വിജയദശമി ദിനത്തില്‍ എന്‍.കെ. പ്രേമചന്ദ്രന് എംപി കുട്ടികളെ എഴുത്തിനിരുത്തുന്നു.
ചവറ : ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും സ്കൂളുകളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും വിജയ ദശമി ദിനത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. രാവിലെ മുതല്‍ തന്നെ ക്ഷേത്രങ്ങളില്‍ ഭക്തരുടെ തിരക്കായിരുന്നു. ക്ഷേത്രങ്ങളില്‍ പ്രത്യേകം തയാറാക്കിയ സരസ്വതി മണ്ഡപത്തില്‍ വിജയ ദശമി പൂജകളും നടത്തി. പൂജകള്‍ക്ക് ശേഷം അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ എത്തിയ കുരുന്നുകളെ എഴുത്തിനിരുത്തി.
പന്മന ആശ്രമത്തില്‍ വിദയദശമി ആഘോഷത്തിന് സമാപനം കുറിച്ച് വാഴൂര്‍ തീര്‍ഥ പാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥ പാദര്‍ ഉദ്ഘാടനം ചെയ്തു.
ഗിരീഷ് ഗുരുപദം, സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദര്‍, സ്വാമി സര്‍വാത്മാനന്ദ തീര്‍ഥ പാദര്‍ എന്നിവര്‍ യജ്ഞാചാര്യന്മാരായി. കുമ്മനം രാജശേഖരന്, ചെങ്കല്‍ രാജശേഖരന്, എ.ആര്.ഗിരീഷ് കുമാര്‍ , കെ.അരവിന്ദാക്ഷന്‍പിള്ള, ബാലചന്ദ്രന്, കൃഷ്ണരാജ്, ഡോ. കെ. പി വിജയലക്ഷ്മി, ഗോപാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. പന്മന ആശ്രമ ആചാര്യന് സ്വാമി നിത്യ സ്വരൂപാനന്ദ ആദ്യാക്ഷരം കുറിപ്പിച്ചു.
പന്മന ഇടപ്പള്ളിക്കോട്ട വലിയം സെന്‍ട്രല്‍ സ്കൂളില്‍ നടത്തിയ വിദ്യാരംഭ ചടങ്ങിന് എഴുത്തുകാരന് രാമാനുജന് തമ്പിയും കരുനാഗപ്പള്ളി ഠൗണ്‍ മസ്ജിദ് ഇമാം മുഹമ്മദ് ഷാഹിദ് അല്‍ ഖാസിമിയും ചേര്‍ന്ന് കുട്ടികളെ ആദ്യക്ഷരം കുറിപ്പിച്ചു. സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഐ. വി. സിനോജ്, പ്രഥമാധ്യാപിക ശ്രുതി രാജേന്ദ്രന്, അഡ്മിസ്ട്രേറ്റീവ് ഓഫീസര്‍ സി. ഹരികുമാര്‍, പിടിഎ പ്രസിഡന്റ് പി.ആര്.ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
പൊന്മന കാട്ടില്‍ മേക്കതില്‍ ദേവി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി തുറവൂര്‍ പി. ഉണ്ണിക്കൃഷ്ണന് ആദ്യക്ഷരം എഴുതിപ്പിച്ചു. ചവറ കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രത്തില്‍ ക്ഷേത്രം മേല്‍ ശാന്തി ആര്. രഞ്ജിത് ആദ്യാക്ഷരം എഴുതിപ്പിച്ചു.
തേവലക്കര തെക്കന്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഇഗ്നോ അക്കാദമി കൗണ്‍സില്‍ ഡോ. ആര്.എസ് രാജീവ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി റിട്ട. പ്രഫസര്‍ രഘുനാഥന് പിള്ള എന്നിവര്‍ ചേര്‍ന്ന് ആദ്യാക്ഷരം എഴുതിപ്പിച്ചു.
തുടര്‍ന്ന് പഞ്ചാരിമേളം, നൃത്ത സന്ധ്യ എന്നീ ചടങ്ങുകളും നടന്നു.
Tags :