x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ത്തി​നു കാ​ക്ക​രു​തേ... കോ​ട​ി​മ​ത ര​ണ്ടാം പാ​ലം ഉ​ട​ന്‍ തു​റ​ക്ക​ണം

വെബ് ഡെസ്ക്
Published: October 21, 2026 11:58 PM IST | Updated: October 21, 2026 11:58 PM IST

കോ​​ട്ട​​യം കോ​​ടി​​മ​​ത പു​​തി​​യ പാ​​ലം. നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​യി​​ട്ടും പാ​​ലം ഗ​​താ​​ഗ​​ത​​ത്തി​​ന് തു​​റ​​ന്നു കൊ​​ടു​​ത്തി​​ട്ടി​​ല്ല.

കോ​ട്ട​യം: നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ കോ​ട്ട​യം കോ​ടി​മ​ത​യി​ലെ ര​ണ്ടാം പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
കോ​ടി​മ​ത നാ​ലു​വ​രി​പ്പാ​ത​യി​ലൂ​ടെ എ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ള്‍ പാ​ല​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​മ്പോ​ള്‍ വീ​തി കു​റ​വാ​യ​തിനാൽ ഗ​താ​ഗ​ത​ക്കു​രു​ക്കും മ​റ്റു പ്ര​ശ്‌​ന​ങ്ങ​ളും രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് ര​ണ്ടാം പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. പ​ല വി​ധ​ത്തി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ളെ​തു​ട​ര്‍​ന്ന് ഏ​റെ​ക്കാ​ലം നി​ര്‍​മാ​ണം മു​ട​ങ്ങി​ക്കി​ട​ന്നെ​ങ്കി​ലും പി​ന്നീ​ട് പ​ണി പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​വു​ക​യും പ​ഴ​യ പാ​ല​ത്തി​ന്‍റെ സ​മീ​പ​ന പാ​ത​യി​ലെ ഉ​പ​രി​ത​ലത്തിൽ അ​പ​ക​ട​ര​മാ​യ രീ​തി​യി​ല്‍ വി​ള്ള​ല്‍ ഉ​ണ്ടാ​വു​ക​യും ചെ​യ്ത​തോ​ടെ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യും അ​ടി​യ​ന്ത​ര​മാ​യി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നുകൊ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്നു ദ്രു​ത​ഗ​തി​യി​ല്‍ പാ​ല​ത്തി​ന്‍റെ ടാ​റിം​ഗും പെ​യി​ന്‍റിം​ഗും പൂ​ര്‍​ത്തി​യാ​ക്കി. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കാ​ന്‍ വൈ​കു​ന്ന​താ​യി കാ​ണി​ച്ചു ബി​ജെ​പി പ്ര​വ​ര്‍​ത്ത​ര്‍ പാ​ല​ത്തി​ല്‍ ക്രി​ക്ക​റ്റ് ക​ളി​ച്ചു പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. പാ​ല​ത്തി​ലെ മാ​ര്‍​ക്കിം​ഗ് ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​കാ​നു​ണ്ടെ​ന്നും ഇ​തി​നു​ശേ​ഷം ഉ​ദ്ഘാ​ട​ന തീ​യ​തി തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

ത​ട​സം അ​പ​ക​ട​സാ​ധ്യ​ത​യോ ?

ര​ണ്ടാം പാ​ലം തു​റ​ക്കു​ന്ന​തോ​ടെ അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​ച്ചേ​ക്കു​മെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. പാ​ലം തു​റ​ക്കു​ന്ന​തി​നു മു​മ്പാ​യി ഇ​വി​ടെ സി​ഗ്ന​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണം.

നാ​ലു​വ​രി​പ്പാ​ത​യി​ല്‍​നി​ന്നു വേ​ഗ​ത​യി​ല്‍ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കോ​ട്ട​യം ന​ഗ​ര​ത്തി​ലേ​ക്കും ച​ന്ത​ക്ക​വ​ല ഭാ​ഗ​ത്തേ​ക്കും പോ​കേ​ണ്ട​തു​ണ്ട്. ന​ഗ​ര​ത്തി​ല്‍​നി​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കും ച​ന്ത​ക്ക​വ​ല ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട​തു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സി​ഗ്ന​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​തെ പാ​ലം തു​റ​ക്കു​ന്ന​തു വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ടി​യി​ടി​ക്കു കാ​ര​ണ​മാ​യേ​ക്കും. പാ​ല​ത്തി​നു സ​മീ​പം ച​ന്ത​ക്ക​വ​ല റോ​ഡ് ചേ​രു​ന്ന ഭാ​ഗ​ത്താ​ണ് സി​ഗ്ന​ല്‍ സ്ഥാ​പി​ക്കു​ന്ന​ത്. ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ കെ​ല്‍​ട്രോ​ണി​ന് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പു ക​ത്തു​ന​ല്‍​കി​യി​ട്ടു​ണ്ട്. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സി​ഗ്ന​ല്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചേ​ക്കും. ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും പാ​ലം ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നുകൊ​ടു​ക്കു​ന്ന​ത്.

ഭീ​ഷ​ണി​യാ​യി പ​ഴ​യ പാ​ല​ത്തി​ലേ​ക്കു​ള്ള റോ​ഡ്

ദി​വ​സ​ങ്ങ​ള്‍ ക​ഴി​യും തോ​റും പ​ഴ​യ പാ​ല​ത്തി​ലെ സ​മീ​പ​ന പാ​ത​യി​ലെ ഉ​പ​രി​ത​ല നി​ര​പ്പ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ചെ​രി​ഞ്ഞു വ​രി​ക​യാ​ണ്. ഇ​ത് വ​ഴി പ​രി​ച​യ​മി​ല്ലാ​തെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ത്തും. ലോ​ഡു​മാ​യി പോ​കു​ന്ന ലോ​റി​ക​ളും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​ച്ചുവ​രി​ക​യാ​ണ്.

അ​പ​ക​ട​ത്തി​നു കാ​ക്കാ​തെ പു​തി​യ പാ​ലം തു​റ​ന്നുകൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വി​വി​ധ കോ​ണു​ക​ളി​ല്‍നിന്ന് ഉ​യ​ര്‍​ന്നു വ​രി​ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​ത്. കാ​റു​ം ഓ​ട്ടോ​റി​ക്ഷ​യും ഇ​വി​ടെ​യെ​ത്തു​മ്പോ​ള്‍ ട​യ​റു​ക​ളു​ടെ ഗ്രി​പ്പ് ന​ഷ്ട​പ്പെ​ട്ട് പാ​ളി​പ്പോ​കാ​നു​ള്ള സാ​ധ്യ​ത​യേ​റ​യാ​ണ്. അ​തി​നാ​ല്‍ പു​തി​യ പാ​ലം തു​റ​ന്ന് പ​ഴ​യ പാ​ല​ത്തി​ലെ സ​മീ​പ​ന പാ​ത​യി​ലെ അ​പ​ക​ടസാ​ധ്യ​ത പ​രി​ഹ​രി​ക്ക​ണം.

ചെ​രി​വു​ള്ള ഭാ​ഗ​ത്തെ മ​ണ്ണ് പൂ​ര്‍​ണ​തോ​തി​ല്‍ മാ​റ്റി. വീ​ണ്ടും നി​ര​പ്പാ​ക്കി റീ ​ടാ​റിം​ഗ് ന​ട​ത്തി​യാ​ലേ റോ​ഡ് സു​ര​ക്ഷി​ത​മാ​കൂ.

Tags :

Recent News

Corehub Up