ആലപ്പുഴ: നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരുടെ തെരഞ്ഞെടുപ്പിൽ യുഡിഎഫിനും എൽഡിഎഫിനും മൂന്നുവീതം സമിതികൾ. എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച പിഡിപി അംഗം കെ. ഫൈസൽ നറുക്കെടുപ്പിലൂടെ വിദ്യാഭ്യാസ-കലാകായികം സ്ഥിരംസമിതി അധ്യക്ഷനായി.
ധനകാര്യം: ജോസ് ചെല്ലപ്പൻ (യുഡിഎഫ്), ആരോഗ്യം: കെ. നൗഫൽ (യുഡിഎഫ്), പൊതുമരാമത്ത്: സി. ജ്യോതിമോൾ (യുഡിഎഫ്), ക്ഷേമകാര്യം: രശ്മി സനിൽ (എൽഡിഎഫ്), വികസനകാര്യം: എൽ. മായാ രാജേന്ദ്രൻ (എൽഡിഎഫ്), വിദ്യാഭ്യാസം: എസ്. ഫൈസൽ (എൽഡിഎഫ്) എന്നിവരാണ് വിജയിച്ചത്.
യുഡിഎഫിന് മുൻതൂക്കമുള്ള ധനകാര്യത്തിലും ആരോഗ്യത്തിലും പൊതുമരാമത്തിലും എതിരില്ലാതെയാണ് അധ്യക്ഷന്മാർ ജയിച്ചത്.
വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ വിജയിച്ച സിപിഎമ്മിലെ എൽ. മായാ രാജേന്ദ്രൻ ഒമ്പതംഗസമിതിയിലെ അഞ്ചുവോട്ടുകൾ നേടി. എതിരാളി കോൺഗ്രസിലെ ശ്രീലത ജയകുമാറിന് രണ്ടുവോട്ടാണ് ലഭിച്ചത്. എസ്ഡിപിഐ, ബിജെപി അംഗങ്ങൾ വോട്ടുചെയ്തില്ല. ഒമ്പതംഗങ്ങളുള്ള ക്ഷേമകാര്യത്തിൽ അഞ്ച് വോട്ടുനേടിയാണ് സിപിഐയിലെ രശ്മി സനിൽ വിജയിച്ചത്.
എതിരാളിയായ മുസ്ലിം ലീഗിലെ നാസിയക്ക് നാലുവോട്ടുകൾ ലഭിച്ചു. വിദ്യാഭ്യാസം-കലാകായികം സ്ഥിരംസമിതി അധ്യക്ഷന്റെ തെരഞ്ഞെടുപ്പിൽ നാലുവോട്ടുകൾ വീതം നേടി കോൺഗ്രസിലെ അഡ്വ. ആർ.ആർ. ജോഷിരാജ് , പിഡിപിയിലെ എസ്. ഫൈസൽ എന്നിവർ തുല്യതപാലിച്ചു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച പിഡിപി അംഗം എസ്. ഫൈസൽ വിജയിക്കുകയായിരുന്നു.
വികസനകാര്യം
അംഗങ്ങൾ: പി.വി. ബെനഡിക്ട് (സിപിഎം), ശോഭ (സിപിഎം), പ്രേമ ഉദയകുമാർ (ബിജെപി), എസ്. സാഹിലമോൾ (എസ്ഡിപിഐ), ഷംന മൻസൂർ (കോൺ.), എം.ജി. സതീദേവി (എൻസിപി), ശ്രീലത ജയകുമാർ (കോൺ.), ടി.ആർ. രാജേഷ് (സിപിഎം).
ക്ഷേമകാര്യം
അംഗങ്ങൾ: എസ്. നാസിയ (മുസ്ലിം ലീഗ്), എ.എസ്. കവിത (സിപിഎം), ഒ.പി. ഷാജി (സിപിഎം), രജിത ലാൽ (സിപിഎം), എം. ലൈലാബീവി (കോൺ), സിനു കെ.കെ. (സിപിഎം), സജീന ജമാൽ (മുസ്ലിം ലീഗ്), പി.വി. വേണുഗോപാൽ (കോൺ)
വിദ്യാഭ്യാസം-
കലാ കായികം
അംഗങ്ങൾ: അഡ്വ. ആർ.ആർ. ജോഷിരാജ് (കോൺ.), സൗമ്യാരാജ് (സിപിഎം), ആർ. രാകേഷ് (സിപിഎം), എ. ഷാനവാസ് (സിപിഎം), ജിൻസി ജോൺസൺ (കോൺ.), ആർ. അംജി്ത്കുമാർ (കോൺ)., ബേബി ലൂയിസ് (കോൺ.).
ആരോഗ്യം
അംഗങ്ങൾ: ടി.ജി. രാധാകൃഷ്ണൻ (ബിജെപി), എം.കെ. നിസാർ (കോൺ.), സിനി ബിനോയ് (കോൺ.), ഷേർളി ആന്റണി (കോൺ.), ബീന ജോസഫ് (സിപിഐ), പി.കെ. ഫൈസൽ (സിപിഎം), ജിജി. വി (ബിജെപി), ഷോളി സി.എസ് (കോൺ.)
പൊതുമരാമത്ത്
അംഗങ്ങൾ: ബെന്നി ജോസഫ് (കോൺ.), കെ. നുറുദ്ദീൻകോയ (കോൺ.), ജോസുകുട്ടി സി. പൂണിയിൽ (കോൺ), ബിജി ശങ്കർ (കോൺ), ബിന്ദു തോമസ് കളരിക്കൽ (കേരള കോൺ-എം), വി.ജി. വിഷ്ണു (സിപിഎം), ശ്രീജിത്ത്.ജി (സിപിഎം)
ധനകാര്യം
അംഗങ്ങൾ: എം.എസ്. സർജു (കോൺ.), ലാലി വേണു (സിപിഎം), കെ.കെ. ജയമ്മ (സിപിഎം), ദീപ്തി ഉണ്ണികൃഷ്ണൻ (ബിജെപി), ആർ. കണ്ണൻ (ബിജെപി), ബീന കൊച്ചുബാവ (മുസ്ലിം ലീഗ്), മേനക എം.എസ്. (സിപിഎം), ജൂലി ആൻ ജോസഫ് (സിപിഎം).