അങ്കമാലി : സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റ് പദ്ധതിയുടെ 16-ാം വാർഷികം റൂറൽ ജില്ലാ തലത്തിൽ കിടങ്ങൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് നടന്ന പരേഡിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ സല്യൂട്ട് സ്വീകരിച്ചു.
ജില്ലാ പൊലിസ് മേധാവി കെ.എസ്. സുദർശൻ, എസ്പിസി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറുടെയും അഡീഷണൽ ജില്ലാ പോലീസ് മേധാവിയുടെയും താൽക്കാലിക ചുമതല വഹിക്കുന്ന ഡിവൈഎസ്പി കെ.എ.അബ്ദുൾ സലാം, നെടുമ്പാശേരി എസ്എച്ച്ഒ ബി.കെ. അരുൺ, അങ്കമാലി എസ്എച്ച്ഒ നെൽസൺ എന്നിവർ സന്നിഹിതരായിരുന്നു.
തൂഫാൻ ലഹരിവിരുദ്ധ പ്രതിജ്ഞയും ഉണ്ടായിരുന്നു. ഏഴ് സ്കൂളുകളിൽ നിന്നായി എട്ട് പ്ലറ്റൂണകൾ അണിനിരന്ന പരേഡ് മുപ്പത്തടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അലോക് ടിവാരി നയിച്ചു. മുൻ സിപിഒ സോമിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ എവറോളിംഗ് ട്രോഫി മികച്ച പ്ലറ്റൂണായി തെരഞ്ഞെടുക്കപ്പട്ട കീഴ്മാട് മോഡൽ റസിഡൻഷ്യൽ സ്കൂൾ ഏറ്റുവാങ്ങി. മൂക്കന്നൂർ എസ്എച്ച്ഒഎച്ച്എസ് മികച്ച രണ്ടാമത്തെ പ്ലറ്റൂണായി തെരഞ്ഞെടുക്കപ്പെട്ടു. എസ്പിസി കേഡറ്റുകളെ തൂഫാൻ വാരിയേഴ്സാക്കുന്നതിന്റെ ഭാഗമായി നടത്തപ്പെട്ട ബോധവത്കരണ ക്ലാസ് ഡോ. ഷാജി നയിച്ചു.