x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​പ്പേ​ൽ സെ​ന്റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക​യി​ൽ 25 കു​ട്ടി​ക​ൾ അ​ൾ​ത്താ​ര ശു​ശ്രൂ​ഷ​യി​ലേ​ക്ക്

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: March 20, 2026 08:32 AM IST | Updated: March 20, 2026 11:33 AM IST

ഡാ​ള​സ്: ടെ​ക്സ​സി​ലെ കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ ആ​ത്മീ​യ ചൈ​ത​ന്യം തു​ളു​മ്പു​ന്ന വേ​ള​യി​ൽ 25 ബാ​ല​ന്മാ​ർ പു​തു​താ​യി അ​ൾ​ത്താ​ര ശു​ശ്രൂ​ഷ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ചു.

2001 മാ​ർ​ച്ച് 13ന് ​പ​രി​ശു​ദ്ധ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ ഷിക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ രൂ​പ​ത ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​പി​ച്ച​തി​ന്‍റെ  25-ാം വാ​ർ​ഷി​ക ദി​ന​ത്തി​ലാ​ണ് ഈ ​ശു​ശ്രൂ​ഷാ സ്വീ​ക​ര​ണം ന​ട​ന്ന​ത് എ​ന്ന​ത് ഏ​റെ സ​വി​ശേ​ഷ​മാ​യി.

രൂ​പ​ത​യു​ടെ ര​ജ​ത​ജൂ​ബി​ലി ദി​ന​ത്തി​ൽ ഒ​രു ഇ​ട​വ​ക​യി​ൽ നി​ന്ന് ത​ന്നെ 25 കു​ട്ടി​ക​ൾ ഒ​രേ​സ​മ​യം ശു​ശ്രൂ​ഷാ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട​ത് ച​രി​ത്ര​മു​ഹൂ​ർ​ത്ത​മാ​യി മാ​റി.

മാ​ർ​ച്ച് 13 വെ​ള്ളി​യാ​ഴ്ച ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന പ്ര​ത്യേ​ക തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​മാ​ത്യൂ​സ് കു​ര്യ​ൻ മു​ഞ്ഞ​നാ​ട്ട്, അ​സി​സ്റ്റ​ന്റ് വി​കാ​രി ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തൂ​ർ എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മു​ന്നോ​ടി​യാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​ദി​ക​ർ കു​ട്ടി​ക​ളെ ആ​ശീ​ർ​വ​ദി​ക്കു​ക​യും കൊ​ത്തീ​ന​യും തി​രു​വ​സ്ത്ര​ങ്ങ​ളും ന​ൽ​കി മ​ദ്ബ​ഹാ​യി​ലേ​ക്ക് ആ​ന​യി​ക്കു​ക​യും ചെ​യ്തു.

മ​ദ്ബ​ഹാ ശു​ശ്രൂ​ഷ​ക​രു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ജോ​ൺ ബെ​ർ​ക്കു​മാ​ൻ​സി​ന്റെ ജ​ന്മ​ദി​നം കൂ​ടി​യാ​യ മാ​ർ​ച്ച് 13-ന് ​ത​ന്നെ ഈ ​ശു​ശ്രൂ​ഷാ സ്വീ​ക​ര​ണം ന​ട​ന്ന​ത് കു​ട്ടി​ക​ളി​ലും മാ​താ​പി​താ​ക്ക​ളി​ലും വ​ലി​യ ആ​വേ​ശം പ​ക​ർ​ന്നു.

രൂ​പ​ത​യു​ടെ സ്ഥാ​പ​ന ദി​ന​ത്തി​ൽ ത​ന്നെ 25 കു​ട്ടി​ക​ൾ അ​ൾ​ത്താ​ര സേ​വ​ന​ത്തി​നാ​യി സ​മ​ർ​പ്പി​ത​രാ​യ​ത് ഇ​ട​വ​ക​യ്ക്ക് ഇ​ര​ട്ടി മ​ധു​ര​മാ​യി.

 

K-Rail Survey

വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ നാ​മ​ത്തി​ലു​ള്ള വെ​ള്ള വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞ്, ശു​ഭ്ര​ധാ​രി​ക​ളാ​യി 25 ബാ​ല​ന്മാ​രും പു​രോ​ഹി​ത​രോ​ടൊ​പ്പം ബ​ലി​പീ​ഠ​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച​പ്പോ​ൾ വി​ശ്വാ​സ​സ​മൂ​ഹം പ്രാ​ർ​ഥ​ന​യോ​ടെ ആ ​നി​മി​ഷ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ചു.

വ​രും​ത​ല​മു​റ​യി​ൽ ദൈ​വ​വി​ളി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളെ പ്ര​ത്യേ​ക​മാ​യി ഒ​രു​ക്കി​യെ​ടു​ത്താ​ണ് ഈ ​ശു​ശ്രൂ​ഷാ പ​ദ​വി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്.

ക്രി​സ്തു​വി​ന്‍റെ പ്ര​തി​പു​രു​ഷ​നാ​യ വൈ​ദി​ക​നെ ബ​ലി​പീ​ഠ​ത്തി​ൽ സ​ഹാ​യി​ക്കു​ന്ന​തി​ലൂ​ടെ ഈ ​കു​ട്ടി​ക​ൾ യേ​ശു​ക്രി​സ്‌​തു​വി​നോ​ടും അ​വി​ടു​ത്തെ പ​രി​ശു​ദ്ധ സിം​ഹാ​സ​ന​ത്തോ​ടും കൂ​ടു​ത​ൽ അ​ടു​ക്കു​വാ​നു​ള്ള ഭാ​ഗ്യ​മാ​ണ് നേ​ടി​യ​തെ​ന്ന് വി​കാ​രി അ​നു​സ്മ​രി​ച്ചു.

ജോ​ർ​ജ് ജോ​സ​ഫ്, ലി​യോ​ൺ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. സ​ഭ​യു​ടെ​യും രൂ​പ​ത​യു​ടെ​യും വ​ള​ർ​ച്ച​യി​ൽ പ​ങ്കു​ചേ​രാ​ൻ സ​ന്ന​ദ്ധ​രാ​യ ഈ ​കൊ​ച്ചു ശു​ശ്രൂ​ഷ​ക​രെ ഇ​ട​വ​ക സ​മൂ​ഹം അ​ഭി​ന​ന്ദി​ച്ചു.

Tags : 25 children join altar service St. Alphonsa

Recent News

Corehub Up