കേരള കോണ്‍ഗ്രസ് എടത്വ മണ്ഡലം മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം റെജി ചെറിയാന് എംഎല്‍എ നിര്‍വഹിക്കുന്നു.
എടത്വ: ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാന്‍ എടത്വ പാലത്തിനു ചേര്‍ന്ന് നടപ്പാലം നിര്‍മിക്കുമെന്ന് റെജി ചെറിയാന് എംഎല്‍എ. തിരുവല്ല-അമ്പലപ്പുഴ റോഡിന്റെ നവീകരണത്തോടൊപ്പം എടത്വ പാലം വീതികുട്ടി നിര്‍മിക്കാത്തതിനാല്‍ ഗതാഗതക്കുരുക്കും അപകടസാധ്യതയും വര്‍ധിക്കുന്നുണ്ട്.
രണ്ടു വലിയ വാഹനങ്ങള്‍ ഒരേസമയം വിപരീത ദിശയില്‍ കടന്നുപോയാല്‍ കാല്‍നടയാത്രക്കാർക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതൊഴിവാക്കാന്‍ എടത്വ പാലത്തിനോടു ചേര്‍ന്ന് നടപ്പാലം നിര്‍മിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്ഥികരിക്കുമെന്ന് എംഎല്‍എ പറഞ്ഞു.
കേരള കോണ്‍ഗ്രസ് എടത്വ മണ്ഡലം തല മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. മണ്ഡലം പ്രസിഡന്റ് ബാബു സേവ്യര്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ജേക്കബ് ഏബ്രഹാം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അഡ്വ. കെ.ആര്. ശ്രീകുമാര്‍, റോയി ഊരാംവേലി, ജോസ് കോയിപ്പള്ളി, ജോബിള്‍ പെരുമാള്‍, ബൈജു തായങ്കരി, വര്‍ഗീസ് കേളംചേരി, ജോജോ ചേന്നംങ്കര, ജി. ജയചന്ദ്രന്, പി.സി. ജോസഫ്, ലവലേഷ് വിജയന്, സിബിച്ചന് മയ്യംകോണം, ജോര്‍ജ്കുട്ടി ചേന്നംങ്കര, ജയിന് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Tags :