തിരുവനന്തപുരം: കാർഷിക സർവകലാശാലാ വൈസ് ചാൻസലറായി ബിജെപി സംഘടനാ നേതാവിനെ നിയമിച്ച് ലോക്ഭവൻ.
അധ്യാപക പരിഷത്ത് നേതാവ് ഡോ. സജിതറാണിയാണ് പുതിയ വൈസ് ചാൻസലർ. എംജി സർവകലാശാല വിസിയുടെ നിയമനത്തിനു പിന്നാലെ കാർഷിക സർവകലാശാല വിസിയായും ബിജെപി ബന്ധമുള്ള ആളെ നിയമിച്ചത് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്.
കൃഷിമന്ത്രി നൽകിയ പേരുകൾ തള്ളിയാണ് അധ്യാപക പരിഷത്ത് നേതാവിന് നിയമനം നൽകിയതെന്നാണ് ഉയരുന്ന ആരോപണം.