x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

24 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി സു​ഹൃ​ത്തു​ക്ക​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 22, 2026 12:33 AM IST | Updated: October 22, 2026 12:33 AM IST

പ്രതികൾ

പോ​ത്ത​ൻ​കോ​ട് : പോ​ത്ത​ൻ​കോ​ട് 24 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി സു​ഹൃ​ത്തു​ക്ക​ൾ പി​ടി​യി​ൽ. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യും പോ​ത്ത​ൻ​കോ​ട് സ്റ്റേ​ഷ​ൻ റൗ​ഡി​യു​മാ​യ കൊ​യ്ത്തൂ​ർ​ക്കോ​ണം ആ​ന​യ് ക്കോ​ട് സ്വ​ദേ​ശി വി​ഷ്ണു (28), ക​ല്ല​റ പ​ഴ​യ​ച​ന്ത സ്വ​ദേ​ശി പ്ര​വീ​ൺ​കു​മാ​ർ (29) എ​ന്നി​വ​രാ​ണ് റൂ​റ​ൽ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി മു​ൻ​പ് ല​ഹ​രി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​വ​രെ നി​രീ​ക്ഷി​ച്ചു വ​രു​ന്ന​തി​നി​ട​യാ​ണ് ഇ​വ​രെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​ത്.

വി​ഷ്‌​ണു​വി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ന്നാ​ണ് ഇ​രു​വ​രേ​യും പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടു​മ്പോ​ൾ ചി​ല്ല​റ വി​ല്പ​ന​യ്ക്കാ​യി എം​ഡി​എം​എ ചെ​റി​യ സി​പ് ലോ​ക്ക് ക​വ​റി​ലാ​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. 24 ഗ്രാം ​എം​ഡി​എം​എ​യും 53 ഗ്രാം ​ക​ഞ്ചാ​വും ഇ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.
നി​ര​വ​ധി അ​ടി​പി​ടി- ല​ഹ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് വി​ഷ്ണു, പ്ര​വീ​ൺ കു​മാ​റി​നും വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ണ്ട്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും എം​ഡി​എം​എ എ​ത്തി​ച്ചു ന​ൽ​കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് വി​ഷ്ണു. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും പൊ​ലി​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up