Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : African Snail

Thrissur

ആ​ഫ്രി​ക്ക​ൻ ഒ​ച്ച്: ഒ​രു​ ഗ്രാ​മം ദു​രി​ത​ത്തി​ൽ

വ​ട​ക്കാ​ഞ്ചേ​രി: ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്‍റെ ശ​ല്യ​ത്തി​ൽ ഒ​രു ഗ്രാ​മം ദു​രി​ത​ത്തി​ൽ. ഇ​ര​ട്ട​ക്കു​ള​ങ്ങ​ര ഡി​വി​ഷ​ൻ പ​ടി​ഞ്ഞാ​റ്റു​മു​റി, ഞാ​റ​ക്കു​ള​ങ്ങ​ര എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കൂ​ട്ട​മാ​യെ​ത്തു​ന്ന ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്‍റെ ശ​ല്യം രൂ​ക്ഷ​മാ​യ​ത്. വൈ​കു​ന്നേ​ര​മാ​യാ​ൽ റോ​ഡു​ക​ളി​ലും മ​തി​ലു​ക​ളി​ലും വീ​ടി​ന്‍റെ ഭി​ത്തി​ക​ളി​ലും വൃ​ക്ഷ​ങ്ങ​ളി​ലും ടെ​റ​സി​നു​മു​ക​ളി​ലും ശുചി മുറികളിലും കൂ​ട്ടം കൂ​ട്ട​മാ​യി​ട്ടാ​ണ് ഒ​ച്ചു​ക​ൾ എ​ത്തു​ന്ന​ത്.

ചെ​റു​തും വ​ലു​തു​മാ​യി നൂ​റു​ക​ണ​ക്കി​ന് ഒ​ച്ചു​ക​ളാ​ണ് ഓ​രോ​വീ​ടു​ക​ളി​ലും അ​രി​ച്ചെ​ത്തു​ന്ന​ത്. രാ​വി​ലെ​യും വൈ​കീ​ട്ടും ഇ​വ​യെ ഉ​പ്പു​ലാ​യ​നി തെ​ളി​ച്ച് ന​ശി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഓ​രോ വീ​ട്ടു​കാ​രു​ടെ​യും ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന ജോ​ലി.

വാ​ഹ​നം ക​യ​റി​യും മ​റ്റും ച​ത്തു​കി​ട​ക്കു​ന്ന ഒ​ച്ചു​ക​ളു​ടെ വെ​ള്ള​വും മ​ഴ​വെ​ള്ള​വും​ചേ​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡു​ക​ളി​ൽ ന​ട​ക്കു​ന്ന​തു​കൊ​ണ്ട് പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും വ​രു​ന്ന​താ​യി പ​റ​യു​ന്നു. ഏ​ക​ദേ​ശം 200ൽ​പ​രം കു​ടും​ബ​ങ്ങ​ളാ​ണ് ഒ​ച്ചി​ന്‍റെ ശ​ല്യ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.

എ​ത്ര​യും​പെ​ട്ടെ​ന്ന് ഇ​തി​നൊ​രു ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടു​പി​ടി​ച്ചാ​ൽ മാ​ത്ര​മേ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സു​ര​ക്ഷി​ത​രാ​കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. കു​ട്ടി​ക​ളെ വീ​ടി​ന് പു​റ​ത്തി​റ​ക്കാ​ൻ​പോ​ലും ഭ​യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് ഇ​തി​ന​കം ര​ണ്ടു​ത​വ​ണ മ​രു​ന്ന് തെ​ളി​ച്ചെ​ങ്കി​ലും ഇ​വ പെ​റ്റു​പെ​രു​കി വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​ൻ മ​രു​ന്നു​പ്ര​യോ​ഗ​ത്തി​ലൂ​ടെ മാ​ത്രം ക​ഴി​യി​ല്ലെ​ന്നും മ​റ്റെ​ന്തെ​ങ്കി​ലും പോം​വ​ഴി ക​ണ്ടെ​ത്ത​ണ​മെ​ന്നു​മാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Latest News

Corehub Up