ആഫ്രിക്കന്‍ ഒച്ചിനെ വിഷംതളിച്ച് കൂട്ടത്തോടെ നശിപ്പിച്ച നിലയില്‍.
വണ്ണപ്പുറം: ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം വണ്ണപ്പുറം മേഖലയിലെ ജനങ്ങളെ ദുരിതത്തിലാക്കുന്നു. വെണ്മറ്റം, ചീങ്കല്‍സിറ്റി, കാഞ്ഞിരംകവല തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവയുടെ ശല്യം അതിരൂക്ഷമായിരിക്കുന്നത്. കൃഷിനാശം വരുത്തുന്നതിനൊപ്പം മനുഷ്യരില്‍ മെനഞ്ചൈറ്റിസ് പോലുള്ള രോഗങ്ങള്‍ക്ക് ഇവ കാരണമാകുന്നതായും പറയപ്പെടുന്നു.
വലിയ വലിപ്പമുള്ള വായാണ് ഇവയുടേത്. വേഗത്തില്‍ ഇവ പെരുകുകയാണ്. വാഴ, കപ്പ, പപ്പായ തുടങ്ങിയവയുടെ ഇലകള്‍ ഇവ തിന്നു നശിപ്പിക്കുന്നതായും കര്‍ഷകര്‍ പറയുന്നു. നേരം ഇരുട്ടിയാല്‍ ഇവ വീടിനുള്ളിലും എത്തുന്നുണ്ട്. കൃഷിവകുപ്പ് പ്രദേശത്ത് ക്യാമ്പുകള്‍ സംഘടിപ്പിച്ച് കര്‍ഷകര്‍ക്ക് വേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചെങ്കിലും ഇതു കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.