Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Theater

വി​ജ​യ് ദേ​വ​ര​കൊ​ണ്ട ചി​ത്രം 'ര​ണ​ബാ​ലി' തി​യ​റ്റ​റു​ക​ളി​ൽ

ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തെ​യും സം​സ്കാ​ര​ത്തെ​യും സ്വാ​ധീ​നി​ച്ച മു​ൻ​ത​ല​മു​റ​ക​ളു​ടെ വീ​ര​ഗാ​ഥ പ്ര​മേ​യ​മാ​ക്കി രാ​ഹു​ൽ സം​കൃ​ത്യ​ൻ സം​വി​ധാ​നം ചെ​യ്ത പാ​ൻ-​ഇ​ന്ത്യ​ൻ ചി​ത്രം 'ര​ണ​ബാ​ലി' ഇ​ന്ന് മു​ത​ൽ തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. റി​ലീ​സി​ന് മു​മ്പ് ത​ന്നെ 89,000-ത്തി​ല​ധി​കം അ​ഡ്വാ​ൻ​സ് ടി​ക്ക​റ്റു​ക​ൾ വി​റ്റ​ഴി​ച്ചു.

മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ന​വീ​ൻ യെ​ർ​നേ​നി​യും വൈ. ​ര​വി​ശ​ങ്ക​റും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ടി-​സീ​രീ​സ് ആ​ണ് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ എ​ത്തി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ സിം​ഗ​ന​മ​ല ബൊ​ബ്ബി​ലി ര​ണ​ബാ​ലി എ​ന്ന വീ​ര​യോ​ദ്ധാ​വാ​യി വി​ജ​യ് ദേ​വ​ര​കൊ​ണ്ട എ​ത്തു​മ്പോ​ൾ ജ​യ​മ്മ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ര​ശ്മി​ക മ​ന്ദാ​ന വേ​ഷ​മി​ടു​ന്നു. ട്രെ​യി​ല​റി​ലെ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ ഇ​തു​വ​രെ കാ​ണാ​ത്ത അ​തി​ശ​ക്ത​മാ​യ മേ​ക്കോ​വ​ർ സി​നി​മാ​പ്രേ​മി​ക​ളി​ൽ വ​ലി​യ ആ​വേ​ശ​മാ​ണ് ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​ത്.

1876 മു​ത​ൽ 1878 വ​രെ​യു​ള്ള ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ജീ​വ​ൻ ന​ഷ്ട​മാ​യ 80 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രു​ടെ ഓ​ർ​മ​യ്ക്ക് മു​ന്നി​ൽ പ്ര​ണാ​മ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ അ​ക്കാ​ല​ത്ത് ന​ട​ന്ന യ​ഥാ​ർ​ഥ ച​രി​ത്ര സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

'ദ ​മ​മ്മി', 'ദ ​മ​മ്മി റി​ട്ടേ​ൺ​സ്', 'ബ്ല​ഡ് ഡ​യ​മ​ണ്ട്' തു​ട​ങ്ങി​യ ലോ​ക​പ്ര​ശ​സ്ത ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ പ്ര​മു​ഖ ഹോ​ളി​വു​ഡ് താ​രം അ​ർ​ണോ​ൾ​ഡ് വോ​സ്‌​ലൂ, സ​ർ തി​യോ​ഡോ​ർ ഹെ​ക്ട​ർ എ​ന്ന ബ്രി​ട്ടീ​ഷ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി ചി​ത്ര​ത്തി​ൽ വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളോ​ടെ തി​യ​റ്റ​റു​ക​ളി​ൽ കു​തി​പ്പ് തു​ട​രു​ന്ന 'ര​ണ​ബാ​ലി' ബോ​ക്സ് ഓ​ഫീ​സി​ൽ വ​ലി​യ ച​രി​ത്രം കു​റി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

 

Movies

ബി​ജു മേ​നോ​ൻ ചി​ത്രം അ​വ​റാ​ച്ച​ൻ ആ​ൻ​ഡ് സ​ൺ​സ് തി​യേ​റ്റ​റു​ക​ളി​ൽ ഹൗ​സ് ഫു​ൾ കു​തി​പ്പ്; ബു​ക്ക് മൈ ​ഷോ​യി​ൽ ട്രെ​ൻ​ഡിം​ഗ്

