x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​നി​യാ​ത്ത് കോ​ള​നി നി​വാ​സി​ക​ളു​ടെ ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു


Published: June 15, 2026 01:08 AM IST | Updated: June 15, 2026 01:08 AM IST

പൂ​ച്ചാ​ക്ക​ൽ: പ​നി​യാ​ത്ത് കോ​ള​നി​യി​ല്‍ വ​ർ​ഷ​ങ്ങ​ളാ​യി വെ​ള്ള​ക്കെ​ട്ട് മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​നു പരി​ഹാ​ര​മാ​വു​ന്നു. വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ അ​ടി​യ​ന്തര​മാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ര​ജി​ത പ​റ​ഞ്ഞു.

പ​നി​യാ​ത്ത് കോ​ള​നി സ​ന്ദ​ർ‍​ശി​ച്ച​ശേ​ഷ​മാ​ണ് ന​ട​പ​ടി. ബ്ലോ​ക്ക് ഡി​വി​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ഉ​ഷ മു​കു​ന്ദ​ൻ, വി​മ​ൽ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

വെ​ള്ള​ക്കെ​ട്ടു​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ​നി​യാ​ത്ത് കോ​ള​നി നി​വാ​സി​ക​ളു​ടെ വാ​ർ​ത്ത ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. തൈ​ക്കാ​ട്ടു​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 10-ാം വാ​ര്‍​ഡി​ലെ പ​നി​യാ​ത്ത് കോ​ള​നി​ താ​ഴ്ന്ന പ്ര​ദേ​ശമായ​തി​നാ​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ല​വ​ര്‍​ഷ​ങ്ങ​ളി​ലും വേ​ന​ല്‍​മ​ഴ​യി​ലും ഗു​രു​ത​ര​മാ​യ വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വി​ക്കു​ന്ന​പ്ര​ദേ​ശ​മാ​ണ്.

Tags : nattu vishesham suffering Paniyath Colony residents

Recent News

Corehub Up