x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​സ്തൂ​രി­­രം​ഗ​ൻ റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്ക​രു​ത്: ചി​റ്റ​യം ഗോ​പ​കു​മാ​ർ

വെബ് ഡെസ്ക്
Published: October 22, 2026 12:02 AM IST | Updated: October 22, 2026 12:02 AM IST

ജ​ന​വാ​സ മേ​ഖ​ല​ക​ൾ ഇ​എ​സ്എ പ​രി​ധി​യി​ലാ​കു​ന്ന​തി​നെ​തി​രേ സി​പി​ഐ ന​ട​ത്തി​യ പ്ര​ചാ​ര​ണ ജാ​ഥ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ന്നി: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​യാ​റാ​ക്കി​യ ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്ക​രു​തെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ചി​റ്റ​യം ഗോ​പ​കു​മാ​ർ. സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ത്തു​ന്ന ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ചി​ന്‍റെ മു​ന്നോ​ടി​യാ​യി കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തി​യ സ​മ​ര പ്ര​ചാ​ര​ണ ജാ​ഥ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം കൊ​ല്ലം​പ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ റാ​ന്നി, കോ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ലെ ഏ​ഴ് വി​ല്ലേ​ജു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ഇ​ല്ലാ​താ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തെ​യും ടൂ​റി​സ​ത്തേ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന ഈ ​റി​പ്പോ​ർ​ട്ട് ത​ള്ള​ണ​മെ​ന്നും സാ​റ്റ്‍​ലൈ​റ്റ് റി​പ്പോ​ർ​ട്ട് വ​ഴി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടും മാ​പ്പും ജ​ന​ദ്രോ​ഹ​പ​ര​മാ​ണെ​ന്നും അ​തു​കൊ​ണ്ട് ഫീ​ൽ​ഡ് സ​ർ​വേ ന​ട​ത്തി പു​തി​യ മാ​പ്പ് ത​യാ​റാ​ക്ക​ണ​മെ​ന്നും ചി​റ്റ​യം ഗോ​പ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സി​പി​ഐ കൂ​ട​ൽ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ കൊ​ല്ല​ൻ​പ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ങ്ങ​മൂ​ഴി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച ജാ​ഥ സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മ​ല​യാ​ല​പ്പു​ഴ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​എ​സ്‌. സു​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം പി. ​ആ​ർ. ഗോ​പി​നാ​ഥ​ൻ, കോ​ന്നി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ. ​ദീ​പാ​കു​മാ​ർ, ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ കെ. ​രാ​ജേ​ഷ്, സി. ​കെ. അ​ശോ​ക​ൻ, വി​ജ​യ വി​ത്സ​ൻ, മി​നി മോ​ഹ​ൻ, സ​ത്യാ​ന​ന്ദ​പ്പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up