നടൻ ദിലീപിന് നിർണായക ദിവസമായ ഇന്ന് കുറിപ്പുമായി സംവിധായകൻ അരുൺ ഗോപി.‘‘കഴിഞ്ഞു പോയ അസ്തമയത്തിൽ എനിക്ക് നിരാശയില്ല.. ഇന്നിന്റെ ഉദയത്തിൽ ഞാൻ അത്രമേൽ പ്രത്യാശിക്കുന്നു.’’അരുൺ ഗോപി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
2017 ജൂലൈയിലാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലാകുന്നത്. ദിലീപ് ജയിലിൽ ആയിരുന്നപ്പോൾ റിലീസ് ചെയ്ത സിനിമയാണ് അരുൺ ഗോപി സംവിധാനം ചെയ്ത രാമലീല.
2017 സെപ്റ്റംബറിലാണ് ചിത്രം പുറത്തിറങ്ങിയത്. വിവാദങ്ങൾക്കിടയിലും സിനിമ വലിയ വിജയമായിരുന്നു.
Tags : arun gopi dileep actressattack case