x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട​ക് യു​വ​തി ത​ല​ശേ​രി​യി​ലെ ലോ​ഡ്ജി​ൽ ജീ​വ​നൊ​ടു​ക്കി

വെബ്ഡെസ്ക്
Published: October 22, 2026 12:40 AM IST | Updated: October 22, 2026 12:40 AM IST

ത​ല​ശേ​രി: ആ​ൺ സു​ഹൃ​ത്തി​നോ​ടൊ​പ്പം ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് താ​മ​സി​ച്ചു​വ​ന്ന യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ട​ക് സ്വ​ദേ​ശി​നി നീ​തു (33)വാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​തു​വി​നൊ​പ്പ​മു​ണ്ടാ​യ ആ​ൺ സു​ഹൃ​ത്ത് കു​ട​ക് സ്വ​ദേ​ശി വി​ജ​യ​നെ ത​ല​ശേ​രി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്ത​ശേ​ഷം വി​ട്ട​യ​ച്ചു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ന​ഗ​ര​ത്തി​ലെ എ​ൻ​സി​സി റോ​ഡി​ലു​ള്ള ലോ​ഡ്ജി​ൽ ഇ​രു​വ​രും മു​റി​യെ​ടു​ത്ത​ത്. വൈ​കു​ന്നേ​രം വി​ജ​യ​ൻ ഭ​ക്ഷ​ണം വാ​ങ്ങാ​ൻ പു​റ​ത്തു​പോ​യ സ​മ​യം നീ​തു ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നാ​ണ് വി​വ​രം. നീ​തു​വി​ന്‍റെ മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Tags :

Recent News

Corehub Up