x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള​വി​ലെ അ​പ​ക​ട​ക്കു​ഴി അ​ട​ച്ചി​ല്ല; വാ​ഴ ന​ട്ട് നാ​ട്ടു​കാ​ർ

വെബ് ഡെസ്ക്
Published: October 22, 2026 12:04 AM IST | Updated: October 22, 2026 12:04 AM IST

കെ​പി റോ​ഡി​ൽ പ​ട്ടാ​ഴി​മു​ക്കി​ൽ​നി​ന്ന് ചെ​ളി​ക്കു​ഴി​യി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്തെ അ​പ​ക​ട​ക്കു​ഴി​യി​ൽ വാ​ഴ ന​ട്ടി​രി​ക്കു​ന്നു.

ഏ​ഴം​കു​ളം: കെ​പി റോ​ഡി​ൽ പ​ട്ടാ​ഴി​മു​ക്കി​ൽ​നി​ന്ന് ചെ​ളി​ക്കു​ഴി​യി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്തെ അ​പ​ക​ട​ക്കു​ഴി​യി​ൽ വാ​ഴ ന​ട്ട് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു.

റോ​ഡി​ന്‍റെ വ​ള​വി​ൽ ടാ​ർ ഇ​ള​കി രൂ​പ​പ്പെ​ട്ട കു​ഴി ഏ​റെ നാ​ളാ​യി​ട്ടും അ​ട​യ്ക്കാ​ത്ത​തി​നേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. വ​ള​വി​ന്‍റെ ഒ​രു വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. റോ​ഡി​ലെ മെ​റ്റ​ലും ഇ​ള​കി​ക്കി​ട​ക്കു​ന്നു. കു​ഴി​യി​ൽ ചാ​ടി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മ​റി​യാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.

മ​ഴ പെ​യ്യു​മ്പോ​ൾ കു​ഴി​യി​ൽ ചെ​ളി​വെ​ള്ളം നി​റ​യു​ന്ന​തി​നാ​ൽ ആ​ഴം തി​രി​ച്ച​റി​യാ​നും ക​ഴി​യി​ല്ല. രാ​ത്രി​യി​ൽ കു​ഴി ശ്ര​ദ്ധ​യി​ൽ​പെ​ടാ​തെ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി കു​ഴി നി​ക​ത്തി റോ​ഡ് സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up