ചെ​റി​യൊ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ബി​ജു മേ​നോ​ൻ കു​ടും​ബ​പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലേ​ക്ക് നാ​യ​ക​നാ​യി എ​ത്തു​ന്ന പു​തി​യ ചി​ത്രം അ​വ​റാ​ച്ച​ൻ ആ​ൻ​ഡ് സ​ൺ​സ് തി​യേ​റ്റ​റു​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്നു. റി​ലീ​സ് ചെ​യ്ത ആ​ദ്യ ദി​നം മു​ത​ൽ മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ബു​ക്ക് മൈ ​ഷോ​യി​ൽ ഓ​രോ മ​ണി​ക്കൂ​റി​ലും ട്രെ​ൻ​ഡിം​ഗ് ലി​സ്റ്റി​ൽ ഇ​ടം​നേ​ടി​യ ചി​ത്രം, കേ​ര​ള​ത്തി​ലെ തി​യേ​റ്റ​റു​ക​ളി​ൽ ഫാ​സ്റ്റ് ഫി​ല്ലിം​ഗ്, ഹൗ​സ് ഫു​ൾ ഷോ​ക​ളോ​ടെ​യാ​ണ് കു​തി​ക്കു​ന്ന​ത്.

പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​രെ​യും ഒ​രു​പോ​ലെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന കു​ടും​ബ​ചി​ത്ര​മാ​യാ​ണ് അ​വ​റാ​ച്ച​ൻ ആ​ൻ​ഡ് സ​ൺ​സ് തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ന​ർ​മ മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഒ​രു ഫാ​മി​ലി ഡ്രാ​മ​യാ​ണി​ത്.

ന​വാ​ഗ​ത​നാ​യ ത​മ്പി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ലി​സ്റ്റി​ൻ സ്റ്റീ​ഫ​ന്‍റെ മാ​ജി​ക് ഫ്രെ​യിം​സാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബി​ജു മേ​നോ​നൊ​പ്പം വ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. ശ്രീ​നാ​ഥ് ഭാ​സി, ഗ​ണ​പ​തി, വി​ന​യ് ഫോ​ർ​ട്ട്, ജോ​ണി ആ​ന്‍റ​ണി, ഗ്രെ​യ്‌​സ് ആ​ന്‍റ​ണി, അ​ഖി​ല ഭാ​ർ​ഗ​വ​ൻ, പൗ​ളി വ​ത്സ​ൺ, സാ​ബു​മോ​ൻ, കോ​ട്ട​യം ന​സീ​ർ, വി​നീ​ത് ത​ട്ടി​ൽ, സാ​ജ​ൻ പ​ള്ളു​രു​ത്തി, ആ​ഷി​ഖ് ഖാ​ലി​ദ്, സു​ധി കോ​പ്പ, സ​ജി​ൻ ചെ​റു​ക​യി​ൽ, ഷാ​ജു ശ്രീ​ധ​ർ, നി​ഷാ സാ​രം​ഗ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​വ​റാ​ച്ച​ൻ ആ​ൻ​ഡ് സ​ൺ​സി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ജോ​സ​ഫ് വി​ജീ​ഷും ത​മ്പി​യും ചേ​ർ​ന്നാ​ണ്. സ​ഹ നി​ർ​മാ​ണം: ജ​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ് : സ​ന്തോ​ഷ് കൃ​ഷ്ണ​ൻ, ന​വീ​ൻ പി ​തോ​മ​സ്, ഡി ​ഓ പി: ​സ​ജി​ത് പു​രു​ഷ​ൻ, എ​ഡി​റ്റ​ർ: ആ​കാ​ശ് ജോ​സ​ഫ് വ​ർ​ഗീ​സ്, സം​ഗീ​ത​സം​വി​ധാ​നം: സ​ന​ൽ ദേ​വ്, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ : അ​ഖി​ൽ യെ​ശോ​ധ​ര​ൻ, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ: അ​ജി കു​റ്റി​യാ​നി, വ​സ്ത്രാ​ല​ങ്കാ​രം: സ്റ്റെ​ഫി സേ​വ്യ​ർ, മേ​ക്ക​പ്പ്: റ​ഷീ​ദ് അ​ഹ​മ്മ​ദ്, സൗ​ണ്ട് ഡി​സൈ​ൻ : ശ​ങ്ക​ര​ൻ എ.​എ​സ്., കെ.​സി. സി​ദ്ധാ​ർ​ത്ഥ​ൻ, സൗ​ണ്ട് മി​ക്സിം​ഗ് : വി​ഷ്ണു സു​ജാ​ത​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ : ഡി​ക്സ​ൺ പൊ​ടു​ത്താ​സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ : ജി​ബി​ൻ ജോ​ൺ, ഫ​സ്റ്റ് അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ : ഓ​സ്റ്റി​ൻ എ​ബ്ര​ഹാം, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ഡി​സ്ട്രി​ബൂ​ഷ​ൻ ഹെ​ഡ് : ബ​ബി​ൻ ബാ​ബു, സ്റ്റി​ൽ​സ് : ബി​ജി​ത് ധ​ർ​മ​ടം, മാ​ർ​ക്ക​റ്റിം​ഗ് : സൗ​ത്ത് ഫ്രെ​യിം​സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് : ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്, അ​ഡ്വെ​ർ​ടൈ​സിം​ഗ് : ബ്രിം​ഗ് ഫോ​ർ​ത്ത്, വി ​എ​ഫ് എ​ക്സ് : പ്രോ​മി​സ് സ്റ്റു​ഡി​യോ​സ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ : ടെ​ൻ പോ​യി​ന്‍റ്, പിആ​ർഓ : ​പ്ര​തീ​ഷ് ശേ​ഖ​ർ.

