കലാവേദിയുടെ 58-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം :ഗ്രന്ഥശാലകള്‍ മതേതര കേരളത്തിന്റെ മുഖശ്രീയാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കലാവേദിയുടെ 58-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍.
വായന ജീവിതത്തിന്റെ ഭാഗമാക്കുന്നതില്‍ ഗ്രന്ഥശാലകള്‍ക്ക് വലിയ പങ്കുണ്ടെന്നും അവര്‍ പറഞ്ഞു. വിഷ്ണു മോഹന്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. തൃക്കടവൂര്‍ സോണലിലെ 36 അങ്കണവാടി അധ്യാപകരെ മന്ത്രി ഉപഹാരം നല്കി ആദരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ദീപക് അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍ ധന്യാ രാജു പ്രസംഗിച്ചു. പി.വി വിമല്‍ കുമാര്‍ സ്വാഗതവും അനുപമ ബിജു നന്ദിയും പറഞ്ഞു. കലാവേദി റിഥം സ്കൂള്‍ ഓഫ് മൂസിക് നൃത്തന്ധൃയും സംഗീതാര്‍ച്ചനയും നടത്തി.
Tags :