കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
നിലമ്പൂർ: ജനങ്ങൾക്ക് കുറഞ്ഞവിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കാൻ ഏർപ്പെടുത്തിയ സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനം കോർപറേറ്റുകൾക്ക് വേണ്ടി കേന്ദ്ര സർക്കാർ അട്ടിമറിക്കരുതെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സബ്സിഡി തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകാനുള്ള കേന്ദ്ര നീക്കം നിലവിലെ റേഷൻ സംവിധാനത്തെ പൂർണമായും തകർക്കുന്നതും ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ലക്ഷ്യങ്ങൾക്ക് വിരുദ്ധവുമാണ്. വിലക്കയറ്റവും കരിഞ്ചന്തയും ഇല്ലാതാക്കാൻ കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്ന സ്റ്റാറ്യൂട്ടറി റേഷൻ, റീട്ടെയിൽ ഭീമന്മാർക്ക് കൊള്ളലാഭം ഉണ്ടാക്കാനായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ സംസ്ഥാന സർക്കാർ ശക്തമായി പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി. ബിജു, വൈസ് പ്രസിഡന്റ് മുല്ലമീൻ കൊല്ലം, നേതാക്കളായ കെ. മോഹനൻ, പാലോളി മെഹബൂബ്, കെ. മനോജ്, കെ.സി. വേലായുധൻ, ഒ.ജെ. ബിജു, വി. സത്യൻ, ഫാറൂഖ് വെളിയങ്കോട്, പി.സി. ഇബ്രാഹിംകുട്ടി, വി. ജയപ്രകാശ്, സി.എം.ടി. അബൂബക്കർ, വി.പി. അബ്ദുൽ നാസർ, ഉമ്മർ വേങ്ങര, കെ.വി. യൂനസ്, വി. രാജൻ, ടി.പി. സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു.
Tags :