Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ailur Panchayat

Palakkad

ലൈ​ഫ് പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കെ​ല്ലാം ആ​ദ്യ​ഗ​ഡു ന​ൽ​കി അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത്

അ​യി​ലൂ​ർ: ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​യാറാ​ക്കി​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും ഭ​വ​ന​നി​ർ​മാ​ണ​ത്തി​നു​ള്ള ആ​ദ് ഗ​ഡു വി​ത​ര​ണം ചെ​യ്തു.

ഓ​രോ ഗു​ണ​ഭോ​ക്താ​വി​നും 40,000 രൂ​പ വീ​ത​മാ​ണ് ആ​ദ്യ​ഗ​ഡു​വാ​യി അ​നു​വ​ദി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. എ​ൽ​ദോ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​യാ​യി.

പ്ലാ​ൻ​ഫ​ണ്ടും ത​ന​ത്ഫ​ണ്ടും ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 60 ല​ക്ഷം രൂ​പ​യാ​ണ് ആ​ദ്യ​ഗ​ഡു​വാ​യി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത​ത്. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നും ആ​നു​കൂ​ല്യം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കു​ന്ന​തി​നു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹ​ഡ്കോ​യി​ൽ​നി​ന്ന് 2.60 കോ​ടി രൂ​പ വാ​യ്പ​യെ​ടു​ത്തി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എം. ഷാ​ജ​ഹാ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ആ​ർ. ക​ന​ക​ല​ത, റ​ജീ​ന ചാ​ന്ത്മു​ഹ​മ്മ​ദ്, എ​ൽ. ഷാ​നി​ഫ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​സ്. വി​ഘ്നേ​ഷ്, എ​സ്. വി​നോ​ദ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​കെ. സു​കു​മാ​ര​ൻ, വി.​ജി. സ​ജി​ത് കു​മാ​ർ, രാ​ജേ​ഷ്, വി. ​വി​നേ​ഷ്, നി​ഷ, ജി​ൻ​സി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സു​ബൈ​ർ അ​ലി, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ര​വീ​ന്ദ്ര​ൻ, ക​വി​ത പ്ര​സം​ഗി​ച്ചു.

Latest News

Corehub Up