Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accelerate

ഭ​ര​ണം സ്പീ​ഡാ​ക്കാ​ന്‍ ‘സി​പി​എം​ഡി’

കോ​​ഴി​​ക്കോ​​ട്: ചു​​വ​​പ്പു​​നാ​​ട​​ക​​ള്‍ ഒ​​ഴി​​വാ​​ക്കി ഭ​​ര​​ണം കൂ​​ടു​​ത​​ല്‍ കാ​​ര്യ​​ക്ഷ​​മ​​വും സ​​മ​​യ​​ബ​​ന്ധി​​ത​​വു​​മാ​​ക്കാ​​ന്‍ ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യു​​ടെ ഓ​​ഫീ​​സ് കേ​​ന്ദ്രീ​​ക​​രി​​ച്ച് കോ-​ഓ​​ര്‍​ഡി​​നേ​​ഷ​​ന്‍ ആ​​ന്‍​ഡ് പ്രോ​​ഗ്രാം മാ​​നേ​​ജ്‌​​മെ​​ന്‍റ് ഡി​​വി​​ഷ​​ന്‍ (സി​​പി​​എം​​ഡി) എ​​ന്ന പേ​​രി​​ല്‍ പു​​തി​​യ സം​​വി​​ധാ​​നം.

ഭ​​ര​​ണ​​സം​​വി​​ധാ​​ന​​ത്തി​​ല്‍ വി​​വി​​ധ വ​​കു​​പ്പു​​ക​​ള്‍ ത​​മ്മി​​ലു​​ള്ള ഏ​​കോ​​പ​​നം ഉ​​റ​​പ്പാ​​ക്കു​​ക​​യെ​​ന്ന​​ത​​ട​​ക്ക​​മു​​ള്ള ഒ​​ട്ട​​ന​​വ​​ധി ല​​ക്ഷ്യ​​ങ്ങ​​ള്‍ മു​​ന്‍​നി​​റു​​ത്തി​​യു​​ള്ള കേ​​ന്ദ്രീ​​കൃ​​ത സം​​വി​​ധാ​​ന​​മാ​​ണു സി​​പി​​എം​​ഡി. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സി​​നും ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യു​​ടെ ഓ​​ഫീ​​സി​​നും പി​​ന്തു​​ണ ന​​ല്‍​കി ഈ ​​വി​​ഭാ​​ഗം പ്ര​​വ​​ര്‍​ത്തി​​ക്കും. പ്ലാ​​നിം​​ഗ് ബോ​​ര്‍​ഡി​​ന്‍റെ പ്രോ​​ജ​​ക്ട് മോ​​ണി​​റ്റ​​റിം​​ഗ് യൂ​​ണി​​റ്റി​​ലെ പ്ര​​ഫ​​ഷ​​ണ​​ല്‍ വി​​ഭ​​വ​​ശേ​​ഷി​​യും ഇ​​തി​​നാ​​യി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തും.

സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ ന​​യ​​പ​​ര​​മാ​​യ പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളും വി​​വി​​ധ മു​​ന്‍​ഗ​​ണ​​നാ പ​​ദ്ധ​​തി​​ക​​ളും കൂ​​ടു​​ത​​ല്‍ കാ​​ര്യ​​ക്ഷ​​മ​​മാ​​യി ഏ​​കോ​​പി​​പ്പി​​ക്കു​​ന്ന​​തി​​നും സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​നു​​മാ​​ണ് സി​​പി​​എം​​ഡി രൂ​​പ​​വ​​ത്ക​​രി​​ക്കു​​ന്ന​​തെ​​ന്നു പൊ​​തു​​ഭ​​ര​​ണ (അ​​തീ​​വ​​ര​​ഹ​​സ്യ) വ​​കു​​പ്പ് ഇ​​റ​​ക്കി​​യ ഉ​​ത്ത​​ര​​വി​​ല്‍ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

