x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ന്മാ​റ- ഒ​ലി​പ്പാ​റ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ; അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്നു ഹ​ർ​ത്താ​ൽ


Published: April 1, 2026 06:22 AM IST | Updated: April 1, 2026 06:22 AM IST

നെ​ന്മാ​റ: നെ​ന്മാ​റ- ഒ​ലി​പ്പാ​റ റോ​ഡി​ന്‍റെ പ​ണി​ക​ൾ നീ​ളു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പ​ണി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ക്്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും.

രാ​വി​ലെ 8.30ന് ​ഒ​ലി​പ്പാ​റ​യി​ൽ​നി​ന്ന് നെ​ന്മാ​റ​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ളു​മാ​യി പ്ര​തി​ഷേ​ധ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ നി​ർ​മാ​ണം വൈ​കു​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ഏ​റെ ദു​രി​ത​ത്തി​ലാ​ണെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ആ​രോ​പി​ക്കു​ന്നു.

ദി​വ​സേ​ന യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളും തൊ​ഴി​ലാ​ളി​ക​ളും വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തെ​ന്നു നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

ഇ​തി​നി​ടെ, ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​തെ​യും നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ​യും വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​ർ ഉ​ട​മ​യ്ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഒ​രു​ങ്ങു​ക​യാ​ണ്.

ക​രാ​റു​കാ​ര​ന് നോ​ട്ടി​സ് ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ വി​ഷ​യ​ത്തി​ൽ നി​യ​മ​പ​ര​മാ​യ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​താ​യും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്ന് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ധാ​ര​ണ​യാ​യി​രു​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി അ​ധി​കൃ​ത​ർ പി​ന്മാ​റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ​മ​ര​ക്കാ​രെ ജി​ല്ലാ ഓ​ഫി​സി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി നി​ല​വി​ലെ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ചു. ക​രാ​റു​കാ​ര​നെ മാ​റ്റാ​നു​ള്ള ശു​പാ​ർ​ശ ഉ​ൾ​പ്പെ​ട്ട ക​ത്തു​ക​ളു​ടെ പ​ക​ർ​പ്പു​ക​ളും സ​മ​ര​നേ​താ​ക്ക​ൾ​ക്കു കൈ​മാ​റി​യി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി സം​ബ​ന്ധി​ച്ചും നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഉ​യ​രു​ന്ന​ത്. ക​ണി​മം​ഗ​ലം മു​ത​ൽ തി​രു​വ​ഴി​യാ​ട് വ​രെ​യു​ള്ള ആ​ദ്യ​ഘ​ട്ട ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ക​യ​റാ​ടി ഭാ​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ട​ർ പ്ര​വൃ​ത്തി​ക​ൾ നി​ശ്ചി​ത സ​മ​യ​ത്ത് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ മാ​സം 28ന​കം ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പ്. എ​ന്നാ​ൽ ടാ​ർ ല​ഭ്യ​മ​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി പ​ണി നി​ർ​ത്തി​വ​ച്ച​താ​യാ​ണ് വി​വ​രം. ഹ​ർ​ത്താ​ൽ ദി​വ​സം അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സ​മ​ര​നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

Tags : nattu vishesham Ailur Panchayat Harthal

Recent News

Corehub Up