Movies

സൈ​ജു കു​റു​പ്പ് നാ​യ​ക​നാ​യ ക്രൈം ​ത്രി​ല്ല​ർ ആ​രം ര​ണ്ടാം വാ​ര​ത്തി​ലും തി​യേ​റ്റ​റു​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി മു​ന്നേ​റു​ന്നു

സൈ​ജു കു​റു​പ്പ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യെ​ത്തി​യ ക്രൈം ​ത്രി​ല്ല​ർ ചി​ത്രം ആ​രം തി​യേ​റ്റ​റു​ക​ളി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്നു. റി​ലീ​സ് ദി​വ​സ​ങ്ങ​ളി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും കു​ടും​ബ​പ്രേ​ക്ഷ​ക​ർ തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തി​യ​തോ​ടെ ചി​ത്ര​ത്തി​ന് മി​ക​ച്ച വേ​ഡ് ഓ​ഫ് മൗ​ത്ത് ല​ഭി​ക്കു​ക​യും ര​ണ്ടാം വാ​ര​ത്തി​ലും ബോ​ക്സ് ഓ​ഫിസി​ൽ മു​ന്നേ​റാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്തു.

ഒ​രു മ​ര​ണ​വും അ​തി​നെ​ത്തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​വും ക​ഥ​യി​ൽ വ​രു​ന്ന അ​പ്ര​തീ​ക്ഷി​ത വ​ഴി​ത്തി​രി​വു​ക​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​മേ​യം. പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യു​ള്ള സൈ​ജു കു​റു​പ്പി​ന്‍റെ പ്ര​ക​ട​ന​വും ഒ​പ്പം അ​സ്ക​ർ അ​ലി, സി​ദ്ധി​ഖ്, അ​ഞ്ജു കു​ര്യ​ൻ, സു​ധീ​ഷ്, മ​നോ​ജ് കെ.​യു., ഷ​ഹീ​ൻ സി​ദ്ദി​ഖ് തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ളും പ്രേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​ട്ടു​ണ്ട്.

നി​ര​വ​ധി പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ രാ​ജേ​ഷ് പ​ര​മേ​ശ്വ​ര​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കി​യ​ത് കി​നാ​വ​ള്ളി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ച വി​ഷ്ണു രാ​മ​ച​ന്ദ്ര​നാ​ണ്. ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജി​ത്തു ദാ​മോ​ദ​ർ, എ​ഡി​റ്റിം​ഗ് വി. ​സാ​ജ​ൻ, സം​ഗീ​ത സം​വി​ധാ​നം രോ​ഹി​ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് നി​ർ​വ​ഹി​ച്ച​ത്.