വ​​കു​​പ്പു​​ക​​ള്‍ ത​​മ്മി​​ലു​​ള്ള ത​​ര്‍​ക്ക​​ങ്ങ​​ളും പ്ര​​ശ്‌​​ന​​ങ്ങ​​ളും വേ​​ഗ​​ത്തി​​ല്‍ പ​​രി​​ഹ​​രി​​ക്കാ​​ന്‍ ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​ക്ക് നേ​​രി​​ട്ടു റി​​പ്പോ​​ര്‍​ട്ട് ചെ​​യ്യു​​ന്ന പെ​​ര്‍​ഫോ​​മ​​ന്‍​സ് മാ​​നേ​​ജ്‌​​മെ​​ന്‍റ് സം​​വി​​ധാ​​ന​​മാ​​ണ് ഇ​​തി​​ന്‍റെ പ്ര​​ധാ​​ന സ​​വി​​ശേ​​ഷ​​ത. ത​​ന്ത്ര​​പ​​ര​​മാ​​യ പ്രാ​​ധാ​​ന്യ​​മു​​ള്ള​​തോ ഉ​​ന്ന​​ത​​ത​​ല പ​​രി​​ഗ​​ണ​​ന ആ​​വ​​ശ്യ​​മു​​ള്ള​​തോ ആ​​യ കാ​​ര്യ​​ങ്ങ​​ള്‍ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ടു​​ത്താ​​നും ഈ ​​ഏ​​കോ​​പ​​ന വി​​ഭാ​​ഗ​​ത്തി​​ന് ചു​​മ​​ത​​ല​​യു​​ണ്ട്. അ​​ന്ത​​ര്‍ സം​​സ്ഥാ​​ന പ്ര​​ശ്‌​​ന​​ങ്ങ​​ളി​​ലും ഇ​​ട​​പെ​​ടും.

അ​​ടി​​യ​​ന്ത​​ര സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലും ദു​​ര​​ന്ത പ്ര​​തി​​സ​​ന്ധി ഘ​​ട്ട​​ങ്ങ​​ളി​​ലും സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യ പ്ര​​തി​​ക​​ര​​ണ​​ത്തി​​നാ​​യി വി​​വി​​ധ വ​​കു​​പ്പു​​ക​​ളെ​​യും ഏ​​ജ​​ന്‍​സി​​ക​​ളെ​​യും ബ​​ന്ധി​​പ്പി​​ക്കു​​ന്ന നോ​​ഡ​​ല്‍ കോ-​ഓ​​ര്‍​ഡി​​നേ​​ഷ​​ന്‍ സം​​വി​​ധാ​​ന​​മാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കും. ജു​​ഡീ​​ഷ​​ല്‍, ഭ​​ര​​ണ​​ഘ​​ട​​നാ സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ളു​​ടെ തു​​ട​​ര്‍​ച്ച ഉ​​റ​​പ്പാ​​ക്ക​​ലും പാ​​ര്‍​ല​​മെ​​ന്‍റ് സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള എം​​പി​​മാ​​രു​​ടെ മീ​​റ്റിം​​ഗു​​ക​​ളു​​ടെ ഏ​​കോ​​പ​​ന​​വും നി​​ര്‍​വ​​ഹി​​ക്കും.

അ​​തേ​​സ​​മ​​യം, പ​​തി​​വ് ഭ​​ര​​ണ​​ക്ര​​മ​​ത്തി​​ലോ വ​​കു​​പ്പു​​ക​​ളു​​ടെ നി​​യ​​മ​​പ​​ര​​മാ​​യ ചു​​മ​​ത​​ല​​ക​​ളി​​ലോ ഈ ​​വി​​ഭാ​​ഗം ഇ​​ട​​പെ​​ടു​​ക​​യോ അ​​വ ഏ​​റ്റെ​​ടു​​ക്കു​​ക​​യോ ഇ​​ല്ല.

പ്രി​​ന്‍​സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി​​യു​​ടെ പ​​ദ​​വി​​യി​​ല്‍ കു​​റ​​യാ​​ത്ത ഒ​​രു ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍റെ മേ​​ല്‍​നോ​​ട്ട​​ത്തി​​ലാ​​യി​​രി​​ക്കും സി​​പി​​എം​​ഡി​​യു​​ടെ പ്ര​​വ​​ര്‍​ത്ത​​നം. മ​​റ്റു വ​​കു​​പ്പു​​ക​​ളി​​ല്‍നി​​ന്നു​​ള്ള പു​​ന​​ര്‍​വി​​ന്യാ​​സ​​ത്തി​​ലൂ​​ടെ മ​​റ്റ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യും നി​​യ​​മി​​ക്കും. ഓ​​രോ​​ന്നു​​വീ​​തം അ​​ഡീ​​ഷ​​ണ​​ല്‍ സെ​​ക്ര​​ട്ട​​റി, ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി, സെ​​ക്ഷ​​ന്‍ ഓ​​ഫീ​​സ​​ര്‍, മൂ​​ന്ന് അ​​സി​​സ്റ്റ​​ന്‍റു​​ക​​ള്‍, ഒ​​രു കം​പ്യൂ​​ട്ട​​ര്‍ അ​​സി​​സ്റ്റ​​ന്‍റ് എ​​ന്നി​​വ​​യാ​​ണ് സി​​പി​​ഒ​​ഡിയു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​നാ​​യി സ​​ജ്ജ​​മാ​​ക്കു​​ന്ന​​ത്.

