Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voter List

District News

ജി​ല്ല​യി​ല്‍ വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​ത്യേ​ക തീ​വ്ര​ പ​രി​ഷ്‌​ക​ര​ണം ആ​രം​ഭി​ച്ചു

കാ​സ​ർ​ഗോ​ഡ്: വോ​ട്ട​ര്‍​പ​ട്ടി​ക​യു​ടെ പ്ര​ത്യേ​ക തീ​വ്ര​പ​രി​ഷ്‌​ക​ര​ണ​ത്തി​ന് (എ​സ്ഐ​ആ​ർ) ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ക​ള​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ർ ബി​എ​ല്‍​ഒ എ. ​പു​ഷ്പാ​വ​തി​യി​ൽ​നി​ന്ന് എ​ന്യു​മ​റേ​ഷ​ന്‍ ഫോം ​സ്വീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ന്‍ അ​ര്‍​ഹ​ത​യു​ള്ള​വ​രും 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​രു​മാ​യ എ​ല്ലാ​വ​രും പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. നി​ശ്ചി​ത രേ​ഖ​ക​ളും സ​മ​യ​ക്ര​മ​ങ്ങ​ളും പാ​ലി​ച്ച് എ​ല്ലാ​വ​രെ​യും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ ഒ​രാ​ളും പ​ട്ടി​ക​യി​ല്‍ നി​ന്ന് പു​റ​ത്താ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ആ​ർ​ഡി​ഒ ബി​നു ജോ​സ​ഫ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ഇ​ല​ക്ഷ​ന്‍) എ.​എ​ന്‍. ഗോ​പ​കു​മാ​ര്‍, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് പി. ​ഉ​ദ​യ​കു​മാ​ര്‍, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് എ. ​രാ​ജീ​വ​ന്‍, മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍​മാ​രാ​യ എം.​ബി. ലോ​കേ​ഷ്, ബി. ​അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ എ.​കെ.​എം. അ​ഷ​റ​ഫ് എം​എ​ല്‍​എ, കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ല്‍ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ, എ​ട​നീ​ർ മ​ഠ​ത്തി​ലെ സ്വാ​മി സ​ച്ചി​ദാ​ന​ന്ദ, പ​ത്മ​ശ്രീ സ​ത്യ​നാ​രാ​യ​ണ ബ​ളേ​രി, ആ​ര്‍​ട്ടി​സ്റ്റ് പു​ണി​ഞ്ചി​ത്താ​യ, ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് എ​സ്പി ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, അ​രു​ണ്‍ ബാ​ല​ഗോ​പാ​ല​ന്‍, എം.​എ. റ​ഹ്‌​മാ​ന്‍, കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ൽ ന​ട​ൻ​മാ​രാ​യ പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ഉ​ണ്ണി​രാ​ജ് ചെ​റു​വ​ത്തൂ​ര്‍ എ​ന്നി​വ​ര്‍​ക്കും ബി​എ​ല്‍​ഒ​മാ​ര്‍ എ​ന്യൂ​മ​റേ​ഷ​ന്‍ ഫോം ​ന​ല്‍​കി.

District News

തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം ഉ​ട​ൻ വേ​ണ്ടെ​ന്ന് ഡി​സി​സി യോ​ഗം

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന തീ​വ്ര വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ള്‍ ന​ട​ക്കു​വാ​ന്‍ പോ​കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളെ ബാ​ധി​ക്കു​മെ​ന്നും അ​തി​നാ​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം മാ​ത്രം എ​സ്ഐ​ആ​ര്‍ ന​ട​പ​ടി​ക​ള്‍ കേ​ര​ള​ത്തി​ല്‍ ആ​രം​ഭി​ക്കാ​വൂ​വെ​ന്നും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ജി​ല്ല​യി​ലെ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​പ​യോ​ഗി​ച്ച പ​രി​ഷ്ക​രി​ച്ച വോ​ട്ട​ര്‍​പ​ട്ടി​ക നി​ല​നി​ല്‍​ക്കു​മ്പോ​ള്‍ അ​ത് പ​രി​ഗ​ണി​ക്കാ​തെ വീ​ണ്ടും പ​ഴ​യ​കാ​ല വോ​ട്ട​ര്‍ പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് യ​ഥാ​ര്‍​ത്ഥ വോ​ട്ട​ര്‍​മാ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി​ട്ടാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.


ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​രേ​ഷ് കു​മാ​ർ, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, കെ. ​ജാ​സിം​കു​ട്ടി, പി.​കെ. മോ​ഹ​ന്‍​രാ​ജ്, ജെ​റി മാ​ത്യു സാം, ​ഈ​പ്പ​ന്‍ കു​ര്യ​ൻ, ആ​ര്‍. ദേ​വ​കു​മാ​ര്‍, ദീ​നാ​മ്മ റോ​യി, സ​ക്ക​റി​യ വ​ര്‍​ഗീ​സ്, ബി​ജു വ​ര്‍​ഗീ​സ്, കെ. ​ശി​വ​പ്ര​സാ​ദ്, എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, സി​ബി താ​ഴ​ത്തി​ല്ല​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

National

കേ​ര​ള​ത്തി​ല്‍ തീവ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍ ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍

ന്യൂ​ഡ​ല്‍​ഹി: ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ കേ​ര​ള​ത്തി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. പ​ശ്ചി​മ ബം​ഗാ​ള്‍, ത​മി​ഴ്‌​നാ​ട്, ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും എ​സ്‌​ഐ​ആ​ര്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ബം​ഗാ​ളി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി.

വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. ജി​ല്ലാ ത​ല​ത്തി​ല്‍ ഹെ​ല്‍​പ് ഡെ​സ്‌​ക്കു​ക​ള്‍ തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. എ​സ്‌​ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​ര്‍ കേ​ര​ള​ത്തി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ര​ത്ത​ന്‍ ഖേ​ല്‍​ക്ക​റു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി​യി​ല്‍​വ​ച്ച് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

കേ​ര​ള​ത്തി​ല്‍ എ​സ്‌​ഐ​ആ​ര്‍ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് ഗ്യാ​നേ​ഷ് കു​മാ​റു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ടു​ത്ത വ​ര്‍​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ന്‍ പോ​കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എ​സ്ഐ​ആ​ര്‍ ന​ട​പ്പാ​ക്കു​ക. ബി​ഹാ​ര്‍ മാ​തൃ​ക​യി​ല്‍ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് നീ​ക്കം.

Latest News

Corehub Up