x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ ഒ​രു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി എ​ൽ​ഡി​എ​ഫി​ന്


Published: January 7, 2026 07:07 AM IST | Updated: January 7, 2026 07:07 AM IST

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ലെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന​ലെ പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ൾ വി​ദ്യാ​ഭ്യാ​സം - ക​ലാ​കാ​യി​കം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ എ​ൽ​ഡി​എ​ഫി​നു ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു. 33 അം​ഗ കൗ​ൺ​സി​ലി​ൽ യു​ഡി​എ​ഫി​ന് 17 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യാ​ണു​ള്ള​ത്.

ധ​ന​കാ​ര്യം, വി​ക​സ​ന​കാ​ര്യം, ക്ഷേ​മ​കാ​ര്യം, ആ​രോ​ഗ്യ​കാ​ര്യം, മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ൾ ഭ​ര​ണ​പ​ക്ഷ​മാ​യ യു​ഡി​എ​ഫി​നാ​ണ്. ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ എ. ​സ​ഗീ​റാ​യി​രി​ക്കും. മ​റ്റു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ അ​ധ്യ​ക്ഷ​രെ ഒ​ന്പ​തി​നു തെ​ര​ഞ്ഞെ​ടു​ക്കും. എ​ൽ​ഡി​എ​ഫി​നു ല​ഭി​ച്ച വി​ദ്യാ​ഭ്യാ​സം - ക​ലാ​കാ​യി​കം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​നം വ​നി​താ സം​വ​ര​ണ​മാ​ണ്. കൂ​ടാ​തെ വി​ക​സ​നം, ആ​രോ​ഗ്യം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ അ​ധ്യ​ക്ഷ സ്ഥാ​ന​വും വ​നി​ത​ക​ൾ​ക്കാ​ണ്.

അ​ടൂ​രി​ല്‍ വി​ക​സ​നം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം - ക​ലാ​കാ​യി​കം സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ അ​ധ്യ​ക്ഷ സ്ഥാ​ന​മാ​ണ് വ​നി​ത​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന​ത്. എ​ല്ലാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ലും യു​ഡി​എ​ഫി​നാ​ണ് ഭൂ​രി​പ​ക്ഷം. തി​രു​വ​ല്ല​യി​ല്‍ ക്ഷേ​മ​കാ​ര്യം, മ​രാ​മ​ത്ത്, വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ ത​ല​പ്പ​ത്താ​യി​രി​ക്കും വ​നി​ത​ക​ളെ​ത്തു​ക.ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ എ​ല്ലാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യും യു​ഡി​എ​ഫി​ന്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ലും യു​ഡി​എ​ഫി​നു ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു. ഒ​ന്പ​തി​നാ​ണ് അ​ധ്യ​ക്ഷ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.‌ 17 അം​ഗ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫി​ന് 12 പേ​രു​ടെ അം​ഗ​ബ​ല​മാ​ണു​ള്ള​ത്. എ​ല്ലാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ​യും അ​ധ്യ​ക്ഷ സ്ഥാ​നം കോ​ൺ​ഗ്ര​സി​നു ത​ന്നെ​യാ​കും. ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ൺ​ഗ്ര​സി​ന് ര​ണ്ട​ര​വ​ർ​ഷ​ത്തി​നു​ശേ​ഷം വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ൽ​കു​ന്നു​വെ​ന്ന​തി​നാ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ പ​ദ​വി ന​ൽ​കി​യി​ട്ടി​ല്ല.

അ​ഞ്ച് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു​ള്ള​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​നാ​യ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി കൂ​ടാ​തെ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് മാ​ത്ര​മാ​യി​രി​ക്കും ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. വി​ക​സ​നം, ആ​രോ​ഗ്യം- വി​ദ്യാ​ഭ്യാ​സം, ക്ഷേ​മ​കാ​ര്യം സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ അ​ധ്യ​ക്ഷ സ്ഥാ​നം വ​നി​ത​യ്ക്കാ​യി​രി​ക്കും.

Tags : nattu vishesham standing committee LDF.

Recent News

Corehub Up