ല​​ക്ഷ്യ​​ങ്ങ​​ളും പ്ര​​വ​​ര്‍​ത്ത​​ന രീ​​തി​​യും

അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ വി​​ക​​സ​​നം, വ്യ​​വ​​സാ​​യം, ക​​ണ​​ക്റ്റി​​വി​​റ്റി, ലോ​​ജി​​സ്റ്റി​​ക്സ്, നി​​ക്ഷേ​​പ സൗ​​ക​​ര്യ​​വത്കര​​ണം, പൊ​​തു​​സേ​​വ​​നം തു​​ട​​ങ്ങി​​യ പ്ര​​ധാ​​ന മേ​​ഖ​​ല​​ക​​ളി​​ല്‍ വ​​കു​​പ്പു​​ക​​ള്‍ ത​​മ്മി​​ലു​​ള്ള സം​​യോ​​ജി​​ത ആ​​സൂ​​ത്ര​​ണ​​വും ത​​ന്ത്ര​​പ​​ര​​മാ​​യ ഏ​​കോ​​പ​​ന​​വും സി​​പി​​എം​​ഡി ഉ​​റ​​പ്പാ​​ക്കും. ബ​​ജ​​റ്റ് പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും മ​​റ്റു സ​​ര്‍​ക്കാ​​ര്‍ സം​​രം​​ഭ​​ങ്ങ​​ളു​​ടെ​​യും പു​​രോ​​ഗ​​തി. ഡി​​ജി​​റ്റ​​ല്‍ മോ​​ണി​​റ്റ​​റിം​​ഗ് സം​​വി​​ധാ​​ന​​ങ്ങ​​ള്‍, ഡാ​​ഷ്‌​​ബോ​​ര്‍​ഡു​​ക​​ള്‍ എ​​ന്നി​​വ വ​​ഴി ക്ര​​മ​​ബ​​ദ്ധ​​മാ​​യി പി​​ന്തു​​ട​​രും.

കേ​​ന്ദ്ര സ​​ര്‍​ക്കാ​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കാ​​ര്യ​​ങ്ങ​​ള്‍, കേ​​ന്ദ്രാ​​വി​​ഷ്‌​​കൃ​​ത പ​​ദ്ധ​​തി​​ക​​ള്‍, സി​​എ​​സ്എ​​സ് ഫ​​ണ്ട്-​​ഫ്ളോ അ​​വ​​ലോ​​ക​​നം, എം​​പി ലാ​​ഡ്‌​​സ് പ​​ദ്ധ​​തി​​ക​​ളു​​ടെ നി​​രീ​​ക്ഷ​​ണം എ​​ന്നി​​വ സി​​പി​​എം​​ഡി ഏ​​കോ​​പി​​പ്പി​​ക്കും. അ​​ന്ത​​ര്‍സം​​സ്ഥാ​​ന പ്ര​​ശ്‌​​ന​​ങ്ങ​​ളി​​ലും ഇ​​ട​​പെ​​ടും. അ​​ടി​​യ​​ന്ത​​ര സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലും ദു​​ര​​ന്ത പ്ര​​തി​​സ​​ന്ധി ഘ​​ട്ട​​ങ്ങ​​ളി​​ലും സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യ പ്ര​​തി​​ക​​ര​​ണ​​ത്തി​​നാ​​യി വി​​വി​​ധ വ​​കു​​പ്പു​​ക​​ളെ​​യും ഏ​​ജ​​ന്‍​സി​​ക​​ളെ​​യും ബ​​ന്ധി​​പ്പി​​ക്കു​​ന്ന നോ​​ഡ​​ല്‍ കോ-​ഓ​​ര്‍​ഡി​​നേ​​ഷ​​ന്‍ സം​​വി​​ധാ​​ന​​മാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കും.

ജു​​ഡീ​​ഷ​​ല്‍, ഭ​​ര​​ണ​​ഘ​​ട​​നാ സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ളു​​ടെ തു​​ട​​ര്‍​ച്ച ഉ​​റ​​പ്പാ​​ക്ക​​ലും പാ​​ര്‍​ല​​മെ​​ന്‍റ് സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള എം​​പി​​മാ​​രു​​ടെ മീ​​റ്റിം​​ഗു​​ക​​ളു​​ടെ ഏ​​കോ​​പ​​ന​​വും നി​​ര്‍​വ​​ഹി​​ക്കും.

Latest News

Corehub Up