Movies

ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ഇന്ന് തിയേറ്ററുകളിൽ

ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​യെ​ത്തു​ന്ന പു​തി​യ ഫാ​ന്‍റ​സി ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്‌​ന​ർ 'ഡോ​ണ്ട് ട്ര​ബി​ൾ ദി ​ട്ര​ബി​ൾ' ഇ​ന്ന് തി​യേ​റ്റ​റു​ക​ളി​ലേ​ക്ക്. ന​വാ​ഗ​ത​നാ​യ ശ​ശാ​ങ്ക് യെ​ലേ​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം മ​ല​യാ​ളം, തെ​ലു​ങ്ക്, ഹി​ന്ദി എ​ന്നീ മൂ​ന്ന് ഭാ​ഷ​ക​ളി​ലാ​യാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്.

'ബാ​ഹു​ബ​ലി' ഉ​ൾ​പ്പെ​ടെ​യു​ള്ള ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ആ​ർ​ക്ക മീ​ഡി​യ വ​ർ​ക്ക്സും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണ്. ആ​ർ​ക്ക മീ​ഡി​യ വ​ർ​ക്ക്സ്, ഷോ​യിം​ഗ് ബി​സി​ന​സ് എ​ന്നീ ബാ​ന​റു​ക​ളു​ടെ കീ​ഴി​ൽ ഷോ​ബു യാ​ർ​ല​ഗ​ഡ്ഡ, പ്ര​സാ​ദ് ദേ​വി​നേ​നി, എ​സ്.എ​സ്. കാ​ർ​ത്തി​കേ​യ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ ഭാ​വ​ന സ്റ്റു​ഡി​യോ​സി​ന്‍റെ ഭാ​വ​ന റി​ലീ​സാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്.

പ​തി​വ് അ​ഭി​ന​യ​ശൈ​ലി​യി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് ബാ​ല​താ​ര​മാ​യ സാ​റ​യു​ടെ പ്ര​ക​ട​നം. നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യ ടീ​സ​റും ഗാ​ന​വും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ത​രം​ഗം സൃ​ഷ്ടി​ച്ചി​രു​ന്നു.

കാ​ല​ഭൈ​ര​വ സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വും ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സ്ക്രി​പ്റ്റ് ഡെ​വ​ല​പ്‌​മെ​ന്‍റെ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് എ​സ്. എ​സ്. കാ​ഞ്ചി​യാ​ണ്. ഹം​സ അ​ലി​യാ​ണ് കോ-​റൈ​റ്റ​ർ. ബാ​ലാ​ജി സു​ബ്ര​ഹ്മ​ണ്യം ഛായാ​ഗ്ര​ഹ​ണ​വും പ്ര​വീ​ൺ ആ​ന്‍റ​ണി എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. സു​ധ​ൻ കൊ​റി​യോ​ഗ്ര​ഫി​യും രാ​മ രാ​ജ​മൗ​ലി കോ​സ്റ്റ്യൂം ഡി​സൈ​നും സ്റ്റൈ​ലിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. എ​സ്.എ​സ്. ശ​ശാ​ങ്ക് എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​റാ​യും, ഡി. ​സ​തീ​ഷ് കു​മാ​ർ പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വാ​യും, രാ​ഹു​ൽ ഷാ​ലി ലൈ​ൻ പ്രൊ​ഡ്യൂ​സ​റാ​യും, ഡി. ​യോ​ഗാ​ന​ന്ദ് പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

Kerala

തിയറ്ററിലെ അമിത വില! ഇടപെടാൻ പരിമിതിയുണ്ടെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തിയറ്ററുകളിൽ പോപ്കോണും കുപ്പിവെള്ളവും ഉൾപെടെ അമിതവിലയ്ക്കു വിൽക്കുന്നുവെന്ന പരാതിയിൽ ഇടപെടാൻ സർക്കാരിനു പരിമിതിയുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. കാലങ്ങളായി നിലനിൽക്കുന്ന പ്രശ്‌നമാണിതെന്നും മന്ത്രി പറഞ്ഞു.

