ജില്ലയില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്രപരിഷ്കരണത്തിന് തുടക്കം കുറിച്ച് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖർ ബിഎല്‍ഒ എ. പുഷ്പാവതിയിൽനിന്ന് എന്യുമറേഷന്
കാസർഗോഡ്: വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണത്തിന് (എസ്ഐആർ) ജില്ലയിൽ തുടക്കമായി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ കെ. ഇമ്പശേഖർ ബിഎല്‍ഒ എ. പുഷ്പാവതിയിൽനിന്ന് എന്യുമറേഷന് ഫോം സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവരും 18 വയസ് പൂര്‍ത്തിയായവരുമായ എല്ലാവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കളക്ടർ നിർദേശിച്ചു. നിശ്ചിത രേഖകളും സമയക്രമങ്ങളും പാലിച്ച് എല്ലാവരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനും സാങ്കേതിക കാരണങ്ങളാല്‍ ഒരാളും പട്ടികയില്‍ നിന്ന് പുറത്താകുന്നില്ലെന്ന് ഉറപ്പുവരുത്താനും ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ആർഡിഒ ബിനു ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്) എ.എന്‍. ഗോപകുമാര്‍, സീനിയര്‍ സൂപ്രണ്ട് പി. ഉദയകുമാര്‍, ജൂണിയര്‍ സൂപ്രണ്ട് എ. രാജീവന്, മാസ്റ്റര്‍ ട്രെയിനര്‍മാരായ എം.ബി. ലോകേഷ്, ബി. അജിത് കുമാര്‍ എന്നിവർ പങ്കെടുത്തു.
മഞ്ചേശ്വരം മണ്ഡലത്തില്‍ എ.കെ.എം. അഷറഫ് എംഎല്‍എ, കാസര്‍ഗോഡ് മണ്ഡലത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, എടനീർ മഠത്തിലെ സ്വാമി സച്ചിദാനന്ദ, പത്മശ്രീ സത്യനാരായണ ബളേരി, ആര്‍ട്ടിസ്റ്റ് പുണിഞ്ചിത്തായ, ഉദുമ മണ്ഡലത്തില്‍ ക്രൈംബ്രാഞ്ച് എസ്പി ബാലകൃഷ്ണന് നായര്‍, അരുണ്‍ ബാലഗോപാലന്, എം.എ. റഹ്മാന്, കാഞ്ഞങ്ങാട് മണ്ഡലത്തിൽ രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, തൃക്കരിപ്പൂര്‍ മണ്ഡലത്തിൽ നടൻമാരായ പി.പി. കുഞ്ഞികൃഷ്ണന്, ഉണ്ണിരാജ് ചെറുവത്തൂര്‍ എന്നിവര്‍ക്കും ബിഎല്‍ഒമാര്‍ എന്യൂമറേഷന് ഫോം നല്കി.
Tags : voter list nattuvisesham local news