ഒല്ലൂർ മണ്ഡലത്തിലെ മണിയൻകിണർ ഉന്നതിയിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നു.
തൃശൂർ: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വോട്ടർമാർക്കുള്ള എന്യൂമറേഷൻ ഫോം വിതരണം ആരംഭിച്ചു.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഒല്ലൂർ മണ്ഡലത്തിലെ മണിയൻകിണർ ഉന്നതിയിൽ ബിഎൽഒമാരോടൊപ്പം എത്തി എന്യൂമറേഷൻ ഫോം ഉന്നതിയിലെ മൂപ്പൻ കുട്ടൻ, മുതിർന്ന വനിതാ വോട്ടറായ തായു എന്നിവർക്കു കൈമാറി ജില്ലയിലെ വോട്ടർപട്ടിക പുതുക്കലിന്റെ പ്രാരംഭഘട്ടത്തിനു തുടക്കം കുറിച്ചു.
കലാമണ്ഡലം ഗോപി ആശാൻ, പെരുവനം കുട്ടൻമാരാർ, സത്യൻ അന്തിക്കാട്, ലാൽ ജോസ്, ഫുട്ബോൾ താരങ്ങളായ രാഹുൽ രാജ്, വിക്ടർ മഞ്ഞില, എഴുത്തുകാരൻ രാധാകൃഷ്ണൻ കാക്കശേരി തുടങ്ങിയ പ്രമുഖർക്ക് എന്യൂമറേഷൻ ഫോം വിതരണം ചെയ്തു.
ബൂത്ത് ലെവൽ ഓഫീസർമാർ വോട്ടർമാരുടെ വീട്ടിലെത്തിയാണു ഫോം വിതരണം നടത്തുന്നത്. വോട്ടർമാർക്കു ഫോറം പൂരിപ്പിക്കുന്നതിനുള്ള സഹായവും ബിഎൽഒ നൽകും.
Tags : voter list nattuvisesham local news