പായ്ക്കറ്റിൽ ഇടാതെയാണു നിലവിൽ പോപ്കോൺ വിൽക്കുന്നത്. പായ്ക്കറ്റിലാണെങ്കിൽ അതിന്‍റെ തൂക്കവും എംആർപിയും പരിശോധിക്കാൻ കഴിയും. വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അതിൽ പറഞ്ഞിരിക്കുന്ന വിലയിലാണോ വിൽക്കുന്നതെന്നുമാണു ഇപ്പോൾ വകുപ്പ് പരിശോധിക്കുന്നത്.

അതിൽ കൂടിയ വിലയ്ക്കു വിറ്റാൽ നടപടി സ്വീകരിക്കും. പായ്ക്ക് ചെയ്ത ഉൽപന്നങ്ങളുടെ പായ്ക്കറ്റിൽ പറഞ്ഞിരിക്കുന്ന എംആർപി നിരക്കും അളവും പരിശോധിക്കുകയും അതു പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.

കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നത് അതീവഗൗരവമുള്ള കാര്യമാണ്. പുറത്തുനിന്നുള്ള വെള്ളം തിയറ്ററുകളിൽ അനുവദിക്കാത്തത് ഉപഭോക്താക്കളുടെ അവകാശം ഹനിക്കുന്നതും ഒപ്പം മനുഷ്യാവകാശ ലംഘനവുമാണ്.

വീട്ടിൽനിന്നു കൊണ്ടുവരുന്ന വെള്ളം കുടിക്കേണ്ട തരത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ ഉണ്ടാകും. അവർക്കുൾപ്പെടെ വെള്ളം കൊണ്ടുവരുന്നത് അനുവദിക്കാതിരിക്കുന്നത് ശരിയല്ല. അത് അനുവദിക്കുകയും കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നത് ഒഴിവാക്കുകയും വേണം. പരീക്ഷാഹാളുകളിലും വിമാനത്താവളത്തിലും വരെ കുടിവെള്ളം അനുവദിക്കുന്നുണ്ടെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

Movies

തി​യ​റ്റ​റി​ൽ ഒ​രു ചാ​യ കു​ടി​ക്ക​ണ​മെ​ങ്കി​ൽ ലോ​ൺ എ​ടു​ക്കേ​ണ്ട അ​വ​സ്ഥ: വി.​വി. രാ​ജേ​ഷ്

സി​നി​മാ തി​യ​റ്റ​റു​ക​ളി​ലെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ അ​മി​ത​വി​ല​യ്‌​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷ്. പു​റ​ത്ത് 25 രൂ​പ വി​ല​യു​ള്ള പോ​പ്കോ​ണി​ന് തി​യ​റ്റ​റു​ക​ളി​ൽ 250 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​തെ ന്നും ​തി​യ​റ്റ​റി​ൽ ക​യ​റി ഒ​രു ചാ​യ കു​ടി​ക്ക​ണ​മെ​ങ്കി​ൽ ലോ​ൺ എ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. 

വി​ല നി​ശ്ച​യി​ക്കു​ന്ന​ത് കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന വി​ഷ​യ​മ​ല്ലെ​ങ്കി​ലും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ എ​ന്ന നി​ല​യി​ൽ ഇ​ത്ത​രം ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ നി​ല​പാ​ട് ഉ​ന്ന​യി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​യ​റ്റ​റു​ക​ളി​ലെ അ​മി​ത​വി​ല നി​യ​ന്ത്രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യ്യാ​റാ​ക​ണം. ഈ ​വി​ഷ​യം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും വി.​വി. രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.
 
