പൂച്ചാക്കൽ: പനിയാത്ത് കോളനിയില്‍ വർഷങ്ങളായി വെള്ളക്കെട്ട് മൂലം പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരമാവുന്നു. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ അടിയന്തരമായി നടപടികൾ സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. രജിത പറഞ്ഞു.
പനിയാത്ത് കോളനി സന്ദർശിച്ചശേഷമാണ് നടപടി. ബ്ലോക്ക് ഡിവിഷൻ അംഗങ്ങളായ ഉഷ മുകുന്ദൻ, വിമൽ രവീന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വെള്ളക്കെട്ടുമൂലം ദുരിതമനുഭവിക്കുന്ന പനിയാത്ത് കോളനി നിവാസികളുടെ വാർത്ത ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തില്‍ 10-ാം വാര്‍ഡിലെ പനിയാത്ത് കോളനി താഴ്ന്ന പ്രദേശമായതിനാല്‍ വര്‍ഷങ്ങളായി കാലവര്ഷങ്ങളിലും വേനല്‍മഴയിലും ഗുരുതരമായ വെള്ളക്കെട്ട് അനുഭവിക്കുന്നപ്രദേശമാണ്.