ഓയൂര്‍: സിപിഎം നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്മരണ പുതുക്കി. ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും പതാക ഉയര്‍ത്തലും നടന്നു. എഴുകോണ്‍ ഇഎംഎസ് ഭവനില്‍ സിപിഎം നെടുവത്തൂര്‍ ഏരിയ സെക്രട്ടറി ജെ .രാമാനുജന് പതാക ഉയര്‍ത്തി.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എ. ഏബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തി. നെടുവത്തൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എഴുകോണില്‍ അനുസ്മരണ റാലിയും പൊതുസമ്മേളനവും നടന്നു. ഇഎംഎസ് ഭവന് മുമ്പില്‍നിന്നും അനുസ്മരണ റാലി ആരംഭിച്ചു. പൊതുസമ്മേളനം ജില്ലാ കമ്മിറ്റി അംഗം എം. നസീര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ജെ. രാമാനുജന് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം വി. സുമലാല്‍, ജി. ത്യാഗരാജന്, ബി. സനല്‍കുമാര്‍, എം. എസ്. ശ്രീകുമാര്‍, വി. പി. പ്രശാന്ത്, നെടുവത്തൂര്‍ സുന്ദരേശന്, മുരളി മടന്തകോട്, കെ. ഓമനക്കുട്ടന്, രതീഷ് കിളിത്തട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.