കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ജഡ്ജിക്കെതിരേ അതിജീവിതയുടെ അഭിഭാഷക നല്കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ തുറന്ന കോടതിയില്‍ ബോധപൂര്‍വം സെഷന്‍സ് ജഡ്ജി പരാമര്‍ശം നടത്തിയത് കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് വിധി പറയാന്‍ മാറ്റിയത്.
2026 ജനുവരി 12ന് കോടതിനടപടികള്ക്കിടെ താന്‍ വിചാരണഘട്ടത്തില്‍ പത്തു ദിവസത്തില്‍ താഴെ മാത്രമാണ് എത്തിയതെന്നും കോടതിയിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്നുമാണ് എറണാകുളം മുന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് അധിക്ഷേപിച്ചതെന്ന് ആരോപിച്ചാണ് അഡ്വ. ടി.ബി. മിനി ഹര്‍ജി നല്‍കിയിട്ടുള്ളത്.
വിചാരണക്കോടതി ജഡ്ജിയുടെ തെറ്റായ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലുടെയും പ്രചരിച്ചത് തന്റെ അന്തസിനെയും തൊഴില്‍ അവകാശത്തെയും ബാധിച്ചതായി ഹര്‍ജിക്കാരിയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. അതിനാല്‍ ജഡ്ജിക്കെതിരേ കോടതിയലക്ഷ്യത്തിന് ഉത്തരവിടണമെന്നും പരാമര്‍ശങ്ങള്‍ നീക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടു.