Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : All-party Meeting

Ernakulam

മു​പ്പ​ത്ത​ടം-എ​ട​യാ​ർ റോ​ഡി​ലെ കൈ​യേ​റ്റം: സ​ർ​വ​ക​ക്ഷി യോ​ഗം നാ​ളെ

ആ​ലു​വ: ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​പ്പ​ത്ത​ടം - എ​ട​യാ​ർ റോ​ഡി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ൽ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ നാ​ളെ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്കു​ന്നു. 2021 ജ​നു​വ​രി​യി​ൽ എ​ട​യാ​ർ റോ​ഡി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ഏ​ഴ് ദി​വ​സ​ത്തി​ന​കം പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ള​മ​ശേ​രി​യി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും ന​ട​പ്പാ​ക്കാ​ത്ത​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് പു​തി​യ​നീ​ക്കം.

അ​ന​ധി​കൃ​ത​മാ​യി ഷെ​ഡു​ക​ളും ക​ട​മു​റി​ക​ളും നി​ർ​മി​ച്ച് ദി​വ​സ വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന​ത് വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു. അ​ന​ധി​കൃ​ത നി​ർ​മാ​ണം കാ​ര​ണം റോ​ഡി​ന് വീ​തി കു​റ​ഞ്ഞ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

എ​ട​യാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്ക് നി​ര​വ​ധി വ​ലി​യ ക​ണ്ടെ​യ്ന​ർ ലോ​റി​ക​ളും ടാ​ങ്ക​ർ ലോ​റി​ക​ളു​മാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. റോ​ഡി​ന് വീ​തി കു​റ​ഞ്ഞ് വ​രു​ന്ന​തി​നാ​ൽ പ​ല സ്ഥ​ല​ത്തും ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രേ​സ​മ​യം ക​ട​ന്നു പോ​കാ​നാ​കു​ന്നി​ല്ല. കൈ​യേ​റ്റം അ​ടി​യ​ന്തി​ര​മാ​യി ഒ​ഴി​വാ​ക്കി മ​തി​യാ​യ വീ​തി​യി​ൽ റോ​ഡ് സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഇ​തു കൂ​ടാ​തെ​യാ​ണ് ഭീ​മ​ൻ ടാ​ങ്ക​റു​ക​ൾ റോ​ഡ​രി​കി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. ഭാ​ര​വ​ണ്ടി​ക​ൾ കാ​ര​ണം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞു പോ​കു​ന്ന​തും പ​തി​വാ​ണ്. ഇ​രു​ച​ക്ര യാ​ത്രി​ക​ർ​ക്ക് ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് ജീ​വ​ഹാ​നി​യും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

റോ​ഡ് കൈ​യേ​റി​യു​ള്ള ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രും പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ്ദം കാ​ര​ണം തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

നാ​ളെ രാ​വി​ലെ 11 ന് ​ന​ട​ക്കു​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Latest News

Corehub Up