‘‘തി​യ​റ്റ​റു​ക​ളി​ൽ ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ​ക്ക് വാ​ങ്ങു​ന്ന വി​ല വ​ള​രെ കൂ​ടു​ത​ലാ​ണ്. പു​റ​ത്ത് 25- 30 രൂ​പ​യ്ക്ക് കി​ട്ടു​ന്ന പോ​പ്‌​കോ​ണി​ന് തി​യ​റ്റ​റി​ൽ 250- 300 രൂ​പ​യാ​ണ്. തി​യ​റ്റ​റി​ന​ക​ത്ത് അ​ത് ക​യ​റി​യാ​ൽ അ​ത്ഭു​ത ലോ​ക​ത്ത് എ​ത്തി​യ പോ​ലെ​യാ​ണ്.

ചാ​യ വാ​ങ്ങി​ക്കാ​ൻ ലോ​ണെ​ടു​ത്ത് പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. കൊ​ച്ചു​കു​ട്ടി​ക​ളു​മാ​യി പോ​വു​മ്പോ​ൾ, പോ​പ്‌​കോ​ൺ ഒ​ക്കെ വാ​ങ്ങി​ക്ക​ണ​മെ​ങ്കി​ൽ ആ​യി​രം രൂ​പ​യെ​ങ്കി​ലും ഇ​ല്ലാ​തെ പോ​വാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്ന​ത്. അ​ത് ആ​രോ​ഗ്യ​ക​ര​മാ​യ കാ​ര്യ​മ​ല്ല.

വി​ല നി​ശ്ച​യി​ക്കു​ന്ന​ത് ഞ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ അ​ല്ല. പ​ക്ഷേ നി​യ​ന്ത്ര​ണം വേ​ണം. ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തേ​ണ്ട സ്ഥ​ല​ത്ത് അ​ത് ചെ​യ്യും. ലീ​ഗ​ൽ മെ​ട്രോ​ള​ജി​യൊ​ക്കെ അ​തി​ൽ ഇ​ട​പെ​ട​ണം. 

പു​റ​ത്തു​നി​ന്ന് ചാ​യ കു​ടി​ക്കാ​ൻ പ​ത്ത് രൂ​പ​യെ ആ​കു​ക​യു​ള്ളൂ. എ​ന്നാ​ൽ അ​തി​ന​ക​ത്ത് ക​യ​റി​യാ​ൽ ആ ​ചാ​യ​യ്ക്ക് 200 രൂ​പ. മാ​ത്ര​മ​ല്ല പു​റ​ത്തു​നി​ന്നു​ള്ള സാ​ധ​ന​ങ്ങ​ൾ​കൊ​ണ്ട് ക​യ​റാ​നും സ​മ്മ​തി​ക്കി​ല്ല.

അ​ങ്ങ​നെ​യൊ​ന്നും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ ഒ​രു സി​സ്റ്റ​ത്തി​നു പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ചൂ​ഷ​ണം ചെ​യ്യു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണം, അ​ല്ലെ​ങ്കി​ൽ തി​രു​ത്ത​ണം. കൊ​ള്ള​യ​ടി​ക്കു​ന്ന സ​മീ​പ​ന​ത്തോ​ട് വി​യോ​ജി​പ്പു​ണ്ട്.’’​വി.​വി. രാ​ജേ​ഷി​ന്‍റെ വാ​ക്കു​ക​ൾ.

Kerala

ദ കേരള സ്റ്റോറി 2: തിയറ്ററിൽ പ്രതിഷേധം

കൊ​​ച്ചി: ദ ​​കേ​​ര​​ള സ്റ്റോ​​റി 2 സി​​നി​​മ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ന്ന എ​​റ​​ണാ​​കു​​ളം ഷേ​​ണാ​​യീ​​സ് തി​​യ​​റ്റ​​റി​​ൽ ഡി​​വൈ​​എ​​ഫ്‌​​ഐ​​യു​​ടെ പ്ര​​തി​​ഷേ​​ധം കേ​​ര​​ള ജ​​ന​​ത​​യെ അ​​പ​​മാ​​നി​​ക്കു​​ന്ന​​തും വ​​സ്തു​​താ വി​​രു​​ദ്ധ​​വു​​മാ​​യ ദ ​​കേ​​ര​​ള സ്റ്റോ​​റി 2 പ്ര​​ദ​​ര്‍ശ​​നം അ​​നു​​വ​​ദി​​ക്കി​​ല്ല എ​​ന്നെ​​ഴു​​തി​​യ ബാ​​ന​​റു​​മാ​​യാ​​ണ് പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ത്തി​​യ​​ത്.

