കൊടകരയില്‍ നടന്ന എസ്പിസി പാസിംഗ് ഔട്ട് പരേഡില്‍ റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍ പരേഡ് പരിശോധിക്കുന്നു.
കൊടകര: റൂറല്‍ ജില്ലയിലെ 14 വിദ്യാലയങ്ങളില്‍നിന്നുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് കൊടകര ഗവ. ബോയ്സ് സ്കൂള്‍ സ്റ്റേഡിയത്തില്നടന്നു.
റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍ സല്യൂട്ട് സ്വീകരിച്ചു. റൂറല്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് വി.എ. കൃഷ്ണദാസ് കേഡറ്റുകള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശേരി, ജില്ലാപഞ്ചായത്തംഗം കെ.ജെ. ഡിക്സന്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് സ്വപ്ന സത്യന്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ടി.എസ്.അഭിലാഷ്, മിനിദാസന്‍, തൃശൂര്‍ ഡിഡിഇ പി.എം ബാലകൃഷ്ണന്, ചാലക്കുടി ഡിവൈഎസ്പി പി.എച്ച്. ഇബ്രാബിം, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്‍.എസ്. സലീഷ്, കൊടകര എസ്എച്ച്ഒ പി.കെ. ദാസ്, എഡിഎന്‍ഒ ഒ.എച്.ബിജു തുടങ്ങിയവര്‍ സംബന്ധിച്ചു. ചാലക്കുടി, ഇരിങ്ങാലക്കുട സബ് ഡിവിഷനുകളിലുള്ള 14 സ്കൂളുകളില്‍നിന്നായി 580 കേഡറ്റുകള്‍ പരേഡില്‍ അണിനിരന്നു.