കോഴിക്കോട്: സ്വന്തം ലക്ഷ്യം നിര്‍വചിക്കാനും അതിലേക്കുള്ള വഴി ആസൂത്രണം ചെയ്യാനും കഴിയുന്ന തലമുറയാണ് ഇന്നത്തേതെന്ന് കെ. ജയന്ത് എംഎല്‍എ.
കരിയര്‍ ആരംഭിക്കാന്‍ ദീര്‍ഘകാലം കാത്തിരിക്കാന്‍ ജെന്‍സി തയാറല്ലെന്ന് ഐഐസി ലക്ഷ്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഓര്‍വല്‍ ലയണല്‍. നാലായിരത്തോളം യുവ കൊമേഴ്സ് പ്രഫഷണലുകളുടെ നേട്ടങ്ങള്‍ ആഘോഷിച്ച ഐഐസി ലക്ഷ്യയുടെ ‘എക്സ്കോമിയം 2026’ പരിപാടിയിലാണ് എംഎല്‍എയും ലക്ഷ്യ ചെയര്‍മാനും ഇക്കാര്യം പറഞ്ഞത്.
രണ്ട് സെഷനുകളിലായി ഏകദേശം 14,000 പേരാണ് എക്സ്കോമിയത്തിന്റെ ഭാഗമായത്. സിഎ, എസിസിഎ, സിഎംഎ, സിഎസ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ യോഗ്യതകള്‍ പൂര്‍ത്തിയാക്കിയ നാലായിരത്തോളം പേരെയാണ് എക്സ്കോമിയത്തില്‍ ആദരിച്ചത്. ഓര്‍വല്‍ ലയണല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീകണ്ഠന് നായര്‍ തുടങ്ങിയവര്‍ക്കൊപ്പം വ്യവസായ, പ്രഫഷണല്‍, അക്കാദമിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.
2025-26 അധ്യയന വര്‍ഷത്തില്‍ മാത്രം വിവിധ പ്രഫഷണല്‍ പരീക്ഷകളിലായി 54 ദേശീയ, ആഗോള റാങ്കുകള്‍ നേടിയ ഐഐസി ലക്ഷ്യയിലെ വിദ്യാര്‍ഥികളെയും മികച്ച നേട്ടം കൈവരിച്ചവരെയും എക്സ്കോമിയം വേദിയില്‍ പ്രത്യേകം ആദരിച്ചു. രക്ഷിതാക്കളും അധ്യാപകരും വ്യവസായ-പ്രഫഷണല്‍ രംഗത്തെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.