x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ്കൂ​ട്ട​ർ സീ​റ്റി​ന​ടി​യി​ൽ പു​ള്ളി​മാ​ന്‍റെ തോ​ൽ: യു​വാ​ക്ക​ൾ പി​ട​യി​യി​ൽ

വെബ് ഡെസ്ക്
Published: October 22, 2026 12:45 AM IST | Updated: October 22, 2026 12:45 AM IST

പുള്ളിമാന്‍റെ തോലുമായി പിടിയിലായ പ്രതികൾ

കു​റ്റി​ച്ച​ൽ: സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സീ​റ്റി​ന​ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പു​ള്ളി​മാ​ന്‍റെ തോ​ൽ പു​റ​ത്തു​വീ​ണ സം​ഭ​വ​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ളെ കു​റ്റി​ച്ച​ൽ പ​രു​ത്തി​പ്പ​ള്ളി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ള​ക്ക​ട​വ് കാ​രാ​ളി പാ​ല​ത്തി​നു സ​മീ​പം ആ​റു​വ​ര​മ്പി​ൽ വീ​ട്ടി​ൽ ഗോ​കു​ൽ (32), വെ​ങ്ങാ​നൂ​ർ ചാ​രു​വി​ള​യി​ൽ അ​ന​ന്തു​ഭ​വ​നി​ൽ അ​ന​ന്തു (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​ക്ടോ​ബ​ർ 18നു ​വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ആ​റു​വ​ര​മ്പി​ലെ കു​ള​ത്തി​നു സ​മീ​പം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ഗോ​കു​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ സ്കൂ​ട്ട​റി​ന്‍റെ സീ​റ്റ് ഇ​ള​കി തെ​റി​ക്കു​ക​യും സീ​റ്റി​ന​ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മാ​ൻ​തോ​ൽ റോ​ഡി​ലേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നും പോ​ലീ​സും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. മാ​ൻ​തോ​ലും സ്കൂ​ട്ട​റും വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഗോ​കു​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സ്കൂ​ട്ട​റി​ന്‍റെ ഉ​ട​മ​യും ഗോ​കു​ലി​ന്‍റെ സു​ഹൃ​ത്തു​മാ​യ അ​ന​ന്തു​വി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യാ​ണ് വ​നം​വ​കു​പ്പ് ന​ൽ​കു​ന്ന വി​വ​രം. തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു വീ​ട്ടി​ലെ താ​മ​സ​ക്കാ​ർ മാ​റി​പ്പോ​കു​ന്ന​തി​നി​ടെ അ​വി​ടെ​നി​ന്നു മാ​ൻ​തോ​ൽ ല​ഭി​ച്ച​താ​യും അ​തു സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ സൂ​ക്ഷി​ച്ച​താ​യു​മാ​ണു പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നും വ​നം​വ​കു​പ്പ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ വ​നം​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച് ഓ​ഫീ​സ​ർ വി. ​വി​ബി​ൻ ച​ന്ദ്ര​ൻ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ദീ​പ്, ലി​ജോ​മോ​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ വി​ഷ്ണു, രാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags :

Recent News

Corehub Up