തി​​യ​​റ്റ​​റി​​ല്‍ പോ​​ലീ​​സു​​കാ​​രും പ്ര​​തി​​ഷേ​​ധ​​ക്കാ​​രും ത​​മ്മി​​ല്‍ വാ​​ക്കേ​​റ്റ​​മു​​ണ്ടാ​​യി. അ​​തേ​​സ​​മ​​യം കേ​​ര​​ള സ്റ്റോ​​റി 2 കാ​​ണാ​​ന്‍ കൊ​​ച്ചി​​യി​​ലെ തി​​യ​​റ്റ​​റു​​ക​​ളി​​ൽ കാ​​ര്യ​​മാ​​യി ആ​​ളെ​​ത്തി​​യി​​ല്ല.

District News

0480 തി​യ​റ്റ​ര്‍ ഫെ​സ്റ്റി​വ​ലി​നു തു​ട​ക്കം

ഇ​രി​ങ്ങാ​ല​ക്കു​ട: 0480 ക​ലാ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യു​ടെ ഐ ​ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ തി​യ​റ്റ​ര്‍ ഫെ​സ്റ്റി​വ​ല്‍ ടൗ​ണ്‍​ഹാ​ളി​ല്‍ മ​ന്ത്രി ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ്ര​ഫ.​വി.​കെ. ല​ക്ഷ്മ​ണ​ന്‍ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്, പ്രി​യ​ന​ന്ദ​ന​ന്‍, ജൂ​ണി​യ​ര്‍ ഇ​ന്ന​സെ​ന്‍റ്, സോ​ണി​യ ഗി​രി, റ​ഷീ​ദ് കാ​റ​ളം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വൈ​ഗ കെ.​സ​ജീ​വ്, അ​ജി​ത് നാ​രാ​യ​ണ​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. യു. ​പ്ര​ദീ​പ് മേ​നോ​ന്‍ സ്വാ​ഗ​ത​വും എ.​എ​ന്‍. രാ​ജ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. ആ​ദ്യ​ദി​ന​ത്തി​ല്‍ മൂ​ക​ന​ര്‍​ത്ത​ക​ന്‍, മാ​ട​ന്‍ മോ​ക്ഷം എ​ന്നീ നാ​ട​ക​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.

Kerala

കെ​എ​സ്എ​ഫ്ഡി​സി തീ​യ​റ്റ​റു​ക​ളി​ലെ ക​മി​താ​ക്ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ശ്ലീ​ല സൈ​റ്റി​ൽ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍റെ(​കെ​എ​സ്എ​ഫ്ഡി​സി) ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തീ​യ​റ്റ​റു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്നു.

തീ​യ​റ്റ​റു​ക​ളി​ല്‍ സി​നി​മ കാ​ണാ​നെ​ത്തി​യ ക​മി​താ​ക്ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് അ​ശ്ലീ​ല വെ​ബ്‌​സൈ​റ്റു​ക​ളി​ലും ടെ​ലി​ഗ്രാം അ​ക്കൗ​ണ്ടു​ക​ളി​ലും പ്ര​ച​രി​ക്കു​ന്ന​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ കെ​എ​സ്എ​ഫ്‌​സി​യു​ടെ പ​രാ​തി​യി​ല്‍ സൈ​ബ​ര്‍ സെ​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തെ കൈ​ര​ളി, നി​ള, ശ്രീ ​തീ​യ​റ്റ​റു​ക​ളി​ല്‍​നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് അ​ശ്ലീ​ല സൈ​റ്റു​ക​ളി​ലു​ള്ള​ത്. ഇ​തി​നൊ​പ്പം ടെ​ലി​ഗ്രാം ചാ​ന​ലു​ക​ളി​ലൂ​ടെ​യും ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

പ​ണം​ന​ല്‍​കി വാ​ങ്ങാ​വു​ന്ന രീ​തി​യി​ലാ​ണ് വീ​ഡി​യോ​ക​ള്‍ സൈ​റ്റു​ക​ളി​ലു​ള്ള​ത്. 2023 മു​ത​ലു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ചോ​ര്‍​ന്നി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍, ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് സി​സി​ടി​വി വീ​ഡി​യോ​ക​ള്‍ അ​ശ്ലീ​ല സൈ​റ്റു​ക​ളി​ല​ട​ക്കം ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യ​തെ​ന്നാ​ണ് വി​വ​രം.

