ജന്തര്‍മന്തറിലെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഡിവൈഎഫ്ഐ, എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റികള്‍ പോളയത്തോട്ടില്നിന്ന് പള്ളിമുക്കിലേക്ക് നടത്തിയ മാര്‍ച്ച്.
കൊല്ലം : ജന്തര്‍മന്തറിലെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കത്തിച്ച പന്തങ്ങളുമായി ഡിവൈഎഫ്ഐ, എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റികള്‍ പോളയത്തോട്ടില്നിന്ന് പള്ളിമുക്കിലേക്ക് മാര്‍ച്ച് നടത്തി.
സംഘപരിവാര്‍ ഭരണകൂടത്തിനു മുന്നില്‍ തല കുനിക്കില്ലെന്നും ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ രാജ്യമൊന്നായി അണിചേരണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ്് സെക്രട്ടറി ഐഷി ഘോഷ് പറഞ്ഞു.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം. ഹരികൃഷ്ണന് അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എസ്.ആര്. അരുണ്‍ ബാബു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശ്യാം മോഹന്‍, ജില്ലാ സെക്രട്ടറി ടി.ആര്.ശ്രീനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.പി. അഭിമന്യു, പി. അനന്തു, എസ്. ശ്യാം, ജില്ലാ ട്രഷറര്‍ യു. പവിത്ര, എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags :