​​ഹീ​​​​ത്രു​​​​വി​​​​ൽ നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട് 10.10ന് ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തും. 9.45ന് ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​നി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട് അ​​​​ർ​​​​ധ​​​​രാ​​​​ത്രി 12.45ന് ​​​​ക​​​​ണ്ണൂ​​​​രി​​​​ലെ​​​​ത്തും.

വ​​​​ട​​​​ക്ക​​​​ൻ കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നും മ​​​​റ്റു​​​​മു​​​​ള്ള യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ഈ ​​​​സ​​​​ർ​​​​വീ​​​​സ് ആ​​​​ശ്വാ​​​​സ​​​​മാ​​​​കും. ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ അ​​​​തി​​​​വേ​​​​ഗ ക​​​​ണ​​​​ക്‌‌​​​​ഷ​​​​ൻ വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ സു​​​​ഖ​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ഗ​​​​ണ്യ​​​​മാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്. മെ​​​​ച്ച​​​​പ്പെ​​​​ട്ട ഇ​​​​രി​​​​പ്പി​​​​ട​​​​ങ്ങ​​​​ൾ, വി​​​​മാ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ലെ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ, വ​​​​ർ​​​​ധി​​​​ച്ച ബാ​​​​ഗേ​​​​ജ് ശേ​​​​ഷി എ​​​​ന്നി​​​​വ ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

ല​​​​ണ്ട​​​​നി​​​​ലേ​​​​ക്കു​​​​ള്ള മെ​​​​ച്ച​​​​പ്പെ​​​​ട്ട ക​​​​ണ​​​​ക്റ്റി​​​​വി​​​​റ്റി എ​​​​ൻ​​​​ആ​​​​ർ​​​​ഐ​​​​ക​​​​ൾ, ബി​​​​സി​​​​ന​​​​സ് യാ​​​​ത്ര​​​​ക്കാ​​​​ർ, വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ, വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്കു ഗു​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Kerala

പു​തു​വ​ര്‍​ഷാ​ഘോ​ഷം; അ​ധി​ക സ​ർ​വീ​സു​മാ​യി കൊ​ച്ചി മെ​ട്രോ

കൊ​ച്ചി: പു​തു​വ​ർ​ഷാ​ഘോ​ഷം പ​രി​ഗ​ണി​ച്ച് കൊ​ച്ചി മെ​ട്രോ ട്രെ​യി​ൻ, വാ​ട്ട​ർ മെ​ട്രോ, ഇ ​ഫീ​ഡ​ർ ബ​സ് എ​ന്നി​വ അ​ധി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും. ബു​ധ​നാ​ഴ്ച രാ​ത്രി 12 മു​ത​ൽ പു​ല​ർ​ച്ചെ നാ​ലു​വ​രെ ഇ​ല​ക്ട്രി​ക് ഫീ​ഡ​ർ​ബ​സ് വൈ​പ്പി​ൻ - ഹൈ​ക്കോ​ർ​ട്ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തും.

ഹൈ​ക്കോ​ർ​ട്ടി​ൽ നി​ന്ന് മെ​ട്രോ സ്റ്റേ​ഷ​നു​ക​ളു​മാ​യും എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​മാ​യും ക​ണ​ക്ട് ചെ​യ്യാ​ൻ ഹൈ​ക്കോ​ർ​ട്ട് - എം​ജി റോ​ഡ് സ​ർ​ക്കു​ല​ർ ബ​സ് പു​ല​ർ​ച്ചെ നാ​ലു​വ​രെ സ​ർ​വീ​സ് ന​ട​ത്തും. മെ​ട്രോ ട്രെ​യി​ൻ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 1.30 വ​രെ 20 മി​നി​റ്റ് ഇ​ട​വി​ട്ട് സ​ർ​വീ​സ് ന​ട​ത്തും.

ആ​ലു​വ​യി​ൽ നി​ന്നും തൃ​പ്പൂ​ണി​ത്തു​റ നി​ന്നും ലാ​സ്റ്റ് സ​ർ​വീ​സ് രാ​ത്രി 1.30 ന് ​പു​റ​പ്പെ​ടും. ഇ​ട​പ്പ​ള്ളി​യി​ൽ നി​ന്ന് ആ​ലു​വ​യി​ലേ​ക്കും തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്കു​മു​ള്ള ലാ​സ്റ്റ് സ​ർ​വീ​സ് രാ​ത്രി ര​ണ്ടി​ന് പു​റ​പ്പെ​ടും.

ജ​നു​വ​രി മൂ​ന്നു വ​രെ ഇ​ട​പ്പ​ള്ളി​യി​ൽ നി​ന്ന് അ​ലു​വ​യി​ലേ​ക്കും തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്കും രാ​ത്രി 11വ​രെ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Kerala

പു​തു​വ​ത്സ​രാ​ഘോ​ഷം; അ​ധി​ക സ​ർ​വീ​സു​ക​ളു​മാ​യി കൊ​ച്ചി മെ​ട്രോ

കൊ​ച്ചി: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി മെ​ട്രോ​യും വാ​ട്ട​ർ മെ​ട്രോ​യും അ​ധി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും. വ​ർ​ഷാ​വ​സാ​ന​ത്തെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​ർ​വീ​സു​ക​ൾ ദീ​ർ​ഘി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

26 മു​ത​ൽ ജ​നു​വ​രി മൂ​ന്നു വ​രെ ഇ​ട​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ നി​ന്നും ആ​ലു​വ​യി​ലേ​ക്കും തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്കും ട്രെ​യി​നു​ക​ൾ രാ​ത്രി 11 വ​രെ സ​ർ​വീ​സ് ന​ട​ത്തും. ന്യൂ ​ഇ​യ​ർ പ്ര​മാ​ണി​ച്ച് പു​ല​ർ​ച്ചെ 1.30 വ​രെ 20 മി​നി​റ്റ് ഇ​ട​വി​ട്ട് സ​ർ​വീ​സു​ണ്ടാ​കും.

ആ​ലു​വ, തൃ​പ്പൂ​ണി​ത്തു​റ ടെ​ർ​മി​ന​ലു​ക​ളി​ൽ നി​ന്നു​ള്ള അ​വ​സാ​ന ട്രെ​യി​നു​ക​ൾ പു​ല​ർ​ച്ചെ 1.30ന് ​പു​റ​പ്പെ​ടും. ഇ​ട​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള അ​വ​സാ​ന ട്രെ​യി​ൻ പു​ല​ർ​ച്ചെ ര​ണ്ടി​ന് പു​റ​പ്പെ​ടും.

കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ സ​ർ​വീ​സ് ഹൈ​ക്കോ​ർ​ട്ട് - മ​ട്ടാ​ഞ്ചേ​രി റൂ​ട്ടി​ലും ഹൈ​ക്കോ​ർ​ട്ട് - വൈ​പ്പി​ൻ റൂ​ട്ടി​ലും ജ​നു​വ​രി ഒ​ന്നി​ന് പു​ല​ർ​ച്ചെ 12 മു​ത​ൽ നാ​ലു​വ​രെ സ​ർ​വീ​സ് ന​ട​ത്തും.

District News

കാ​യി​ക​രം​ഗ​ത്ത് എം​എ കോ​ള​ജി​ന്‍റെ സേ​വ​നം നി​സ്തു​ലം: ജോ​സ​ഫ് ജി. ​ഏ​ബ്ര​ഹാം

കോ​ത​മം​ഗ​ലം: രാ​ജ്യ​ത്തി​ന് ഒ​ളി​മ്പ്യ​ന്മാ​രെ​യും, നി​ര​വ​ധി രാ​ജ്യാ​ന്ത​ര കാ​യി​ക താ​ര​ങ്ങ​ളെ​യും സം​ഭാ​വ​ന ചെ​യ്ത​തി​ൽ കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​ന്‍റെ പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്ന് അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വ് ജോ​സ​ഫ് ജി. ​ഏ​ബ്ര​ഹാം. എം​എ കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍റെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ന്ത​ർ​ദേ​ശീ​യ കാ​യി​ക പ്ര​തി​ഭ​ക​ൾ​ക്കും, പ​രി​ശീ​ല​ക​ർ​ക്കും, അ​ധ്യാ​പ​ക​ർ​ക്കും കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കി​യ ആ​ദ​ര​വ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എം​എ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​വി​ന്നി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ബി പി. ​വ​ർ​ഗീ​സ്, മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഡെ​ൻ​സി​ലി ജോ​സ്, കാ​യി​ക വ​കു​പ്പ് മു​ൻ മേ​ധാ​വി​ക​ളാ​യ പ്ര​ഫ. പി.​ഐ. ബാ​ബു, ഡോ. ​മാ​ത്യൂ​സ് ജേ​ക്ക​ബ്, പൂ​ർ​വ വി​ദ്യാ​ർ​ഥി​യും കാ​യി​ക പ​രി​ശീ​ല​ക​നു​മാ​യ ദ്രോ​ണാ​ചാ​ര്യ അ​വാ​ർ​ഡ് ജേ​താ​വ് ടി ​പി. ഔ​സേ​ഫ്, കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ട്രി​പ്പി​ൾ ജ​മ്പി​ൽ സ്വ​ർ​ണം നേ​ടി​യ അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വ് എ​ൽ​ദോ​സ് പോ​ൾ, രാ​ജ്യാ​ന്ത​ര പ​ഞ്ച​ഗു​സ്തി താ​രം ജ​സ്റ്റി​ൻ ജോ​സ്, കാ​യി​ക വ​കു​പ്പ് മേ​ധാ​വി പ്ര​ഫ. ഹാ​രി ബെ​ന്നി ചെ​ട്ടി​യാം​കു​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഒ​ളി​മ്പ്യ​ന്മാ​രാ​യ അ​നി​ല്‍​ഡാ തോ​മ​സ്, ടി. ​ഗോ​പി തു​ട​ങ്ങി വി​വി​ധ അ​ന്താ​രാ​ഷ്ട്ര ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ ദേ​ശീ​യ ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന എം​എ കോ​ള​ജി​ലെ മു​ൻ അ​ന്ത​ർ​ദേ​ശീ​യ കാ​യി​ക താ​ര​ങ്ങ​ൾ, പ​രി​ശീ​ല​ക​ർ, എം​എ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സ്കൂ​ളി​ൽ​നി​ന്ന് ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട കാ​യി​ക പ്ര​തി​ഭ​ക​ൾ എ​ന്നി​വ​ർ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി.

Kerala

വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്തി​യി​ല്ല; കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ പു​റ​ത്താ​ക്കി

തി​രു​വ​ന​ന്ത​പു​രം: രാ​ത്രി​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ തൃ​ശൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ ബ​സി​ലെ ക​ണ്ട​ക്ട​ർ​ക്കെ​തി​രെ പൊ​ങ്ങം നൈ​പു​ണ്യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥിനി​ക​ളാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

അ​ങ്ക​മാ​ലി​ക്കും മു​രി​ങ്ങൂ​രി​നും ഇ​ട​യ്ക്കു​ള്ള പൊ​ങ്ങം എ​ന്ന സ്ഥ​ല​ത്താ​ണ് വി​ദ്യാ​ർ​ഥിനി​ക​ൾ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​രെ ഈ ​സ്റ്റോ​പ്പി​ൽ ഇ​റ​ക്കാ​തെ ചാ​ല​ക്കു​ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. മാ​നു​ഷി​ക പ​രി​ഗ​ണ​ന ക​ണ​ക്കി​ലെ​ടു​ത്ത് പൊ​ങ്ങ​ത്തു ബ​സ് നി​ർ​ത്തി ന​ൽ​ക​ണ​മെ​ന്ന് മ​റ്റ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ക​ണ്ട​ക്ട​ർ സ​മ്മ​തി​ച്ചി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ കൊ​ര​ട്ടി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. ഇ​തി​നി​ടെ മു​രി​ങ്ങൂ​രി​ൽ എ​ത്തി​യ​പ്പോ​ൾ ബ​സ് നി​ർ​ത്താ​മെ​ന്ന് ക​ണ്ട​ക്ട​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​വി​ടെ ഇ​റ​ങ്ങി​യാ​ൽ തി​രി​കെ പോ​കാ​ൻ വ​ഴി പ​രി​ച​യ​മി​ല്ലെ​ന്ന് ഇ​വ​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഇ​വ​രെ ചാ​ല​ക്കു​ടി കെ​എ​സ്‌​ആ​ർ​ടി​സി സ്‌​റ്റാ​ൻ​ഡി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ട​ക്ട​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Kerala

അ​ന്യാ​യ​മാ​യി നി​കു​തി ചു​മ​ത്തു​ന്നു; അ​ന്ത​ര്‍ സം​സ്ഥാ​ന സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വെ​ക്കു​ന്നു

കൊ​ച്ചി: അ​ന്യാ​യ​മാ​യി നി​കു​തി ചു​മ​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള അ​ന്ത​ര്‍ സം​സ്ഥാ​ന സ്വ​കാ​ര്യ ബ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​ര്‍​വീ​സ് നി​ര്‍​ത്തി​വെ​യ്ക്കു​ന്നു. ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​ന്യാ​യ നി​കു​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്കും ചെ​ന്നൈ​യി​ലേ​ക്കു​മ​ട​ക്കം സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്ലീ​പ്പ​ര്‍, സെ​മി സ്ലീ​പ്പ​ര്‍ ല​ക്ഷ്വ​റി ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വെ​ക്കു​ന്ന​ത്. അ​ഖി​ലേ​ന്ത്യ പെ​ര്‍​മി​റ്റു​ണ്ടാ​യി​ട്ടും ത​മി​ഴ്നാ​ട്ടി​ലും ക​ര്‍​ണാ​ട​ക​യി​ലു​മ​ട​ക്കം അ​ന്യാ​യ​മാ​യ നി​കു​തി ചു​മ​ത്തു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.

അ​ന്യാ​യ​മാ​യി വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത് പി​ഴ​യീ​ടാ​ക്കു​ക​യാ​ണെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വെ​ക്കു​ന്ന​ത് ബം​ഗ​ളൂ​രു​വി​ലേ​ക്കും ചെ​ന്നൈ​യി​ലേ​ക്കും പോ​കു​ന്ന യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കും.

പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റും ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റും ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ആ​ഡം​ബ​ര ബ​സു​ക​ളി​ൽ നി​ന്നാ​ണ് ത​മി​ഴ്‌​നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ൾ അ​ന്യാ​യ​മാ​യി നി​കു​തി ചു​മ​ത്തു​ന്ന​ത്.

Kerala

ഇ​ടി​മി​ന്ന​ലേ​റ്റ് സി​ഗ്‌​ന​ൽ ത​ക​രാ​ർ; ട്രെ​യി​ൻ സ​ർ​വീ​സ് ത​ട​സ​പ്പെ​ട്ടു

കോ​ട്ട​യം: ഇ​ടി​മി​ന്ന​ലേ​റ്റ് സി​ഗ്‌​ന​ലി​നു തകരാർ സം​ഭ​വി​ച്ച​തി​നാ​ൽ കോ​ട്ട​യം - എ​റ​ണാ​കു​ളം പാ​ത​യി​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 2.15ന് ​വൈ​ക്കം റോ​ഡ് (ആ​പ്പാ​ഞ്ചി​റ) സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ഇ​ല​ക്ട്രി​ക് ലൈ​നി​നാ​ണ് ഇ​ടി​മി​ന്ന​ലി​ൽ തകരാർ സം​ഭ​വി​ച്ച​ത്.

ഇ​തോ​ടെ ഹൈ​ദ​രാ​ബാ​ദ് - തി​രു​വ​ന​ന്ത​പു​രം ശ​ബ​രി സൂ​പ്പ​ർ എ​ക്‌​സ്പ്ര​സ് വൈ​ക്കം റോ​ഡി​ലും, എ​റ​ണാ​കു​ളം - കൊ​ല്ലം മെ​മു പി​റ​വം റോ​ഡ് (വെ​ള്ളൂ​ർ) സ്റ്റേ​ഷ​നി​ലും, മം​ഗ​ലാ​പു​രം - തി​രു​വ​ന​ന്ത​പു​രം പ​ര​ശു​റാം എ​ക്‌​സ്പ്ര​സ് മു​ള​ന്തു​രു​ത്തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും പി​ടി​ച്ചി​ട്ടു.

തു​ട​ർ​ന്ന് ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വൈ​കു​ന്നേ​രം 3.40 ന് ​ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച ശേ​ഷം അധികൃതർ ലൈനിൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​നയും ന​ട​ത്തി.

Latest News

Corehub Up