x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ഞ​പ്പി​ത്തം: കാ​ളി​കാ​വി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം ചേ​ർ​ന്നു

വെബ് ഡെസ്ക്
Published: October 14, 2026 10:41 PM IST | Updated: October 14, 2026 10:41 PM IST

കാ​ളി​കാ​വി​ൽ മ​ഞ്ഞ​പ്പി​ത്ത ബാ​ധ ത​ട​യു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗം.

കാ​ളി​കാ​വ്: മ​ഞ്ഞ​പ്പി​ത്ത ബാ​ധ ത​ട​യു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി കാ​ളി​കാ​വി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു. വാ​ർ​ഡ്ത​ല ശു​ചി​ത്വ ക​മ്മി​റ്റി​ക​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​നും പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ക്ലോ​റി​നേ​ഷ​ൻ ചെ​യ്യു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

സ​മീ​പ​ത്തെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽനി​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും ന​ട​പ​ടി തു​ട​ങ്ങി.

കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ 26 പേ​ർ​ക്കാ​ണ് മ​ഞ്ഞ​പ്പി​ത്ത ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​ണ്ടൂ​രി​ൽ അ​ട​ച്ചു​പൂ​ട്ടി​യ ഭ​ക്ഷ​ണ​ശാ​ല​യി​ൽനി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രാ​ണ് ഇ​തി​ൽ കൂ​ടു​ത​ലാ​യി ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തി​ന് പു​റ​മേ തു​വൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വി​വാ​ഹ സ​ത്കാ​ര​ത്തി​ൽനി​ന്നു​ണ്ടാ​യി​ട്ടു​ള്ള മ​ഞ്ഞ​പ്പി​ത്ത ബാ​ധ​യു​ടെ തു​ട​ർ​ച്ച​യാ​യും ചി​ല ആ​ളു​ക​ൾ​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. കൃ​ത്യ​മാ​യ ചി​കി​ത്സ​യും വി​ശ്ര​മ​വും മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ട​രാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത വ​ച്ചു​പു​ല​ർ​ത്ത​ണ​മെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ ക്ലോ​റി​നേ​ഷ​ൻ ചെ​യ്യും. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ചു ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ തീ​രു​മാ​നം. പ​രി​ശോ​ധ​ന ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​മാ​യ​തി​നാ​ൽ ആ​രോ​ഗ്യ​മ​ന്ത്രി ഉ​ൾ​പ്പ​ടെ വ​കു​പ്പി​ന് മു​ഴു​വ​നാ​യും പ​രി​ശോ​ധ​ന വി​വ​ര​ങ്ങ​ൾ അ​പ്പ​പ്പോ​ൾ ത​ന്നെ ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ നി​യ​മ​പ​ര​മാ​യി സ്ഥാ​പ​ന​ങ്ങ​ൾ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

മ​ഞ്ഞ​പ്പി​ത്ത ബാ​ധ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന മേ​ഖ​ല​ക​ളി​ൽ ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ക്കി തി​രി​ച്ച് സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ ചെ​യ്യു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് രാ​മ​രാ​ജ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ. സ​വാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹ്മാ​ൻ അ​ഞ്ച​ച്ച​വി​ടി, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ വി. ​ജ​സീ​ല, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ മി​നു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക‌്ടർ പ്ര​തീ​ഷ് നാ​രാ​യ​ണ​ൻ, ആ​ശ വ​ർ​ക്ക​ർ കൂ​ടി​യാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മെ​ഹ​റു​ന്നീ​സ, വി​വി​ധ രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ​പ​ങ്കെ​ടു​ത്തു.

Tags : All-party meeting NattuVishesham DistrictNews

Recent News

Corehub Up