പ്ര​ച​രി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ തീ​യ​റ്റ​റി​ന്‍റെ പേ​രും സ്‌​ക്രീ​ന്‍ ന​മ്പ​രും തീ​യ​തി​യും സ​മ​യ​വു​മെ​ല്ലാം വ്യ​ക്ത​മാ​യി കാ​ണു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​നും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

സ്വ​ത​ന്ത്ര സി​നി​മ​ക​ൾ​ക്ക് തി​യ​റ്റ​റിൽ ഇ​ടം​ ല​ഭി​ക്കു​ന്നി​ല്ല: ക​മ​ൽ​ഹാ​സ​ൻ

പ​​​​നാ​​​​ജി: സ്വ​​​​ത​​​​ന്ത്ര സി​​​​നി​​​​മ​​​​ക​​​​ൾ​​​​ക്ക് തി​​​​യ​​​​റ്റ​​​​റു​​​​ക​​​​ളി​​​​ൽ ഇ​​​​ടം​​​​ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് ന​​​​ട​​​​ൻ ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ൻ.

ഗോ​​​​വ രാ​​​​ജ്യാ​​​​ന്ത​​​​ര ച​​​​ല​​​​ച്ചി​​​​ത്ര​​​​മേ​​​​ള​​​​യി​​​​ൽ ത​​​​ന്‍റെ സി​​​​നി​​​​മ ‘അ​​​​മ​​​​ര​​​​’ന്‍റെ പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് എ​​​​ത്തി​​​​യ അ​​​​ദ്ദേ​​​​ഹം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സ്വ​​​​ത​​​​ന്ത്ര സി​​​​നി​​​​മ സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​ണ്, വാ​​​​ണി​​​​ജ്യ​​​​സി​​​​നി​​​​മ​​​​യു​​​​ടെ ഇ​​​​ട​​​​ത്തി​​​​ലേ​​​​ക്ക് അ​​​​തി​​​​നെ കൊ​​​​ണ്ടു​​​​വ​​​​ര​​​​രു​​​​ത്- അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​നോ​​​​ടൊ​​​​പ്പം ചി​​​​ത്ര​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ശി​​​​വ​​​​കാ​​​​ർ​​​​ത്തി​​​​കേ​​​​യ​​​​നും സാ​​​​യ് പ​​​​ല്ല​​​​വി​​​​യു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Kerala

ഇ​ടു​ക്കി ഡാ​മി​നു സ​മീ​പം തി​യ​റ്റ​ർ സ​മു​ച്ച​യ​ത്തി​ന് രണ്ടേക്കർ ഭൂ​മി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ടു​​​​ക്കി ആ​​​​ർ​​​​ച്ച് ഡാ​​​​മി​​​​നോ​​​​ടു ചേ​​​​ർ​​​​ന്ന് രണ്ടേക്ക​​​​ർ ഭൂ​​​​മി തി​​​​യ​​​​റ്റ​​​​ർ സ​​​​മു​​​​ച്ച​​​​യം നി​​​​ർ​​​​മി​​​​ക്കാ​​​​ൻ കെ​​​​എ​​​​സ്എ​​​​ഫ്ഡി​​​​സി​​​​ക്ക് പാ​​​​ട്ട​​​​ത്തി​​​​ന് ന​​​​ൽ​​​​കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു. 

പ്ര​​​​തി​​​​വ​​​​ർ​​​​ഷം ഭൂ​​​​മി ആ​​​​ർ ഒ​​​​ന്നി​​​​ന് 100 രൂ​​​​പ നി​​​​ര​​​​ക്കി​​​​ലാ​​​​ണ് 10 വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു പാ​​​​ട്ട​​​​ത്തി​​​​നു ന​​​​ൽ​​​​കു​​​​ക.

Latest News

Corehub Up