തകര്‍ന്ന് കിടക്കുന്ന മാന്‍വെട്ടം: ലക്ഷം കവല - കാരിവേലിൽപ്പറമ്പ് റോഡില്‍ വാഴ നട്ട് പ്രതിക്ഷേധിക്കുന്നു.
മാന്‍വെട്ടം: ലക്ഷം കവല-കാരിവേലില്‍ പറമ്പ് റോഡിന്റെ ശോച്യാവസ്ഥയില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധം. സിപിഐ മാന്‍വെട്ടം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധം സംഘടിപ്പിച്ചത്. മണ്ഡലം സെക്രട്ടേറിയേറ്റംഗം ജെയിംസ് തോമസ് ഉദ്ഘാടനം ചെയ്തു.
നൂറുകണക്കിനാളുകളും വാഹനങ്ങളും കടന്നുപോകുന്ന റോഡ് മാസങ്ങളായി തകര്‍ന്ന് കാല്‍നടയാത്ര പോലും ദുഷ്കരമായ നിലയിലാണ്. ഒരു കിലോമീറ്ററില്‍ താഴെ മാത്രം ദൂരമുള്ള റോഡ് പൂര്‍ണമായി ഇളകി തകര്‍ന്ന നിലയിലാണ്.
പി.പി. സാബു, കെ.എം. ബിജു, എൻ.കെ. പ്രകാശന്, കെ.എം. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
Tags :