ബത്തേരിയില്‍ ജനശക്തി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
സുല്‍ത്താന്‍ ബത്തേരി: ജനശക്തി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്ത് ധര്‍ണ നടത്തി.
തെരഞ്ഞെടുപ്പ് മുഖ്യ കമ്മിഷണറെ പുറത്താക്കുക,ജനാധിപത്യം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ ജോസ് ബത്തേരി അധ്യക്ഷത വഹിച്ചു. കേതന് മുത്തങ്ങ, ജോയ് ചീരാല്‍, സുനിത ബാബു, അരുണ്‍കുമാര്‍ പടിഞ്ഞാറത്തറ, പി.എം. മനോജ്, മുഹമ്മദ് കല്ലൂര്‍, ശ്രീകല താഴമുണ്ട, രാമചന്ദ്രന് തോട്ടാമൂല, വേണുഗോപാലന്‍ കോളിയാടി, പീറ്റര്‍, കെ. അസീസ്, അശോകന് തോട്ടാ മൂല, രാജന് കൈപ്പഞ്ചേരി, സി.ടി. ബാബു എന്നിവര്‍ പ്രസംഗിച്ചു.
Tags :