Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Affair

അ​വി​ഹി​ത ബന്ധം ചോ​ദ്യം ചെ​യ്തു; 15 കാ​ര​നെ മാതാവും കാ​മു​ക​നും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക​ർ​ണൂ​ൽ ജി​ല്ല​യി​ൽ അ​വി​ഹി​ത ബ​ന്ധം ചോ​ദ്യം ചെ​യ്ത 15 കാ​ര​നെ മാതാവും കാ​മു​ക​നും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി. ഗം​ഗ​മ്മ​യു​ടെ മ​ക​ൻ വീ​രേ​ന്ദ്ര​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗം​ഗ​മ്മ​യും കാ​മു​ക​ൻ ദ​ർ​ഗ​പ്പ​യും ചേ​ർ​ന്നാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം സം​ഭ​വം മൂ​ടി​വെ​ക്കാ​ൻ മ​ക​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ഇ​വ​ർ പോ​ലീ​സി​ൽ വ്യാ​ജ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ആ​ഴ്ച​ക​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് കൊ​ല​പാ​ത വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

ഗം​ഗ​മ്മ​യും ദ​ർ​ഗ​പ്പ​യും ത​മ്മി​ലു​ള്ള വീ​രേ​ന്ദ്ര പ​ല​ത​വ​ണ ചോ​ദ്യം ചെ​യ്യു​ക​യും ബ​ന്ധു​ക്ക​ൾ​ക്കും ഗ്രാ​മ​വാ​സി​ക​ൾ​ക്കും മു​ന്നി​ൽ ഈ ​വി​വ​രം തു​റ​ന്നു​പ​റ​യു​ക​യും ചെ​യ്തു. ഇ​തേ​ച്ചൊ​ല്ലി വീ​ട്ടി​ൽ വ​ഴ​ക്കു​ക​ൾ പ​തി​വാ​യി​രു​ന്നു. ബ​ന്ധ​ത്തി​ന് ത​ട​സ​മാ​കു​മെ​ന്ന ഭ​യ​ത്താ​ൽ ഇ​വ​ർ കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ഗ്രാ​മ​ത്തി​ന്‍റെ അ​തി​ർ​ത്തി​യു​ള്ള ഒ​രു ശ്മ​ശാ​ന​ത്തി​ൽ ര​ഹ​സ്യ​മാ​യി കു​ഴി​ച്ചു​മൂ​ടി.

അ​ന്വേ​ഷ​ണം തി​രി​ച്ചു​വി​ടാ​ൻ ഗം​ഗ​മ്മ ത​ന്നെ​യാ​ണ് മ​ക​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണം വൈ​കു​ന്നു എ​ന്ന് ആ​രോ​പി​ച്ച് മ​ക​നെ ക​ണ്ടെ​ത്താ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തു.

കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് കേ​സ് വേ​ഗ​ത്തി​ലാ​ക്കാ​ൻ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഗം​ഗ​മ്മ​യെ​യും ദ​ർ​ഗ​പ്പ​യെ​യും ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​വ​രു​ടെ മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലും കോ​ൾ റെ​ക്കോ​ർ​ഡു​ക​ളും സാ​ക്ഷി​മൊ​ഴി​ക​ളും പ​രി​ശോ​ധി​ച്ച​തി​ലൂ​ടെ​യും പോ​ലീ​സി​ന് ഇ​വ​രി​ൽ സം​ശ​യം തോ​ന്നി.

തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ക്കു​ക​യും മൃ​ത​ദേ​ഹം കു​ഴി​ച്ചു​മൂ​ടി​യ സ്ഥ​ലം കാ​ണി​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തു. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ വീ​രേ​ന്ദ്ര​യു​ടെ മൃ​ത​ദേ​ഹം ശ്മ​ശാ​ന​ത്തി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്തു. മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി മാ​റ്റി​യി​ട്ടു​ണ്ട്. ദ​ർ​ഗ​പ്പ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

 

Latest News

Corehub Up