x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ്റു​മൂ​ല റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം: റോ​ഡ് അ​ട​ച്ചു; ഗ​താ​ഗ​ത നി​യ​ന്ത്ര​ണം നവംബർ 24 വ​രെ

വെബ് ഡെസ്ക്
Published: October 22, 2026 01:21 AM IST | Updated: October 22, 2026 01:21 AM IST

പ്രതീകാത്മക ചിത്രം

ക​രു​നാ​ഗ​പ്പ​ള്ളി : ചി​റ്റു​മൂ​ല റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി റോ​ഡ് അ​ട​ച്ചു. ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ന​വം​ബ​ര്‍ 24 വ​രെ തു​ട​രും. മേ​ല്‍​പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ലോ​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നാ​ണ് റോ​ഡ് അ​ട​ച്ചി​ടു​ന്ന​ത്.

ചി​റ്റു​മൂ​ല റെ​യി​ല്‍​വേ മേ​ല്‍​പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി പ​ദ്ധ​തി​യി​ല്‍ 42.43 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. മേ​ല്‍​പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം വൈ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം സി.​ആ​ര്‍. മ​ഹേ​ഷ് എം​എ​ല്‍​എ നി​ര​വ​ധി ത​വ​ണ നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രു​ക​യും ചെ​യ്തി​രു​ന്നു.

റെ​യി​ല്‍​വേ ഗേ​റ്റി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത ത​ട​സം മൂ​ലം യാ​ത്ര​ക്കാ​ര്‍ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും പ്ര​ദേ​ശ​ത്തെ ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും മേ​ല്‍​പാ​ലം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ സാ​ധി​ക്കും.
റെ​യി​ല്‍​വേ ഗേ​റ്റി​ല്‍ ട്രെ​യി​ന്‍ ക​ട​ന്നു​പോ​കു​ന്ന​തി​നാ​യി വാ​ഹ​ന​ങ്ങ​ള്‍​ക്ക് ദീ​ര്‍​ഘ​നേ​രം കാ​ത്തു​നി​ല്‍​ക്കേ​ണ്ട സാ​ഹ​ച​ര്യ​വും ഇ​തോ​ടെ ഒ​ഴി​വാ​കും.

Tags :

Recent News

Corehub Up